Tag: Nochad
നൊച്ചാട് കളോളി പൊയിലില്‍ നിന്നും വാല്യക്കോട് നീര്‍ത്തടം വരെ ഒരു നടത്തം; നീരുറവിനായുള്ള നീര്‍ത്തട നടത്തത്തില്‍ പങ്കാളികളായി വിദ്യാര്‍ഥികളും തൊഴിലാളികളും
പേരാമ്പ്ര: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി നൊച്ചാട് പഞ്ചായത്തില്‍ നീരുറവ് എന്ന പേരില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചു. വാല്യക്കോട് നീര്‍ത്തടത്തിന് സമീപം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വഹിച്ചു. നീര്‍ത്തട നടത്തത്തിന് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ, വൈസ്
നീന്തൽ അറിയാവുന്നവർ അവസരം പ്രയോജനപ്പെടുത്താൻ മറക്കല്ലേ… പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നൊച്ചാട് പഞ്ചായത്തിൽ ജൂലെെ രണ്ടിന്; വിശദാംശങ്ങള്‍ അറിയാം
പേരാമ്പ്ര: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് പോകാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവസരം. ജൂലൈ രണ്ടിന് രാവിലെ 9.30-ന് നൊച്ചാട് പഞ്ചായത്ത് ഒന്നാം വാർഡിലെ കുമാരനാശാൻ ഗ്രന്ഥാലയത്തിന് സമീപത്തുള്ള നീലിയത്ത് കുളത്തിൽ നീന്തൽ പരിശീലനം നടക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, 50
നൊച്ചാട്ടുകാർക്ക് യാത്രകളിനി അടിപൊളിയാവും; 84 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മണക്കാട്ടില്‍താഴെ-കൊയിലോത്തുതാഴെ റോഡ് നാടിന് സമർപ്പിച്ചു
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് 84 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച മണക്കാട്ടില്‍താഴെ-കൊയിലോത്തുതാഴെ റോഡ് നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയാണ് റോഡ് ഉദ്ഘാടനം ചെയ്തത്. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണന്‍, ടി.വി.ഷിനി, പി.കെ.അജീഷ്, പി.അബ്ദുള്‍ശങ്കര്‍, പി.എം.സുശീല, കെ.കുഞ്ഞബ്ദുള്ള, ടി.പി.നാസര്‍, സജീവന്‍
ഒരു വര്‍ഷത്തിനിടെ നാല് ബോംബേറ്, എല്ലാം ഒരേ സ്വഭാവത്തിലുള്ള പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍; നൊച്ചാടെ ആക്രമ സംഭവങ്ങളെക്കുറിച്ച് സി.പി.എം നേതാവ് പി.കെ അജീഷ് എഴുതുന്നു
പി.കെ അജീഷ് പേരാമ്പ്ര: പേരാമ്പ്രക്കാരുടെ പ്രത്യേകിച്ച് നൊച്ചാടുകാരുടെ ഉറക്കം കെടുത്തുന്ന പെട്രോള്‍ ബോംബാക്രമണങ്ങളുടെ പിന്നിലെ കാണാപുറങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തറന്നുകാട്ടുകയാണ് ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗമായ പി.കെ അജീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. പേരാമ്പ്രയിലേത് ഒരാഴ്ചയായി തുടരുന്ന അക്രമണങ്ങളല്ലെന്ന് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് മുളിയങ്ങലില്‍ തുടക്കമിട്ട പെട്രോള്‍ ബോംബേറ് സമാന
മൂന്നിടത്ത് ബോംബേറ്; അക്രമിക്കപ്പട്ടത് രണ്ട് വീടുകളും മൂന്ന് പാര്‍ട്ടി ഓഫീസുകളും; നൊച്ചാട് മുള്‍മുനയിലായ ഒരാഴ്ച്ച
സൂര്യ കാര്‍ത്തിക പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെ പേരാമ്പ്ര മേഖല സാക്ഷ്യം വഹിച്ചത് അക്രമത്തിന്റെ രാത്രികാലത്തിന്. പേരാമ്പ്രയിലെ വിവിധയിടങ്ങളിലുള്ള കോണ്‍ഗ്രസ്-സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടത് കൂടാതെ പ്രവര്‍ത്തകരുടെ വീട് ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായി. ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങളരങ്ങേറിയത് നൊച്ചാട് പഞ്ചായത്തിലാണ്. നൊച്ചാട് ലോക്കല്‍ സെക്രട്ടറി എടവന
നൊച്ചാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പലചരക്ക് കടക്ക് തീയിട്ടു
പേരാമ്പ്ര: നൊച്ചാട് രയരോത്ത് മുക്കിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ പലചരക്ക് കടക്ക് തീയിട്ടു. മാവട്ടിയില്‍ താഴെ രയരോത്ത് മുക്കിലെ എം.സി.അമ്മദിന്റെ പലചരക്ക് കടയ്ക്കാണ് തീയിട്ടത്. ആക്രമത്തില്‍ കട ഭാഗികമായി കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതേ ദിവസം വെള്ളിയൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന്
മുളിയങ്ങലിലെ പാര്‍ട്ടി ഓഫീസ് ആക്രമിച്ചത് മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവക്കാനുള്ള സി.പി.എം ശ്രമം അപഹാസ്യമെന്ന് ലീഗ് നൊച്ചാട് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
പേരാമ്പ്ര: മുളിയങ്ങലിലെ പാര്‍ട്ടി ഓഫീസ് ആക്രമിച്ച സംഭവം മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവെച്ച് ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സി.പി.എം ശ്രമം അപഹാസ്യമെന്ന് മുസ്ലിം ലീഗ് നൊച്ചാട് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍. നൊച്ചാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഓഫീസുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തത് സി.പി.എമ്മാണെന്നും കണ്‍വെന്‍ഷന്‍ ആരോപിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി
നൊച്ചാട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ ബോംബാക്രമണം; ബൈക്കിന് തീപിടിച്ചു; പിന്നില്‍ സി.പി.എമ്മെന്ന് കോൺഗ്രസ്
പേരാമ്പ്ര: നൊച്ചാട് വെള്ളിയൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. രാത്രി 11മണിയോടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വി.പി.നസീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപിടിച്ചു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി
നൊച്ചാട് സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം; പോലീസുകാരുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
പേരാമ്പ്ര: നൊച്ചാട് ചാത്തോത്ത് താഴെ സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കും ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഹോം ഗാര്‍ഡ് അരവിന്ദന്‍, പൊലീസുകാരനായ സജിത്ത് എന്നിവരെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു പോലീസുകാരനായ പ്രഭീഷിനെ
നൊച്ചാട് കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു, ഒരാള്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം
പേരാമ്പ്ര: കോണ്‍ഗ്രസിന്റെ നൊച്ചാട് മേഖല കമ്മിറ്റി ഓഫീസ് ആക്രമിച്ചു. ആക്രമണത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പനോട്ട് അബൂബക്കറിന് പരിക്കേറ്റു. ഇദ്ദേഹത്തെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നൊച്ചാട് ടൗണില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനവുമായി പോവുകയായിരുന്ന പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമണത്തിന് പിന്നിലെന്നാണ്