Tag: NADAPURAM
ധർമ്മ സമരത്തിൻ്റെ വിദ്യാർത്ഥി കാലം; ജില്ലാ മുജാഹിദ് വിദ്യാർത്ഥി സമ്മേളനം ഡിസംബർ 25 ന് നാദാപുരത്ത്
നാദാപുരം: ധർമ സമരത്തിൻ്റെ വിദ്യാർത്ഥി കാലം എന്ന പ്രമേയത്തിൽ 2025 മെയ് 11നു പെരിന്തൽമണ്ണയിൽ വെച്ച് നടക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസിൻ്റെ ഭാഗമായി കോഴിക്കോട് നോർത്ത് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മുജാഹിദ് വിദ്യാർത്ഥി സമ്മേളനം ഡിസംബർ 25 ന് നാദാപുരത്ത് നടക്കും. കാലത്ത് 9.30 ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ
‘ഗ്രാമീണതയുടെ വിശുദ്ധിയും ലാളിത്യവും കൈമുതലാക്കിയ എഴുത്തുകാർക്ക് ജനമനസുകളിൽ ഇടം ലഭിക്കും’; നാദാപുരത്ത് അബ്ദുല്ല വല്ലംകണ്ടത്തിൻ്റെ ‘ഒരു ചക്ക കഥ’ പ്രകാശനം ചെയ്തു
നാദാപുരം: സ്വതന്ത്ര കർഷക സംഘം നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുല്ല വല്ലംകണ്ടത്തിൽ എഴുതിയ ‘ഒരു ചക്ക കഥ’ എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പുസ്തകം ഏറ്റുവാങ്ങി. നാദാപുരം ഡീ പാരീസ് ഹാളിൽ നടന്ന ചടങ്ങിൽ
ഒൻപതാം ചരമവാർഷികം; നാദാപുരത്തെ സി.പി.എം നേതാവ് കുനിച്ചോത്ത് കുമാരനെ അനുസ്മരിച്ച് നാട്
നാദാപുരം: സി.പി.എം മുൻ നാദാപുരം ഏരിയ കമ്മറ്റി അംഗവും കർഷക സംഘം നേതാവുമായിരുന്ന കുനിച്ചോത്ത് കുമാരൻ്റെ ഒൻപതാമത് ചരമവാർഷികം ദിനം ആചരിച്ചു. രാവിലെ വീട്ടുപരിസരത്ത് പ്രകടനവും പതാക ഉയർത്തലും നടത്തി. എം.വൈ.എം ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്‌മരണ സംഗമം കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്‌തു. എരോത്ത് ഫൈസൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ.മോഹൻ ദാസ്,
കവി ശ്രീനിവാസൻ തൂണേരി എമേർജിംഗ് മലയാളം പോയറ്റ് അവർഡ് ഏറ്റുവാങ്ങി
നാദാപുരം: ബംഗാൾ രാജ്ഭവൻ ഏർപ്പെടുത്തിയ എമേർജിംഗ് മലയാളം പോയറ്റ് അവാർഡ് ശ്രീനിവാസൻ തൂണേരി ഏറ്റുവാങ്ങി. എറണാകുളത്ത് നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ ഉദ്ഘാടന വേദിയിൽ വച്ച് ബംഗാൾ ഗവർണർ ഡോ:സി.വി. ആനന്ദബോസാണ് കവി ശ്രീനിവാസൻ തൂണേരിക്ക് പുരസ്കാരം സമ്മാനിച്ചത്. ഫലകവും പ്രശസ്തി പത്രവും 10,000 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്ക്കാരം. ഫെസ്റ്റിവൽ ഓഫ് കേരള ബംഗാൾ
നാദാപുരത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു
നാദാപുരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു. നാദാപുരം വാണിമേല്‍ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന മബ്രോല്‍ വിജയന്‍റെയും കാപ്പുമ്മല്‍ അങ്കണവാടി വർക്കർ ശ്രീജയുടെയും മകള്‍ നിവേദ്യ (5) ആണ് മരിച്ചത്. കല്ലാച്ചി ലിറ്റില്‍ ഫ്ലവർ സ്കൂള്‍ എല്‍കെജി വിദ്യാർത്ഥിനിയാണ്. ഒരു മാസത്തിലേറെയായി പനിയും, ന്യുമോണിയയും ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു.
