Tag: NADAPURAM
പെരുന്നാൾ ആഘോഷം; കാറിനുള്ളിൽ നിന്നും പടക്കം പൊട്ടി നാദാപുരത്ത് രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി തകർന്നു
നാദാപുരം: പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ രണ്ടു പേര്‍ക്ക് പരിക്ക്. നാദാപുരത്തുണ്ടായ സംഭവത്തില്‍ കല്ലാച്ചി സ്വദേശി മുഹമ്മദ് ഷഹറാസ്, പൂവുള്ളതില്‍ റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ പടക്കം പൊട്ടിച്ച് റോഡിലേക്ക് എറിയുന്നതിനിടെ കാറിനുള്ളിൽ നിന്ന് തന്നെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ കാറിനും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. കാറിൻ്റെ ഗ്ലാസുകൾ സ്ഫോടനത്തിൽ തകർന്നു.
നാദാപുരത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നാദാപുരം: നാദാപുരത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാണിമേൽ താവോട്ട് മുക്കിലെ പുത്തൻ പുരയിൽ പോക്കറുടെ മകൻ ജമാൽ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ഉമ്മ മാമി. സഹോദരങ്ങൾ: സലീം, മുഹമ്മദലി, ഇബ്രാഹീം, സമീർ, ശംസീർ, സാജിർ, ഉമൈബ, ഫസീല, ഹസ്ന. Summary: A young man undergoing treatment for jaundice in
ബൈക്കിലെത്തിയ സംഘത്തിൻ്റെ ആക്രമണം; കക്കട്ടിൽ ഒരാൾക്ക് വെട്ടേറ്റു
നാഭപുരം: കക്കട്ടിൽ ടൗണിൽ വെച്ച് മധ്യവയസ്കന് വെട്ടേറ്റു. കൈവേലി റോഡ് ജംഗ്ഷനടുത്ത് വെച്ച് ബൈക്കിലെത്തിയ സംഘം വെട്ടിയതായാണ് വിവരം. മധുകുന്ന് സ്വദേശി ഗംഗാധരനാണ് വെട്ടേറ്റ്. ഇന്ന് രാത്രിയോടെയായിരുന്നു സംഭവം. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൻ്റെ കാരണമെന്തെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. നാദാപുരം ഡി.വൈ.എസ്.പി ചന്ദ്രൻ്റെ നേതൃത്വത്തിൽ കനത്ത പോലീസ് സംഭവ
നാദാപുരം മൊഞ്ച് കൂട്ടാനൊരുങ്ങുന്നു; ബസ് സ്റ്റാൻഡും വ്യാപാര സമുച്ചയവും പുനർ നിർമിക്കുന്നു, പ്രവൃത്തി ഉടൻ തുടങ്ങും
നാദാപുരം: നാദാപുരം ബസ് സ്റ്റാൻഡും വ്യാപാര സമുച്ചയവും പുനർ നിർമിക്കുന്നു. 13.76 കോടി രൂപയുടെ പഞ്ചായത്ത് പദ്ധതിക്ക് സാങ്കേതിക അനുമതി ലഭ്യമായി. 14 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഡിപിആർ തയാറാക്കിയത്. കാലപ്പഴക്കം കാരണം ജീർണിച്ച പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു മാറ്റണമെന്ന് 2023ൽ കോഴിക്കോട് ഗവ.എൻജിനീയറിങ് കോളജിലെ
മാവ്, പ്ലാവ്, പേരക്ക, റംബൂട്ടാൻ തുടങ്ങി 60 ഓളം ഫലവൃക്ഷങ്ങൾ; കാട്മൂടി മാലിന്യ നിക്ഷേപ കേന്ദ്രമായ ഒരു പ്രദേശം ഫല വൃക്ഷങ്ങളുടെ പച്ചത്തുരുത്താക്കി നാദാപുരം പഞ്ചായത്ത്
നാദാപുരം: കാട്മൂടി ഇഴജന്തുക്കളുടെ മാലിന്യ നിഷേപത്തിൻ്റെയും കേന്ദ്രമായ ഒരു പ്രദേശം ഫലവൃക്ഷങ്ങളുടെ പച്ചത്തുരുത്തായി മാറുന്നു. നാദാപുരം പഞ്ചായത്തിലെ 15 ആം വാർഡിൽ കുമ്മക്കോടാണ് മാറ്റത്തിൻ്റെ കഥപറയുന്നത്. കുറ്റ്യാടി ഇറിഗേഷന്റെ ഭാഗമായിട്ടുള്ള തൂണേരി ബ്രാഞ്ച് കനാലിന്റെ കോറോത്ത് ഭാഗത്താണ് കാട്മൂടി മാലിന്യം നിക്ഷേപ കേന്ദ്രമായ സ്ഥലം ഫലവൃക്ഷത്തോട്ടമാക്കി മാറ്റിയത്. പ്രധാനമന്ത്രി കൃഷി സഞ്ചയി യോജന പദ്ധതിയിൽ ഉൾപ്പെടുത്തി
