Tag: Nipha Death
Total 1 Posts
മാപ്പിളപ്പാട്ടിന്റെ ഈരടികളോടോത്ത് അവനിനി ചിരിക്കില്ല, നിപ കവര്‍ന്നത് അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു: ചാത്തമംഗലത്തെ അബൂബക്കറിനും വാഹിദയ്ക്കും ഹാഷിം മരിച്ചെന്ന് വിശ്വസിക്കാനാകുന്നില്ല, മൗനത്തിലാണ്ടുപോയ ഒരു നാട്
കുന്നമംഗലം: ഓമനിച്ച് മതിയായിരുന്നില്ല, കൊഞ്ചിച്ച് തീര്‍ന്നിരുന്നില്ല, പൊന്നുമോനെ അവസാനമായൊന്ന് കാണാന്‍പോലും അബൂബക്കറിനും വാഹിദയ്ക്കുമായില്ല. അവനെ കോഴിക്കോട് കണ്ണമ്പറമ്പില്‍ ഖബറടക്കുമ്പോള്‍ നെഞ്ച് തകര്‍ന്നവര്‍ വിലപിക്കുകയായിരുന്നു. നിപ കവര്‍ന്നത് തെങ്ങുകയറ്റ തൊഴിലാളിയായ വായോളി അബൂബക്കറിന്റെ ഏക മകനെയാണ്. ഹാഷിം മാപ്പിളപ്പാട്ടുകള്‍ പാടുമായിരുന്നു. ഈ പന്ത്രണ്ടുകാരന്‍ കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷയുമായിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന ആടുകളെ പരിപാലിച്ചിരുന്നതും ഹാഷിമായിരുന്നു. കൊടിയത്തൂര്‍ പിടിഎം ഹയര്‍സെക്കന്‍ഡറി