Tag: Nochad hss
മാലിന്യ സംസ്ക്കരണം ഇനി എളുപ്പം; നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ തുമ്പൂർമുഴി പ്ലാൻ്റ് ആരംഭിച്ചു
വെള്ളിയൂർ: മാലിന്യ സംസ്ക്കരണം എളുപ്പമാക്കുന്നതിനായി നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ തുമ്പൂർമുഴി പ്ലാൻ്റ് ആരംഭിച്ചു. മാലിന്യ സംസ്കരണത്തിൻ്റെ മാതൃകാപദ്ധതിയാണിത്. നൊച്ചാട് ഗ്രാമപഞ്ചായത്ത്, നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ മാനേജ്മെൻ്റും സംയുക്തമായാണ് സ്കൂളിൽ പദ്ധതി യാഥാർത്ഥ്യമാക്കിയത്. തുമ്പൂർമുഴി പ്ലാൻ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരി കണ്ടി
ഹരിതവിദ്യാലയം റിയാലിറ്റിഷോയുടെ രണ്ടാം റൗണ്ടിൽ കടന്ന് നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ, ഗ്രാന്റ് ഫിനാലെ മാർച്ച് രണ്ടിന്, കാത്തിരിക്കുന്നത് 20 ലക്ഷം രൂപ സമ്മാനം
പേരാമ്പ്ര: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം റൗണ്ടിലേക്ക് ജില്ലയിൽ നിന്നു നൊച്ചാട് എച്ച്.എസ്.എസ് തിരഞ്ഞെടുക്കപ്പെട്ടു. അപേക്ഷിച്ച 42 സ്കൂളുകളിൽ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുത്ത 6 സ്കൂളുകളാണ് ആദ്യ റൗണ്ടിൽ പങ്കെടുത്തത്. ഇതിൽ നിന്നും രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്ത സ്കൂളിൽ പ്രത്യേക സംഘം നേരിട്ട് പരിശോധന നടത്തി.
‘അര്‍ജന്റായി അവധി വേണം, അര്‍ജന്റീനയുടെ കളി കാണാനുള്ളതാണ്’; ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രകടനം കാണാന്‍ അവധിക്കപേക്ഷിച്ച് നൊച്ചാട് എച്ച്.എസ്.എസിലെ കുട്ടിഫാന്‍സ്
നൊച്ചാട്: ഫുട്ബോള്‍ പ്രേമികളുടെ നെഞ്ചില്‍ ആവേശത്തന്റെ പെരുമ്പറമുഴക്കി ലോകകപ്പ് ഫുട്ബോളിന് ഇന്നലെ തുടക്കമായി. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ ഫുട്ബോള്‍ മാമാങ്കത്തില്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ കളി കാണാന്‍, ഇഷ്ടകളിക്കാരുടെ പന്തിന് പുറകേയുള്ള പാച്ചിലുകാണാന്‍ അവധി തരണമെന്ന ആവശ്യവുമായി അധ്യാപകന് അപേക്ഷയും നല്‍കി കാത്തിരിക്കുകയാണ് നൊച്ചാട് എച്ച്.എസ്.എസിലെ കുട്ടികള്‍. ഇന്ന് ഉച്ചയ്ക്ക് 3.30 ന് അര്‍ജന്റീനയും