Tag: night curfew
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി; അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ എന്തൊക്കെയെന്ന് വിശദമായി നോക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിവാര കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കി വാക്‌സീനേഷന്‍ ശക്തിപ്പെടുത്താന്‍ മുന്‍തൂക്കം നല്‍കണമെന്ന് ദേശീയ ആരോഗ്യ വിദഗ്ദ്ധരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. സമ്പൂര്‍ണ ലോക്ക് ഡൗണിന് ഇനി സാധ്യതയില്ലെന്ന്
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ; അത്യാവശ്യ യാത്രകൾക്ക് മാത്രം അനുമതി, ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെയാണ് കര്‍ഫ്യൂ. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ഇതില്‍ ഇളവ് അനുവദിച്ചിട്ടുള്ളൂ. അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യത്തില്‍ യാത്ര ചെയ്യാം. ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും രാത്രി യാത്ര അനുവദിച്ചിട്ടുണ്ട്. അതേസമയം, ചരക്ക് വാഹനങ്ങള്‍ക്ക്
കേരളത്തില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. കൂട്ട പരിശോധനയില്‍ ശേഖരിച്ച ശേഷിക്കുന്ന സാമ്പിളുകളുടെ ഫലം ഇന്ന് പുറത്ത് വരും. സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു.