Tag: nipha
കാസര്‍ഗോഡ് അഞ്ചുവയസ്സുകാരി പനി ബാധിച്ച് മരിച്ച സംഭവം; നിപ അല്ലെന്ന് പരിശോധനാ ഫലം
കാസര്‍ഗോഡ്: ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയില്‍ പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് സ്ഥിരീകരിച്ചു. രക്തവും സ്രവവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ ലാബില്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവാണ് പ്രാഥമിക ഫലം. ബുധനാഴ്ച വൈകിട്ട് ഏഴിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. തലച്ചോറില്‍ ബാധിച്ച പനിയാണ് മരണ കാരണം. രണ്ട് ദിവസം
നിപ വൈറസ് ആശങ്കയൊഴിഞ്ഞു: മൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; നിയന്ത്രണങ്ങളില്‍ ഇളവ്, കൊവിഡ് വാക്സിനേഷന്‍ നാളെ മുതല്‍ പുനരാരംഭിക്കും
തിരുവനന്തപുരം: മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതേസമയം ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടൈന്‍മെന്റായി തുടരുന്നതാണ്. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്ധ സമിതിയുടേയും നിര്‍ദേശ പ്രകാരമാണ്
മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ; സാമ്പിൾ പൂണെയിലെ ലാബിലേക്ക് അയച്ചു
ബെഗളൂരു: മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി കർണാടക സർക്കാർ. വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. പരിശാധനകൾക്കായി ഇയാളുടെ സ്രവം പൂണെ എൻ ഐ വി യിലേക്ക് അയച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഗോവയിലേക്ക്
പേരാമ്പ്രയിലെ നിപ വൈറസ്: ആഷിഖ് അബു സിനിമയില്‍ കാണിച്ചത് സത്യമോ? സാബിത്തിലേക്ക് വൈറസ് എത്തിയത് എങ്ങനെ
കോഴിക്കോട്: നിപയുടെ ആശങ്ക പതിയെ അകലുകയാണ് കോഴിക്കോട്ടുനിന്ന്. ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടുകാരന്‍ നിപ ബാധിച്ചു മരിച്ച ദാരുണസംഭവത്തിനു ശേഷം ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ജാഗ്രത തുടരുന്നുണ്ടെങ്കിലും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെല്ലാം നെഗറ്റീവ് ആണെന്ന ആശ്വാസകരമായ വാര്‍ത്തകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. നിപയ്ക്കു കാരണമായ വൈറസിന്റെ ഉറവിടം തേടിയുള്ള പരിശോധനകളും തുടങ്ങിക്കഴിഞ്ഞു. നിപയ്ക്കു വാക്സീന്‍ കണ്ടുപിടിച്ചിട്ടുണ്ടോ? കൊറോണയേക്കാള്‍ ഭയക്കണോ നിപയെ? 2018ല്‍
നിപ ആശങ്കയൊഴിയുന്നു; ഓമശേരി അമ്പലക്കണ്ടിയില്‍ ചത്ത നിലയില്‍ കണ്ടെത്തിയ വവ്വാലുകളുടെ പരിശോധനാ ഫലവും നെഗറ്റീവ്
കോഴിക്കോട്: ഓമശേരി അമ്പലക്കണ്ടിയില്‍ ചത്ത നിലയില്‍ കണ്ടെത്തിയ വവ്വാലുകളുടെ സാമ്പിളില്‍ നടത്തിയ പരിശോധനാഫലം നെഗറ്റീവ്. വവ്വാലുകളില്‍ നിപാ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്മെന്റ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ കെ ബേബി അറിയിച്ചു. നിപാ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീടുള്‍പ്പെടുന്ന ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുള്ള അമ്പലക്കണ്ടിയിലാണ് കഴിഞ്ഞ ദിവസം വവ്വാലുകളെ
ജില്ലയില്‍ നിപ ജാഗ്രത; മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിപ ഐസൊലേഷന്‍ വാര്‍ഡ് ഒരുങ്ങുന്നു
കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിപ ഐസൊലേഷൻ വാർഡ് ഒരുക്കുന്നു. പി.എം.എസ്.എസ്.വൈ. ബ്ലോക്കിലെ അഞ്ചാംനിലയാണ് കോവിഡ് ബാധിതർക്കായി വാർഡ് തയ്യാറാക്കുന്നത്. ഇതിന്റെ മുന്നോടിയായി ഇവിടെയുള്ള കോവിഡ് രോഗികളെ പി.എം.എസ്.എസ്.വൈ. ബ്ലോക്കിലെ പുതിയ വാർഡുകളിലേക്കാണ് മാറ്റുന്നത്. ഗർഭിണികൾക്കും കുട്ടികൾക്കും പ്രത്യേക നിരീക്ഷണവാർഡ്, പ്രസവമുറി, ശസ്ത്രക്രിയ തിയേറ്റർ, ഐ.സി.യു. തുടങ്ങിയവ സജ്ജീകരിക്കുന്ന പ്രവൃത്തി നടക്കുകയാണ്. ഐ.എം.സി.എച്ചിൽ
നിപയില്‍ കൂടുതല്‍ ആശ്വാസം; അഞ്ച് പേരുടെ പരിശോധനഫലം കൂടി നെഗറ്റീവ്
കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാംപിളുകളുടെ പരിശോധനാഫലമാണ് നെഗറ്റീവായത് ഇതില്‍ നാല് എണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ്
നിപ: സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പരിശോധനക്ക് അയക്കുന്നതിനും കര്‍മ്മപദ്ധതി തയ്യാറാക്കി
കോഴിക്കോട്: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പരിശോധനക്ക് അയക്കുന്നതിനും വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് കര്‍മ്മപദ്ധതി തയ്യാറാക്കി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ കോര്‍ ഗ്രൂപ്പ് അംഗങ്ങളുടെ നിപ അവലോകന യോഗവും എന്‍.ഐ.വി സംഘം, വനം വകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവരുമായുള്ള അവലോകന യോഗവും ഓണ്‍ലൈനായി നടന്നു. കോവിഡ്, നിപ സാഹചര്യത്തില്‍ കോഴിക്കോട് ടൗണിലും
ആശ്വാസമായി നിപ പരിശോധന ഫലം; 15 പേരുടെ ഫലം കൂടി നെഗറ്റീവ്
കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12 കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 15 പേരുടെ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി.
നിപ; ആശ്വാസമായി പരിശോധനാ ഫലം, സമ്പര്‍ക്കപ്പട്ടികയിലെ 20 പേരുടെയും പരിശോധന ഫലം നെഗറ്റീവ്
കോഴിക്കോട്: നിപയില്‍ ആശ്വാസമായി പരിശോധനാ ഫലം. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവിൽ 68 പേരാണ് കോഴിക്കോട്