Tag: Nochad Panchyath

Total 5 Posts

കുരുന്നുകൾക്ക് ഇനി പുതിയ ഫർണ്ണിച്ചറുകൾ; രാമല്ലൂർ ഗവ. എൽ.പി സ്കൂളിന് നൊച്ചാട് പഞ്ചായത്ത് നൽകിയ പതിനാല് ലക്ഷം രൂപയുടെ ഫർണ്ണിച്ചറുകൾ ഏറ്റുവാങ്ങി

രാമല്ലൂർ: രാമല്ലൂർ ഗവ. എൽ.പി സ്കൂളിന് നൊച്ചാട് ഗ്രാമപഞ്ചായത്ത് അനുവദിച്ച 14 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ ഏറ്റുവാങ്ങി. ഏറ്റുവാങ്ങൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എം.കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ, പേരാമ്പ്ര ഉപജില്ലാ എ.ഇ.ഒ ലത്തീഫ് കരയത്തൊടി, പി.ഇ.സി ബാബുരാജ്, രാജൻ കെ.പി (എച്ച്.എം ഫോറം),

പ്രധാന്‍ മന്ത്രി സുരക്ഷാ ബീമാ യോജന: മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കി നൊച്ചാട് പഞ്ചായത്ത്

നൊച്ചാട്: മുഴുവന്‍ കുടുംബങ്ങള്‍ക്കും അപകട സുരക്ഷ ഇന്‍ഷൂറന്‍സ് ഉറപ്പുവരുത്തി നൊച്ചാട് പഞ്ചായത്ത്. പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന നൂറ് ശതമാനം പൂര്‍ത്തീകരിച്ച പഞ്ചായത്തായി നൊച്ചാടിനെ ജില്ലാ കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചു. രാജ്യത്തെ 18 മുതല്‍ 70 വയസുവരെയുള്ളവര്‍ക്ക് ലഭ്യമാകുന്ന വ്യക്തിഗത ഇന്‍ഷുറന്‍സ് പോളിസിയാണ് പ്രധാന്‍ മന്ത്രി സുരക്ഷാ ബീമാ യോജന. എസ്.ബി.വൈ ഇന്‍ഷുറന്‍സ്

നൊച്ചാട് പഞ്ചായത്തിലെ സാംസ്‌കാരിക നിലയില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമം: കെ.എസ്.ഇ.ബി സര്‍വ്വീസ് വയര്‍ മുറിച്ചുമാറ്റി; പത്രങ്ങളും രജിസ്റ്ററും വലിച്ചുകീറി

നൊച്ചാട്: പഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തില്‍ ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധരുടെ അക്രമം. വായനശാലയിലെ പത്രങ്ങളും രജിസ്റ്ററും വലിച്ചു കീറി നശിപ്പിക്കുകയും കെ.എസ്.ഇ.ബിയുടെ സര്‍വ്വീസ് വയര്‍ മുറിച്ചു മാറ്റുകയും, ആന്റിന കേടുവരുത്തുകയും ചെയ്തു. ഇവിടെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച് വൃത്തികേടാക്കുകയും ചെയ്തു. ഇന്നലെ രാത്രി എട്ടുമണിവരെ സാംസ്‌കാരിക നിലയത്തില്‍ ആളുണ്ടായിരുന്നെന്നും അതിനുശേഷമാണ് സംഭവം നടന്നതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം

നൊച്ചാട്ടുകാർക്ക് യാത്രകളിനി അടിപൊളിയാവും; 84 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മണക്കാട്ടില്‍താഴെ-കൊയിലോത്തുതാഴെ റോഡ് നാടിന് സമർപ്പിച്ചു

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് 84 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച മണക്കാട്ടില്‍താഴെ-കൊയിലോത്തുതാഴെ റോഡ് നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയാണ് റോഡ് ഉദ്ഘാടനം ചെയ്തത്. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണന്‍, ടി.വി.ഷിനി, പി.കെ.അജീഷ്, പി.അബ്ദുള്‍ശങ്കര്‍, പി.എം.സുശീല, കെ.കുഞ്ഞബ്ദുള്ള, ടി.പി.നാസര്‍, സജീവന്‍

മുളിയങ്ങലിലെ പാര്‍ട്ടി ഓഫീസ് ആക്രമിച്ചത് മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവക്കാനുള്ള സി.പി.എം ശ്രമം അപഹാസ്യമെന്ന് ലീഗ് നൊച്ചാട് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

പേരാമ്പ്ര: മുളിയങ്ങലിലെ പാര്‍ട്ടി ഓഫീസ് ആക്രമിച്ച സംഭവം മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവെച്ച് ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സി.പി.എം ശ്രമം അപഹാസ്യമെന്ന് മുസ്ലിം ലീഗ് നൊച്ചാട് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍. നൊച്ചാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഓഫീസുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തത് സി.പി.എമ്മാണെന്നും കണ്‍വെന്‍ഷന്‍ ആരോപിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി

error: Content is protected !!