Tag: obituary
വളളിക്കാട് പയ്യംവെള്ളി മീത്തൽ കുഞ്ഞിരാമകുറുപ്പ് അന്തരിച്ചു
വളളിക്കാട്: പയ്യംവെള്ളി മീത്തൽ കുഞ്ഞിരാമകുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസായിരുന്നു. ഭാര്യ: മീനാക്ഷിഅമ്മ മക്കൾ: രവീന്ദ്രൻ,സതി. മരുമകൻ: ബാലകൃഷ്ണൻ (അരൂര് ) സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സി പി ഒ മണിയൂർ തലക്കേപൊയില്‍ ജിനേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ മണിയൂർ തലക്കേപൊയില്‍ ജിനേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് വൈകീട്ട് വീട്ടില്‍ നിന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട ജിനേഷിനെ ഉടൻ നന്തിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാൽപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ലിംന (പൊലീസ് ഉദ്യോഗസ്ഥ) അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍ അമ്മ: ലീല.
മുടപ്പിലാവിൽ മത്തത്ത് നാരായണി അന്തരിച്ചു
മുടപ്പിലാവിൽ: മത്തത്ത് നാരായണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ മക്കൾ: ശങ്കരൻ, പുഷ്പ മരുമക്കൾ: ബാബു മന്തരത്തൂർ, ശാന്ത. സഹോദരങ്ങൾ: പരേതരായ പൊക്കൻ കല്ലായി മീത്തൽ, കണാരൻ കപ്പറമ്പത്ത്, പൊക്കി, മണിക്കം, ചീരു കീഴൽ, മന്നി.
കോറോത്ത് റോഡ് മുന്നൂറ്റൻ്റവിട ദേവി അന്തരിച്ചു
അഴിയൂർ : കോറോത്ത് റോഡ് മുന്നൂറ്റൻ്റവിട ദേവി അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ് : പരേതനായ എടത്തട്ട ഭാസ്കരൻ. മക്കൾ : എം മഹിജ (അംഗനവാടി വർക്കേഴ്സ് & ഹെൽപേർസ് യൂണിയൻ CITU ഒഞ്ചിയം ഏരിയ പ്രസിഡൻ്റ്), മനോജൻ മരുമക്കൾ: സി വി ബാബു (കൈനാട്ടി), സജിഷ (കോടിയേരി ) സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
മൂന്നാം ഗേയിറ്റിന് സമീപം ഹിദായത്ത് മൻസിൽ റാബി അന്തരിച്ചു
അഴിയൂർ: മൂന്നാം ഗേയിറ്റിന് സമീപം ഹിദായത്ത് മൻസിൽ റാബി അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ അബ്ദുള്ള മക്കൾ: നബീസ, അസ്മ, അഷ്റഫ്, ഫൗസി, മറിയം , റഷീദ്. സഹോദരന്മാർ:അബൂബക്കർ , ഉമ്മർ ,പരേതരായ ജമീല, ആയിഷ
റിട്ട. അസിസ്റ്റന്റ് സെയിൽ ടാക്സ് കമ്മീഷണർ കരിമ്പനപ്പാലം ആശാരിന്റവിട എ രാഘവൻ അന്തരിച്ചു
