Tag: NADAPURAM
ഷാർജ ഇൻ്റർനാഷണൽ പുസ്തകോത്സവത്തിൽ തിളങ്ങി നാദാപുരം സ്വദേശിനിയായ ഏഴാം ക്ലാസ്സുകാരി; ‘ടേൽസ് ഒഫ് ലോക് വുഡ്ലാൻറ് ദി ബ്ലൂ ഗേറ്റ് ‘ ഇംഗ്ലീഷ് ഫാൻ്റസി നോവൽ പ്രകാശനം ചെയ്തു
നാദാപുരം: ഷാർജ ഇൻ്റർനാഷണൽ പുസ്തകോത്സവത്തിൽ തിളങ്ങി നാദാപുരം സ്വദേശിനി. അയിഷ അലിഷ്ബ എന്ന ഏഴാം ക്ലാസ്സുകാരി എഴുതിയ ‘ടേൽസ് ഒഫ് ലോക് വുഡ്ലാൻറ് ദി ബ്ലൂ ഗേറ്റ് ‘ എന്ന ഇംഗ്ലീഷ് ഫാൻ്റസി നോവൽ ഷാർജ ഇൻ്റർനാഷണൽ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസി. നിസാർ തളങ്കര മാധ്യമ പ്രവർത്തകൻ കമാൽ വരദൂറിന്
ചെക്യാട് പാറക്കടവിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ
നാദാപുരം: ചെക്യാട് പാറക്കടവിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പടിയിൽ. പശ്ചിമ ബംഗാൾ ജബൽപുരി സ്വദേശിനി കിരൺ സർക്കാർ (31) ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 21 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വളയു എസ്.ഐ എം.പി.വിഷ്ണുവും സംഘവും പ്രതിയുടെ കടയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പാറക്കടവ് ടൗൺ കേന്ദ്രീകരിച്ച്
ഒരു മാസക്കാലത്തെ ഫുട്ബോൾ ആവേശം; നാദാപുരം ചേലക്കാട് സൗത്ത് വാർഡ് വികസന സമിതിയുടെ ഫുട്ബോൾ പരിശീലനം പൂർത്തിയായി
നാദാപുരം: ചേലക്കാട് സൗത്ത് വാർഡ് വികസന സമിതിയുടെ ഫുട്ബോൾ പരിശീലനം പൂർത്തിയായി. ചേലക്കാട് മിനി സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കേറ്റ് വിതരണം വാർഡ് മെമ്പർ എം സി സുബൈർ നിർവ്വഹിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് വികസന സമിതിയുടെ കീഴിലാണ് സൗജന്യ ഫുട്ബോൾ പരിശീലനം നൽകിയത്. ഒരു മാസമാണ് പരിശീലനം നൽകിയത്.ക്യാമ്പിൽ
കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മധ്യവയസ്കൻ മരിച്ചു
നാദാപുരം: കുറ്റ്യാടി – നാദാപുരം സംസ്ഥാന പാതയിൽ കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. ടൂറിസ്റ്റ് ബസ് ഇടിയേറ്റ് റോഡിലേക്ക് തെറിച്ച് വീണ സ്കൂട്ടർ യാത്രികൻ്റെ ശരീരത്തിലൂടെ ബസിൻ്റെ പിൻ ചക്രം കയറുകയായിരുന്നു. ഇയാൾ സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. മുതദേഹം കുറ്റ്യാടി
നാദാപുരത്ത് രണ്ടിടങ്ങളിലായി പശുക്കൾ കിണറിൻ വീണു; സാഹസികമായി പരിക്കുകളില്ലാതെ പശുക്കളെ പുറത്തെത്തിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾ
നാദാപുരം: നാദാപുരത്ത് രണ്ടിടങ്ങളിലായി കിണറ്റിൽ അകപ്പെട്ട പശുക്കളെ രക്ഷപ്പെടുത്തി. നാദാപുരം ഫയർ സ്റ്റേഷനിലെ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ഇന്ന് രാവിലെ മുള്ളമ്പത്ത് കുനിയൽ അശോകൻ്റെ പശു കിണറിൽ വീണ വിവരം അറിഞ്ഞ് അവിടെയെത്തി പശുവിനെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച് മടക്കുന്നതിനിടെയാണ് എടച്ചേരി നോർത്തിൽ കുളങ്ങരത്ത് ബാലൻ്റെ പശു കിണറിൽ വീണ വിവരം ഫയർ ഫോഴ്സ് അംഗങ്ങളെ തേടിയെത്തിയത്.
