Tag: nochad grama panchayath

Total 3 Posts

നൊച്ചാട് ചേനോളിയിൽ ചെങ്കൽ ​ഗുഹ കണ്ടെത്തിയ സംഭവം; മൂന്നാമത്തെ അറയും തുറന്ന് പരിശോധിച്ചു, ഡോക്യുമെന്റേഷൻ വ്യാഴാഴ്ച വരെ തുടരും

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ ചേനോളിയിൽ കണ്ടെത്തിയ ചെങ്കൽഗുഹയ്ക്കുള്ളിലെ മൂന്നാമത്തെ അറയും പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥർ തുറന്നു പരിശോധിച്ചു. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. മൺപാത്രങ്ങൾ, ഇരുമ്പായുധങ്ങൾ, അസ്ഥികൾ എന്നിവയാണ് ഇവയിൽ നിന്നെല്ലാം ലഭിച്ചത്. ഒരു കൽബെഞ്ചും കൊത്തിയുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച വരെ ഡോക്യുമെന്റേഷൻ തുടരും. പിന്നീട് പുരാവസ്തുക്കൾ ഈസ്റ്റ്ഹില്ലിലെ

നൊച്ചാട് ചേനോളിയിൽ ചെ​ങ്ക​ൽ​ഗുഹ കണ്ടെത്തിയ സംഭവം; ​ഗുഹ മ​ഹാ​ശി​ലാ​യു​ഗ​ത്തി​ലേ​ത്, ഉള്ളിൽ മൂന്ന് അറകൾ, ഒന്ന് ശവക്കല്ലറ

പേ​രാ​മ്പ്ര: നൊച്ചാട് ചേനോളിയിൽ കണ്ടെത്തിയ ​ഗുഹ മ​ഹാ​ശി​ലാ​യു​ഗ​ത്തി​ലേ​താ​ണെ​ന്ന് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ സ്ഥിരീകരിച്ചു. ഒ​റ്റ​പ്പു​ര​ക്ക​ൽ സു​രേ​ന്ദ്ര​ന്റെ വീ​ട്ടുവളപ്പിലാണ് ​ഏതാനും ദിവസങ്ങൾക്ക് മുൻപ് ചെങ്കൽ ​ഗുഹ കണ്ടെത്തിയത്. ശു​ചി​മു​റി​ നിർമ്മിക്കുന്നതിനായി ഒന്നര മീറ്ററോളം ആഴത്തിൽ കുഴിയെുത്തപ്പോഴാണ് ​ഗുഹ കണ്ടത്. ഇതിന് 2500 ഓളം വർഷത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. പ​ഴ​ശ്ശി​രാ​ജ മ്യൂ​സി​യം ഇ​ൻചാ​ർജ് കൃ​ഷ്ണ​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ മൂ​ന്ന്

ശുചി മുറി നിർമിക്കുന്നതിനായി വീട്ടുവളപ്പിലെ മണ്ണെടുത്തു; നൊച്ചാട് ചേനോളിയിൽ 2500 വർഷം പഴക്കമുള്ള ഗുഹ കണ്ടെത്തി

പേരാമ്പ്ര : നൊച്ചാട് പഞ്ചായത്തിലെ ചേനോളിയിൽ ഗുഹ കണ്ടെത്തി. ഒറ്റപ്പുരക്കൽ സുരേന്ദ്രന്റെ വീട്ടുപറമ്പിലാണ് ​ഗുഹ കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം. വീടിനോട് ചേർന്ന് ശുചിമുറി നിർമ്മിക്കുന്നതിനായി മൂന്ന് ദിവസത്തോളമായി പണിക്കാർ മണ്ണെടുക്കുന്നുണ്ടായിരുന്നു. ഏകദേശം ഒന്നേകാൽ മീറ്റർ ആഴത്തിലെത്തിയപ്പോൾ ഒരു കരിങ്കൽ പാളി കണ്ടെന്നും ഈ പാളി നീക്കിയപ്പോഴാണ് വലിയ ചെങ്കല്ലറ കണ്ടെതെന്നും വീട്ടുടമ വടകര ഡോട് ന്യൂസിനോട്

error: Content is protected !!