Tag: muslim youth league

Total 12 Posts

ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് ലീഗ് സൈക്കിള്‍റാലി പ്രതിഷേധം നടത്തി

പേരാമ്പ്ര: ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന നയങ്ങള്‍ക്കെതിരെ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സൈക്കിള്‍ റാലി പ്രതിഷേധം മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉല്‍ഘാടനം ചെയ്തു. ഇന്ധന വില നിയന്ത്രിച്ച് സാധാരണക്കാരെ രക്ഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.  

നൊച്ചാട്ട് കുളം ശുചീകരിച്ചു

കായണ്ണ ബസാര്‍: നൊച്ചാട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കുളം ശുചീകരിച്ചു. മുളിയങ്ങല്‍ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള മാലിന്യം തള്ളിയത് കാരണം ഉപയോഗശൂന്യമായിക്കിടന്ന കുളമാണ് വൈറ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ശുചീകരിച്ചത്. നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് വി.എന്‍. നൗഫല്‍ അധ്യക്ഷതവഹിച്ചു.

error: Content is protected !!