മാഹി കനാലിന് കുറുകെ തയ്യിൽപാലത്ത് പുതിയ പാലവും അപ്രോച്ച് റോഡും; 42.02 കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ
നാദാപുരം: വടകര മാഹി കനാലിന് കുറുകെ തയ്യിൽ പാലത്ത് പുതിയ പാലവും അപ്രോച്ച് റോഡും നിർമ്മിക്കുന്നതിനായി ഉൾനാടൻ ജലഗതാഗത വകുപ്പ് 42.02 കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു. തയ്യിൽ പാലത്ത് കനാലിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് പാലം നിർമ്മിക്കുക എന്നത് പ്രദേശ വാസികളുടെ ദീർഘനാളത്തെ ആവശ്യമാണ് യാഥാർത്ഥ്യമാക്കാൻ പോകുന്നത്. രണ്ട് ലാൻ്റ് സ്പാൻ ഉൾപെടെ
ശക്തമായ മഴയും ഇടിമിന്നലും; ചെക്യാട് പാറക്കടവിൽ ഇടിമിന്നലേറ്റ് വീട് തകർന്നു
നാദാപുരം: ഞായറാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയെ തുടർന്ന് ഉണ്ടായ ഇടിമിന്നലിൽ ചെക്യാട് വീടിന് നാശനഷ്ടം സംഭവിച്ചു. പാറക്കടവിൽ കൊയമ്പ്രം പാലത്തിനടുത്ത് കല്ലിൽ കുനിയിൽ ഇസ്മായിലിന്റെ വീടിനാണ് ഇടിമിന്നലേറ്റ് കേടുപാട് സംഭവിച്ചത്. ശക്തമായ ഇടിമിന്നലിൽ ചുമർ വിണ്ടുകീറുകയും ചുവരിൻ്റെ പലഭാഗങ്ങളും അടർന്നു വീഴുകയും ചെയ്തു. മീറ്റർ, ഫാൻ തുടങ്ങിയ ഗൃഹോഹകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കുളിമുറിക്കും നഷ്ടമുണ്ട്.
നാദാപുരത്ത് സി.പി.ഐ.എംന് ഇനി പുതിയ നേതൃത്വം; എ.മോഹൻദാസ് ഏരിയ സെക്രട്ടറി
നാദാപുരം: രണ്ടുദിവസങ്ങളിലായി ഇരിങ്ങണ്ണൂരിൽ നടന്ന സിപിഐഎം നാദാപുരം ഏരിയ സമ്മേളനത്തിന് ഉജ്ജ റാലിയോടെ സമാപനം. കോരിച്ചൊരിയുന്ന മഴയിലും റാലിയിൽ വിവിധ ലോക്കൽ കമ്മറ്റികളിൽ നിന്നെത്തിയ നൂറുകണക്കിന് പ്രവർത്തകരും വളണ്ടിയർമാരുമാണ് അണിനിരന്നത്. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഇന്നലെ രാവിലെ എം കുഞ്ഞിരാമൻ പതാക ഉയർത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഇന്ന്
നാദാപുരത്ത് ഗർഭിണിയായ യുവതിക്ക് വെട്ടേറ്റു, ഗുരുതര പരിക്ക്; ഭർത്താവ് ഒളിവിൽ
നാദാപുരം: നാദാപുരം ചിയ്യൂരിൽ ഭർത്താവിൻ്റെ വെട്ടേറ്റ് ഗർഭിണിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. നരിപ്പറ്റ സ്വദേശി കിണറുള്ള പറമ്പത്ത് മൊയ്തുവിൻ്റെ മകള്‍ ഷംന (26) യ്ക്കാണ് തെരുവംപറമ്പ് ചിയ്യൂരിലെ ഭർതൃവീട്ടില്‍ വെച്ച് വെട്ടേറ്റത്. അക്രമത്തിന് ശേഷം ഭർത്താവ് ഓടിരക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു. സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോയാണ്
കുടുംബം വീടുപൂട്ടി ബന്ധു വീട്ടിൽ പോയി; നാദാപുരം പാറക്കടവിൽ പ്രവാസിയുടെ വീട് കുത്തിതുറന്ന് കവർച്ച
നാദാപുരം: നാദാപുരം പാറക്കടവിനടുത്ത് പ്രവാസി കുടുംബത്തിൻ്റെ വീട് കുത്തി തുറന്ന് കവർച്ച. ചെക്യാട് ചോയിത്തോട് പാലത്തിനടുത്തെ ഖത്തർ വ്യവസായി അബ്ദുള്ള ചാത്തോത്തിൻ്റെ സഹോദരൻ ഇസ്മയിലിൻ്റെ വീട് കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കുടുംബം വീട് പൂട്ടി ബന്ധുവിൻ്റെ ഗൃഹപ്രവേശന ചടങ്ങിന് പോയ സമയത്താണ് കവർച്ച നടന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇന്നലെ