Tag: Nipah Virus

Total 27 Posts

നിപ വീണ്ടും വരാനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ

കോഴിക്കോട്: നിപ വീണ്ടുംവരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അന്നേ പറഞ്ഞിരുന്നെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. വളരെപെട്ടെന്ന് ഇടപെട്ട് പ്രതിരോധം തീര്‍ത്താന്‍ നിപ വ്യാപനം തടയാനാവുമെന്നും ശൈലജ മാധ്യമങ്ങളോടു പറഞ്ഞു. കോവിഡ് വ്യാപനം തടയാനുള്ള മുന്നൊരുക്കങ്ങളും ശ്രദ്ധയും സ്വീകരിക്കുന്ന സമയമായതുകൊണ്ടുതന്നെ നിപ അധികം വ്യാപിക്കാതെ നോക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും ശൈലജ വ്യക്തമാക്കി. നിപ വരുമെന്ന് മുന്നില്‍കണ്ട് എല്ലാവര്‍ഷവും

നിപ ലക്ഷണമുള്ള രണ്ടുപേരും ആരോഗ്യപ്രവര്‍ത്തകര്‍: സമ്പര്‍ക്കപട്ടികയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

കോഴിക്കോട്: കോഴിക്കോട് നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരും ആരോഗ്യ പ്രവര്‍ത്തകര്‍. നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുവയസുകാരനുമായി സമ്പര്‍ക്കമുണ്ടായിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും സ്വകാര്യ ആശുപത്രിയിലെയും ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗലക്ഷണങ്ങളുള്ളത്. 188 പേരാണ് കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. ആദ്യം ചികിത്സ തേടിയ സ്വകാര്യ ക്ലിനിക്കിലെ ഒമ്പതുപേരും സ്വകാര്യ ആശുപത്രിയിലെ ഏഴുപേരും മെഡിക്കല്‍ കോളേജിലുള്ളവരും സമ്പര്‍ക്ക പട്ടികയിലുള്ളത്.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് സംസ്‌കരിച്ചു. പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യപ്രവര്‍ത്തകരാണ് സംസ്‌കാര ചടങ്ങുകള്‍ ചെയ്തത്. സംസ്‌കാരത്തിന് മുമ്പ് മയ്യത്ത് നമസ്‌കാരം നടത്തി. ഇന്നലെ രാത്രിയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. പുലര്‍ച്ചയോടെ മരണം സംഭവിക്കുകയും ചെയ്തു. പനി വിട്ടുമാറാത്തതിനെ തുടര്‍ന്നായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കോഴിക്കോട്

കോഴിക്കോട് രണ്ടുപേര്‍ക്ക് കൂടി നിപ ലക്ഷണങ്ങള്‍: മരിച്ച കുട്ടിയുടെ സമ്പര്‍ക്കപട്ടികയില്‍ 158 പേര്‍

കോഴിക്കോട്: നിപ വൈറസ് ബാധിച്ച മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 158 പേര്‍ എന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ഇതില്‍ രണ്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്. ഇതില്‍ ഒരാള്‍ മെഡിക്കല്‍ കോളേജിലും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ക്ക് ആര്‍ക്കും രോഗലക്ഷണങ്ങളില്ല. പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ള 20 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ഡി.എം.ഒ അറിയിച്ചു. സമ്പര്‍ത്തില്‍പ്പെട്ടവരെ കണ്ടെത്താനായി

നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം; ഒന്‍പതാം വാര്‍ഡ് പൂര്‍ണമായി അടച്ചു

കോഴിക്കോട്: ജില്ലയില്‍ 12 വയസുകാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടിയുടെ സ്വദേശമായ മുന്നൂര്‍ ഉള്‍പ്പെട്ട ചാത്തമംഗലം പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം. പഞ്ചായത്തിലെ നാലുവാര്‍ഡുകളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതില്‍ ഒന്‍പതാം വാര്‍ഡ് പൂര്‍ണമായി അടയ്ക്കുകയും എട്ട്, പത്ത്, പന്ത്രണ്ട് വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ചാത്തമംഗലത്തേക്കുള്ള റോഡുകളില്‍ പൊലീസ് ഉപരോധം തീര്‍ത്തിട്ടുണ്ട്.

ഭയം വേണ്ട, എന്നാല്‍ കനത്ത ജാഗ്രത വേണം; നിപ വൈറസിനെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും അറിയേണ്ടതെല്ലാം

സംസ്ഥാനം കൊവിഡ് ഭീതിയിലൂടെ കടന്ന് പോകുന്നതിനിടെ ആശങ്ക ഉയര്‍ത്തിക്കൊണ്ട് കോഴിക്കോട് നിപ വൈറസ് കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മൂന്നാത്തെ തവണ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണവൈറസിനെക്കാള്‍ മാരകമായ നിപ്പ വൈറസിനെയും പ്രതിരോധ മാര്‍ഗങ്ങളെയും കുറിച്ച് വിശദമായി അറിയാം. എന്താണ് നിപ വൈറസ് ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ്

കോഴിക്കോട് വീണ്ടും നിപ വൈറസ്; 12 വയസുകാരൻ ചികിത്സയിൽ

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി വിവരം. ചൂലൂർ സ്വദേശിയായ 12 വയസുകാരൻ വൈറസ് ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സർക്കാർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും വൈറസ് സ്ഥിരീകരിച്ചു എന്ന് വിവരം ലഭിച്ചതായി ‘മനോരമ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. രോഗബാധിതനായ കുട്ടി ഇപ്പോൾ ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മെഡിക്കൽ

error: Content is protected !!