Tag: nh

Total 13 Posts

ദേശീയപാതയിൽ വടകരയിലുണ്ടായ അപക‌ടത്തിൽ വീട്ടമ്മ മരിച്ച സംഭവം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ എൻഎച്ച്എഐ ഓഫീസ് ഉപരോധിച്ചു, പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി

വടകര: യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻഎച്ച്എഐയുടെ വടകരയിലെ ഓഫീസ് ഉപരോധിച്ചു. ദേശീയപാതയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ചോറോട് സ്വദേശിനി മരണപ്പെട്ടിരുന്നു. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയെതന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എൻഎച്ച്എഐ ഓഫീസ് ഉപരോധിച്ചത്. പ്രവർത്തകർ ഓഫീസിനുള്ളിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മാസങ്ങളായി നിലനിൽക്കുന്ന വടകരയിലെ ഗതാഗത

ദേശീയപാതയിൽ മുക്കാളി, മടപ്പള്ളി തുടങ്ങിയവിടങ്ങളിലെ മണ്ണിടിച്ചൽ; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

​വടകര: ദേശീയപാത 66 ൽ നിർമ്മാണത്തിനിടെ മുക്കാളി, മടപ്പള്ളി, വിയ്യൂർ മല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗട്കരി. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ ഹൈവേ അതോറിറ്റിയുടെ ഉദ്യോഗസ്ഥരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും സത്വര നടപടികൾ കൈക്കൊള്ളുന്നതിനും മന്ത്രി നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ മൂലം ജനങ്ങളുടെ ജീവനും

ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി വ​ഗാഡിന്റെ ചോറോട് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി

ചോറോട്: ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി ചോറോട് വ​ഗാഡ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ദേശീയപാത ദുരിതപാതയാക്കി മാറ്റിയ വ​ഗാഡ് കമ്പനിക്കെതിരെ, വ​ഗാഡിന്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് വ​ഗാഡ് ഓഫീസിന് സമീപം പോലീസ്

”ഇവരെന്താ നാറാണത്തു ഭ്രാന്തന് പഠിക്കുന്നോ?” താഴെ നിന്ന് വെളളം ടാങ്കറിലാക്കി റോഡിന് മുകളില്‍ തുറന്നുവിടും, വെള്ളം വീണ്ടും താഴേക്ക്; വെള്ളക്കെട്ടൊഴിവാക്കാനുള്ള വാഗാഡിന്റെ ‘പണി’ കണ്ട് നാട്ടുകാര്‍ ചോദിക്കുന്നു ‘ഇവര്‍ ഈ ഹൈവേ പണിയും ഈ ബുദ്ധിവെച്ചാണോ ചെയ്തുവെച്ചതെന്ന്

കൊയിലാണ്ടി: തിക്കോടി പെരുമാള്‍പുരം ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്ത് ദേശീയപാതയിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള വാഗാഡ് അധികൃതരുടെ ശ്രമം കണ്ട് നാട്ടുകാര്‍ ചോദിക്കുകയാണ് ‘ദേശീയപാതയുടെ പണിയും ഈ ബുദ്ധിവെച്ച് ചെയ്തതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന്. നാട്ടുകാര്‍ ഇങ്ങനെ ചോദിക്കാന്‍ കാരണമുണ്ട്. കാര്യം വിശദമായി പറയാം. പെരുമാള്‍പുരം ഹൈസ്‌കൂളിന് സമീപം ദേശീയപാതയില്‍ വന്‍തോതില്‍ വെള്ളക്കെട്ടാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവിടെ പലതവണ പ്രതിഷേധം

‘വടകര കഴിഞ്ഞാൽ പിന്നെ റോഡില്ല, ഇന്ന് കണ്ട കുഴിയല്ല നാളെ’ ; ദേശീയ പാതയിലെ വെള്ളക്കെട്ടും കുഴികളും ആംബുലൻസ് ഡ്രെവർമാർക്ക് തീരാതലവേദനയാകുന്നു

സന പ്രമോദ് വടകര : ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് ആംബുലൻസ് ഡ്രൈവർമാർ. ഇതിനിടെയിലാണ് ഇവരുടെ വഴി മുടക്കാനെന്നോണം ദേശീയ പാതയിൽ വെള്ളക്കെട്ടും കുഴികളും നിരന്ന് നിൽക്കുന്നത്. ചോറോട് , വടകര, പയ്യോളി, തിക്കോടി, കൊയിലാണ്ടി ഭാ​ഗങ്ങളിലാണ് എപ്പോഴും ആംബുലൻസ് ഡ്രൈവർമാർ കുരുക്കിലാകുന്നത്. തലശ്ശേരി ഭാ​ഗങ്ങളിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും പോകുന്ന ആംബുലൻസ്

ദേശീയപാതയിൽ പയ്യോളി പെരുമാൾപുരത്തെ വെള്ളക്കെട്ട്; അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി സിപിഎം പള്ളിക്കര ലോക്കൽ കമ്മിറ്റി