തൂണേരി ഷിബിൻ വധക്കേസ്; ഒന്നാം ഒഴികെ വിദേശത്തുനിന്നെത്തിയ ആറ് പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു
നാദാപുരം: തൂണേരി ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരായി കോടതി വിധിച്ച ഏഴ് പ്രതികളിൽ ആറുപേരും വിദേശത്തു നിന്നും എത്തി പോലീസിന് കീഴടങ്ങി. മുസ്ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികള്‍ക്കുള്ള ശിക്ഷ ഹൈക്കോടതി നാളെ വിധിക്കാനിരിക്കെയാണ് പ്രതികൾ കീഴടങ്ങിയത്. എന്നാൽ കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായില്‍ ഇതുവരെ കീഴടങ്ങിയിട്ടില്ല. കോടതി വിധി വന്നപ്പോൾ വിദേശത്തായിരുന്നതിനാൽ പ്രതികളെ അറസ്റ്റ്
നാദാപുരത്ത് സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം മുറിഞ്ഞുവീണ് അപകടം; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
നാദാപുരം: കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം മുറിഞ്ഞു വീണ് അപകടം. ചേലക്കാട് പൂശാരി മുക്കിലാണ് അപകടം നടന്നത്. ഇന്ന് വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കെ.എൽ 18 എം 151എസ് നമ്പർ ടവേര കാറിനു മുകളിലാണ് മരം വീണത്. മരക്കൊമ്പ് കാറിനു മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കി; തൊട്ടിൽപാലം സ്വദേശിക്ക് 79 വർഷം കഠിന തടവും പിഴയും വിധിച്ച് നാദാപുരം കോടതി
നാദാപുരം: പത്തു വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് 79 വർഷം കഠിന തടവും 1,12,000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി. തൊട്ടിൽപാലം തോട്ടക്കാട് ബാലനെയാണ് (57) കോടതി ശിക്ഷ വിധിച്ചത്. അതിജീവിതയെ നിരന്തരം ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കുകയായിരുന്നു. ഇതുസംബന്ധിച്ച് കുട്ടിയുടെ സ്‌കൂൾ അധ്യാപികക്ക് ലഭിച്ച പരാതി ചൈൽഡ്
നാദാപുരം ഗവൺമെന്റ് കോളജിൽ സീറ്റൊഴിവ്
നാദാപുരം: നാദാപുരം ഗവൺമെന്റ് കോളജിൽ സീറ്റൊഴിവ്. ഒന്നാം വർഷ എംഎ ഇംഗ്ലിഷ് കോഴ്സിന് എസ്ടി വിഭാഗത്തിലാണ് ഒരു സീറ്റ് ഒഴിവുള്ളത്. വിദ്യാർഥികളുടെ കൂടികാഴ്ച നാളെ(സെപ്തംബർ 30) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
എം.ഡി.എം.എ കേസ്; റിമാൻഡിലായ യുവതിയെയും സുഹൃത്തിനെയും കസ്റ്റഡിയിൽ വാങ്ങി നാദാപുരം പോലീസ്
നാദാപുരം: മാരക ലഹരി വസ്തുവായ എം.ഡി.എം.എ യുമായി പിടിയിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ് (26) , സുഹൃത്ത് കുമ്പളക്കാട് സ്വദേശിനി അഖില (24) എന്നിവരെയാണ് നാദാപുരം പോലിസ് കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയത്. വാഹന പരിശോധനക്കിടെ സപ്തംബർ ഒമ്പതിന് രാത്രിയാണ് 32.62 ഗ്രാം എം.ഡി.എം.എ യുമായി