Tag: noha nirmal tom

Total 9 Posts

ടോക്യോ ഒളിമ്പിക്സിന് പിന്നാലെ കോമൺവെൽത്ത് ഗെയിംസിലും; ചക്കിട്ടപ്പാറ സ്വദേശി ഒളിമ്പ്യൻ നോഹ നിര്‍മല്‍ ടോം കുതിപ്പ് തുടരുന്നു

പേരാമ്പ്ര: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള മുപ്പത്തിയേഴംഗ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ചു. ചക്കിട്ടപാറ സ്വദേശിയുൾപ്പെടെ ടീമില്‍ പത്ത് മലയാളി താരങ്ങളുണ്ട്. ഇന്ത്യൻ സംഘത്തെ ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര നയിക്കും. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ഏഴ് പുരുഷ താരങ്ങളും മൂന്ന് വനിതാ താരങ്ങളുമാണ് ടീമിലെ

ഒളിമ്പ്യൻ നോഹ നിർമൽ ടോമിനെ ആദരിച്ച് ആവള ബ്രദേഴ്സ് കലാസമിതി

പേരാമ്പ്ര: ടോക്കിയൊ ഒളിമ്പിക്സിൽ റിലേ മത്സരത്തിൽ പങ്കെടുത്ത് ഏഷ്യൻ റെക്കോർഡ് തകർത്ത പ്രകടനം നടത്തി രാജ്യത്തിന്റെ അടിമാനമായി മാറിയ നോഹ നിർമൽ ടോമിന് ആവള ബ്രദേഴ്സ് കലാസമിതിയുടെ സ്നേഹാദരം. വിട്ടിൽ തിരിച്ചെത്തിയ നോഹയെ ബ്രദേഴ്സ് കലാസമിതി പ്രവർത്തകർ അദ്ദേഹത്തിന്റെ വിട്ടിലെത്തി അഭിനന്ദിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു. കലാ സമിതി പ്രസിഡൻറ് എം.പി രവി മൊമെന്റോ നൽകി.

പേരാമ്പ്രയുടെ യശസ്സ് വാനോളമുയര്‍ത്തിയ ഒളിമ്പ്യന്‍ നോഹ നിര്‍മല്‍ ടോമിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്

പേരാമ്പ്ര: ടോക്യോ ഒളിബിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോമിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പോരാമ്പ്ര ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് ഉജ്വലമായ വരുവേല്‍പ്പ് നല്‍കി. നോഹ താമസിക്കുന്ന മരുതേരി റോഡിലെ വീട്ടില്‍ നിന്നും തുറന്ന വാഹനത്തില്‍ സ്വീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ എത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.. പി.ബാബു ഗ്രാമ പഞ്ചായത്ത്

ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോമിന് ഡി.വൈ.എഫ്.ഐയുടെ സ്‌നേഹാദരം

പേരാമ്പ്ര: ടോക്യോ ഒളിമ്പിക്‌സില്‍ 4×400 മീറ്റര്‍ റിലേ മത്സരത്തില്‍ പങ്കെടുക്കുകയും, ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തി കുറിക്കുകയും ചെയ്ത രാജ്യത്തിന്റെ അഭിമാന താരത്തിന് ഡി.വൈ.എഫ്.ഐയുടെ സ്‌നേഹാദരം. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് നോഹയ്ക്ക് കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം പി കെ അജീഷ്, എംഎംജിജേഷ്, പി എസ് പ്രവീണ്‍, കെ

ഒളിമ്പ്യൻ നോഹ നിർമൽ ടോമിന് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി

പേരാമ്പ്ര: ടോക്യോ ഒളിമ്പിക്സ് റിലേമത്സരത്തിൽ ഏഷ്യൻ റെേക്കാഡ് തകർത്ത പ്രകടനം കാഴ്ചവെച്ച് മടങ്ങിയെത്തിയ നോഹ നിർമൽ ടോമിന് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി.രാത്രി 8.40-ഓടെ ഇന്റിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയ നോഹയെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് വരവേറ്റത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, ശശികുമാർ പേരാമ്പ്ര, പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, കെ.എം.റീന, പി.ടി.അഷറഫ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മിനി പൊൻപറ,

പേരാമ്പ്രയുടെ അഭിമാനമായ ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം ഇന്ന് നാട്ടിലെത്തും; ഒളിമ്പ്യന് നാളെ നാടിന്റെ സ്‌നേഹാദരം

പേരാമ്പ്ര: ടോക്കിയോ ഒളിമ്പിക്സില്‍ 4×400 മീറ്റര്‍ റിലേ മത്സരത്തില്‍ ഏഷ്യന്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ടീമിലെ അംഗമായ പേരാമ്പ്ര സ്വദേശി ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം ഇന്ന് നാട്ടിലെത്തും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് വിമാന താവളത്തിലെത്തുന്ന നോഹയെ സ്വീകരിച്ച് വീട്ടിലേക്ക് എത്തിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ പേരാമ്പ്ര

പേരാമ്പ്രയുടെ അഭിമാനം; ഒളിമ്പ്യന്‍ നോഹ നിർമൽ ടോമിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി മന്ത്രി എ.കെ ശശീന്ദ്രന്‍

പേരാമ്പ്ര: ടോക്യോ ഒളിമ്പിക്സിൽ 4×400 മീറ്റർ പുരുഷ റിലേയിൽ ഏഷ്യൻ റെക്കോർഡ് സ്ഥാപിച്ച ടീമിൽ അംഗമായ നോഹ നിർമൽ ടോമിന്റെ പേരാമ്പ്രയിലെ വസതിയിലെത്തിയ മന്ത്രി എ.കെ ശശീന്ദ്രൻ കുടുംബാംഗങ്ങളെ സംസ്ഥാന സർക്കാരിന്റെ അഭിനന്ദനമറിയിച്ചു. മന്ത്രി കുടുംബത്തിന് മധുര പലഹാരക്കൂട് സമ്മാനിച്ചു. ലോക കായിക രംഗത്ത് ഇന്ത്യയുടെ യശസ്സുയർത്തിയ നോഹ മലയാളികൾക്കാകെ അഭിമാനമാണെന്നും പാരീസ് ഒളിമ്പിക്സിൽ മെഡൽ

ടോക്യോ ഒളിമ്പിക്‌സിന്റെ ആവേശത്തിമര്‍പ്പില്‍ പേരാമ്പ്ര; ബാറ്റണുമായി ട്രാക്കിലൂടി നോഹ കുതിച്ചപ്പോള്‍ ആര്‍പ്പുവിളിച്ച് മലയോര ഗ്രാമം

പേരാമ്പ്ര: ‘മകൻ കുതിച്ചുപാഞ്ഞു’ പേരാമ്പ്ര ഉണ്ണിക്കുന്നും ചാലിനടുത്ത നെരവത്തുംപൊയിലിലെ വീട്ടിലിരുന്ന്‌ ചക്കിട്ടപാറ പൂഴിത്തോട്‌ മാവട്ടം തൈക്കടുപ്പിൽ ടോമിച്ചനും ആലിസ്‌ ലിയും സന്തോഷത്തോടെ പറഞ്ഞു. വെള്ളിയാഴ്‌ച ടോക്കിയോയിൽ മിക്‌സഡ്‌ 4×400 മീറ്റർ റിലേയിൽ ബാറ്റണുമായി നോഹ നിർമൽ ടോം കുതിക്കുന്നത്‌ ടെലിവിഷനിൽ തത്സമയം കാണാൻ വീട്ടുകാരോടൊപ്പം നാട്ടുകാരുമുണ്ടായിരുന്നു. നോഹ ബാറ്റണേന്തിയതുമുതൽ പിരിമുറുക്കത്തിനിടയിലും ആവേശം ഇരട്ടിയായി. ദേശീയ റെക്കോർഡിനെ

നോഹയുടെ മിന്നുന്ന പ്രകടനം കാത്ത് പേരാമ്പ്രക്കാർ; ഒളിമ്പിക്സിൽ നോഹ നിർമ്മൽ ടോം ഇന്ന് കളത്തിലിറങ്ങും, സ്നേഹദീപം തെളിയിച്ച് നാട്

പേരാമ്പ്ര: ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കാനിറങ്ങുന്ന നോഹ നിർമ്മൽ ടോമിന്റെ വീട്ടിൽ ഉണ്ണിക്കുന്നിലെ ന്യൂലൈഫിന്റെ നേതൃത്വത്തിൽ സ്നേഹദീപം തെളിയിച്ചു. നോഹയുടെ മാതാപിതാക്കളും സഹോദരങ്ങളും ന്യൂലൈഫ് ഭാരവാഹികളും പങ്കാളികളായി. 400 മീറ്റർ പുരുഷ വിഭാഗം റിലേ മത്സരത്തിലാണ് നോഹ ടോക്യോ ഒളിമ്പിക്സിൽ ട്രാക്കിലിറങ്ങുന്നത്. പൂഴിത്തോട് മാവട്ടം തൈക്കടുപ്പിൽ ടോമിച്ചന്റെയും ആലിസ് ലിയുടേയും അഞ്ചുമക്കളിൽ രണ്ടാമനാണ് നോഹ. പേരാമ്പ്ര മരുതേരി

error: Content is protected !!