പയ്യോളി: പെരുമാൾപുരത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക, പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഎം പള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമാൾപുരത്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഏരിയ സെക്രട്ടറി എം പി ഷിബു സമരം ഉദ്ഘാടനം ചെയ്തു. അനിൽ കരുവാണ്ടി അധ്യക്ഷത വഹിച്ചു. പി ജനാർദ്ദനൻ,അനിൽകരുവാണ്ടി,കെ എം പ്രമോദ് കുമാർ,വേണു വെണ്ണാടി,

ചോറോട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം; അടിയന്തര പരിഹാരത്തിന് ശ്രമിക്കുമെന്ന് ഷാഫി പറമ്പിൽ എം പി

ചോറോട്: ദേശീയ പാതയുടെ പടിഞ്ഞാറ് ഭാ​ഗത്തെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വെള്ളം കയറിയ പ്രദേശം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു. പ്രദേശത്തിൻറെ വിഷയങ്ങളും ആവശ്യങ്ങളും നാട്ടുകാരുമായി സംസാരിച്ചു. പ്രദേശത്തെ കിണറുകൾ മലിനമായി കിടക്കുന്നത് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്ന് നാട്ടുകാർ എം പിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണാൻ ശ്രമിക്കുമെന്ന് എം പി അറിയിച്ചു.

മീത്തലെ മുക്കാളിക്ക് പിന്നാലെ ദേശീയപാത നിർമ്മാണം നടക്കുന്ന മടപ്പള്ളി മാച്ചിനേരിയിലും മണ്ണിടിഞ്ഞു

മടപ്പള്ളി: മീത്തലെ മുക്കാളിക്ക് പിന്നാലെ ദേശീയപാത നിർമ്മാണം നടക്കുന്ന മടപ്പള്ളി മാച്ചിനേരിയിലും മണ്ണിടിഞ്ഞു. ദേശീയപാത നിർമാണത്തിന്റെ ഭാ​ഗമായി സോയിൽ നൈലിംങ് ചെയ്ത ഭാ​ഗമാണ് ഇടിഞ്ഞ് വീണത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു മണ്ണിടിഞ്ഞത്. മാച്ചിനേരിയിൽ പടിഞ്ഞാറ് ഭാ​ഗത്തെ കുന്ന് നേരത്തെ ദേശീയ പാത നിർമാണത്തിന്റെ ഭാ​ഗമായി ഇടിച്ച് താഴ്ത്തിയതായിരുന്നു. തുടർന്നാണ് ഇവിടെ സോയിൽ നൈലിംങ് ചെയ്തത്.

ദേശീയ പാതയിൽ മൂരാടിലെയും കണ്ണൂക്കരയിലേയും മണ്ണിടിച്ചിൽ; നഷ്ടം ഒരു കോടിയോളം രൂപ

വടകര: ദേശീയ പാതയിലെ മൂരാട്, കണ്ണൂക്കര എന്നിവിടങ്ങളിലെ മണ്ണിടിച്ചിലിൽ നഷ്ടം ഒരു കോടിയോളം രൂപ. കണ്ണൂക്കരയിൽ സോയിൽ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്. മൂരാടിൽ പാർശ്വഭിത്തിസംരക്ഷണത്തിന് സോയിൽ നെയിലിങ് ആരംഭിച്ച ശേഷവുമാണ് മണ്ണിടിഞ്ഞത്. മൂരാട് ഇടിയാൻ പാകത്തിൽ വലിയൊരുഭാഗം ഭിത്തി ഇപ്പോഴും നിൽക്കുന്നുണ്ട്. ഇതിന്റെ മുകളിൽ വൈദ്യുതത്തൂണുകളുമുണ്ട്. നവീകരണത്തിന്റെ ഭാഗമായി

ദേശീയ പാതയിൽ കണ്ണൂക്കരയിലെ മണ്ണിടിച്ചിൽ; അപകട ഭീഷണിയിലുള്ള വീടുകൾ നിൽക്കുന്ന സ്ഥലം ഏറ്റെടുക്കാൻ സർക്കാരിലേക്ക് ശുപാർശ ചെയ്യും

കണ്ണൂക്കര: ദേശീയ പാതയിൽ മേലെ കണ്ണൂക്കര മണ്ണിടിച്ചിലുണ്ടായതിനു സമീപത്തെ അപകട ഭീഷണിയിലുള്ള വീടുകൾ നിൽക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാരിലേക്ക് ശുപാർശ ചെയ്യും. റവന്യൂ ഉദ്യോ​ഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ഇന്നലെ വടകര ആർ.ഡി.ഒ ഓഫീസിൽ കെ കെ രമ എംഎൽഎയുടെ നേതൃത്വത്തിലാണ് യോ​ഗം ചേർന്നത്. സ്ഥലമേറ്റെടുത്ത് കഴിഞ്ഞാൽ ഇവിടെ തട്ടുതട്ടുകളാക്കി തിരിച്ച് സുരക്ഷിത‌മായ സംരക്ഷണ ഭിത്തി

error: Content is protected !!