വടകര: റിട്ട. അസിസ്റ്റന്റ് സെയിൽ ടാക്സ് കമ്മീഷണർ കരിമ്പനപ്പാലം ആശാരിന്റവിട എ രാഘവൻ (രാഘൂട്ടി) അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. ഭാര്യ :പത്മാവതി മക്കൾ :സജിത, ശ്രീജ(അദ്ധ്യാപിക കണ്ണോത്ത് യു പി സ്കൂൾ ), പരേതരായ പ്രേംജിത്ത് ,അനിത മരുമക്കൾ :മുരളീധരൻ(കക്കട്ടിൽ),കുഞ്ഞിക്കണാരൻ(റിട്ട.അസിസ്റ്റന്റ് കമ്മീഷണർ നവോദയ വിദ്യാലയ സമിതി), സുരേഷ്ബാബു(റിട്ട.അദ്ധ്യാപകൻ), ഷൈനി സഹോദരങ്ങൾ :സൗമിനി,പരേതരായ കുമാരൻ വൈദ്യർ,നാരായണി,മാധവി
വാണിമേൽ മരകീഴണ്ടൽ സീനത്ത് അന്തരിച്ചു
നാദാപുരം: വാണിമേൽ മരകീഴണ്ടൽ സീനത്ത് അന്തരിച്ചു. മുപ്പത്തിയൊമ്പത് വയസായിരുന്നു. കുഴഞ്ഞുവീണതിനെ തുടർന്ന് രണ്ട് ദിവസമായി കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡൻ്റും നാദാപുരം ചന്ദ്രിക ദിനപ്പത്രം റിപ്പോർട്ടറുമായ എം.കെ. അഷറഫിൻ്റെ ഭാര്യയാണ് സീനത്ത്. മക്കൾ :സനീഹാ തസ്‌നീം, നദ, അഫ്താജ് അമൽ മരുമകൻ :മുഹമ്മദ് (കല്ലിക്കണ്ടി)
മദ്രസ അധ്യാപകനായിരുന്ന മണിയൂർ എളമ്പിലാട് മൊയ്തീന്‍ മുസലിയാർ അന്തരിച്ചു
മണിയൂർ: എളമ്പിലാട് പുളിക്കൂൽ മൊയ്തീൻ മുസ്ല്യാർ അന്തരിച്ചു . എഴുപത്തിയാറ് വയസായിരുന്നു. എളമ്പിലാട് എൻ യു എം മദ്രസ്സ, മുതവന, കുറുന്തോടി, കായക്കൊടി എന്നീ മദ്രസ്സകളിൽ അധ്യാപകനായിരുന്നു. എളമ്പിലാട് ഇലാഹിയ മസ്ജിദ് ഇമാമുമായിരുന്നു. മുസ്സിം ലീഗ് , സമസ്ത എന്നിവയുടെ പ്രവർത്തകനുമായിരുന്നു. ഭാര്യ: ഫാത്തിമ മക്കൾ: മുഹമ്മദ് സ്വാലിഹ്, സാജിത, ഷഹീദ മരുമക്കൾ: തയ്യുള്ളതിൽ അബ്ദുൽ
അഴിയൂര്‍ ബാഫക്കി റോഡില്‍ സാജിത മന്‍സിലില്‍ ഫൈസല്‍ അന്തരിച്ചു
അഴിയൂര്‍: ബാഫക്കി റോഡില്‍ സാജിത മന്‍സിലില്‍ ഫൈസല്‍ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. ചുങ്കം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യമാര്‍: ഹുസ്‌ന, സുബൈദ. ഉപ്പ: ജലീല്‍, ഉമ്മ: ബീവി. സഹോദരി: സാജിദ.
വെള്ളികുളങ്ങര ഒ കെ അസ്സൈനാർ അന്തരിച്ചു
വെള്ളികുളങ്ങര: വെള്ളികുളങ്ങര ഒ കെ അസ്സൈനാർ അന്തരിച്ചു. എഴുപത് വയസായിരുന്നു. മുസ്ലിം ലീഗ് സജീവ പ്രവർത്തകനും മഹല്ല് , മദ്രസ്സ, ടൗൺ പള്ളി കമ്മിറ്റി മുൻ ഭാരവാഹിയുമായിരുന്നു. ഭാര്യ : നസീമ മക്കൾ : നുസ്രത്ത്, നുസൈബ, അഫ്‌മിത, ഷബ്ന മരുമക്കൾ: റസാഖ്, ജസീർ,സാജിദ്, സാജിർ സഹോദരങ്ങൾ: ആസ്യ, സുഹറ, കദീജ ,സുബൈദ, യൂസുഫ്, അഷ്റഫ്,