കാറിനുള്ളിൽ എം.ഡി.എം.എ; നാദാപുരത്ത് പോലീസ് പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ
നാദാപുരം: കാറില്‍ പോലീസ് പരിശോധനയിൽ എം.ഡി.എം.എ കണ്ടെത്തിയതിനെ തുടർന്ന ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. വാണിമേല്‍ കോടിയുറ സ്വദേശി കോരമ്മന്‍ ചുരത്തില്‍ അജ്‌നാസ് (29) ആണ് പിടിയിലായത്. വളയം സിഐ ഇ.വി.ഫായിസ് അലിയുട നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അജ്‌നാസിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 58 ഇ
നാദാപുരം പഞ്ചായത്ത് ഭരണസമിതിയുടെ കെട്ടുകാര്യസ്ഥത; എൽ.ഡി.എഫ് ജനപ്രതിനിധികളുടെ ഏകദിന സത്യാഗ്രഹം
നാദാപുരം: നാദാപുരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ.ഡി.എഫ് ജനപ്രതിനിധികൾ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സി.എച്ച്.മോഹനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത, ഫണ്ട് വിനിയോഗത്തിലെ എൽ.ഡി.എഫ് അംഗങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുക,നാദാപുരം ബസ് സ്റ്റാൻഡ്, കല്ലാച്ചി വഴിയോര വിശ്രമ കേന്ദ്രം എന്നിവയുടെ നിർമ്മാണ പ്രവർത്തനത്തിലെ
നാദാപുരം വാഴമലയില്‍ വൻ തീപിടുത്തം; 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു, തീപ്പടരുമോയെന്ന ആശങ്ക
നാദാപുരം: കോഴിക്കോട് കണ്ണൂർ ജില്ല അതിർത്തിയില്‍ നാദാപുരം കണ്ടിവാതുക്കല്‍ വാഴമലയില്‍ വൻ തീപിടുത്തം. 50 ഏക്കറോളം കൃഷി ഭൂമിയാണ് കത്തി നശിച്ചത്. റബ്ബർ, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും ഇടവിള കൃഷിയുമാണ് പ്രധാനമായും കത്തി നശിച്ചത്. കണ്ണൂർ ജില്ലയോട് ചേർന്ന ഭാഗങ്ങളില്‍ ഇന്നലെ തീപിടിച്ചിരുന്നു. വനം വകുപ്പും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്ന്
മയക്കുമരുന്ന് മാഫിയ വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ; നാദാപുരത്ത് യുവതയുടെ ലോങ്ങ് മാർച്ച്
നാദാപുരം: മയക്കുമരുന്ന് മാഫിയ വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നാദാപുരത്ത് യുവാക്കളുടെ ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു. ഇരിങ്ങണ്ണൂരിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ സുമേഷ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. എ.കെ ബിജിത്ത് അധ്യക്ഷത വഹിച്ചു. ഇരിങ്ങണ്ണൂരിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുക്കണക്കിന് യുവജനങ്ങൾ അണിനിരന്നു. മാർച്ച് നാദാപുരം ബസ് സ്റ്റാൻഡിൽ സമാപിച്ചു. അഡ്വ രാഹുൽ രാജ്,
‘മുൻപേ അറിയാം… പ്രതിരോധിക്കാം’; നാദാപുരത്ത് മെഡിക്കൽ ക്യാമ്പും രക്ത ദാന ക്യാമ്പും സംഘടിപ്പിച്ച് എ കണാരൻ ചാരിറ്റബിൾ ട്രസ്റ്റ്
നാദാപുരം: നാദാപുരം എ. കണാരൻ ചാരിറ്റബിൾ ട്രസ്റ്റും, കോഴിക്കോട് മെഡിക്കൽ കോളജ്, കോഴിക്കോട് ബീച്ച് ആശുപത്രി, കോഴികോട് ജില്ലാ സഹകരണ ആശുപത്രി, എൻ എച്ച് എം യൂണിയനും സംയുക്തമായി നാദാപുരത്ത് സൗജന്യ മെഡിക്കൽ കേമ്പും,രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു. ‘മുൻപേ അറിയാം… പ്രതിരോധിക്കാം’ എന്ന സന്ദേശമുയർത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇ.കെ വിജയൻ എം.എൽഎ ഉദ്ഘാടനം ചെയ്തു.