Tag: Nipah

Total 4 Posts

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി, ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം നേടാം

കോഴിക്കോട്‌: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിരുന്നു. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്.

നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്. നിപ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസമാണ്‌ മലപ്പുറത്തെ ആശുപത്രിയില്‍ നിന്നും കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുന്നത്. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയില്‍ ഇന്നലെ കുട്ടിക്ക് നിപ

214 പേര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍, 60 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍; നിപ പ്രതിരോധത്തിന് സംസ്ഥാനം സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്‌: മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പ്രാഥമിക

സിസ്റ്റര്‍ ലിനിയുടെ മക്കള്‍ സ്‌കൂളിലേക്ക്; ആശംസകളുമായി മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍

പേരാമ്പ്ര: നിപ രക്തസാക്ഷി സിസ്റ്റര്‍ ലിനിയുടെ മക്കള്‍ പുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ സ്‌കൂളിലേക്ക്. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ലിനിയുടെ രണ്ട് മക്കള്‍ക്കും ആശംസ നേര്‍ന്നു. ഫേസ്ബുക്കിലൂടെയാണ് ശൈലജ ടീച്ചര്‍ ലിനിയുടെ മക്കളായ ഋതുലിനും സിദ്ധാര്‍ത്ഥിനും ആശംസകള്‍ നേര്‍ന്നത്. പ്രിയപ്പെട്ട ലിനിയുടെ മക്കള്‍ സ്‌കൂളിലേക്ക് എന്നാണ് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പുതിയ അധ്യയന വര്‍ഷത്തില്‍

error: Content is protected !!