Tag: muslim youth league
കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചവരെ അറസ്റ്റ് ചെയ്യണം; ലോങ് മാർച്ചുമായി മുസ്ലിം യൂത്ത് ലീഗ്
വടകര: കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചവരെയും പ്രചരിപ്പിച്ചവരയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോങ് മാർച്ചുമായി മുസ്ലിം യൂത്ത് ലീഗ്. സപ്തംബർ 8,9 തിയ്യതികളിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര ബാങ്ക് റോഡിൽ നിന്ന് റൂറൽ എസ്പി ഓഫീസിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ലോംങ് മാർച്ചിന്റെ ഉദ്ഘാടനം എട്ടിന് തിരുവള്ളൂരിൽ നടക്കും. ലോങ്ങ് മാർച്ചിൽ മുനിസിപ്പൽ
മത്സരങ്ങൾ ബിഗ് സ്ക്രീനിൽ കാണാനായി പ്രൊജക്ടർ വാങ്ങി, ലോകകപ്പിന് ശേഷം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കും; ഫുട്ബോൾ ആരാധകർക്കായി ബിഗ് സ്ക്രീൻ ഒരുക്കി മുസ്ലിം യൂത്ത് ലീഗം പുറവൂർ ശാഖ
പേരാമ്പ്ര: ഫുട്ബോൾ ആരാധകർക്ക് ഖത്തർ ലോകകപ്പ് വലിയ സ്ക്രീനിൽ ആസ്വദിക്കാൻ സൗകര്യമൊരുക്കി മുസ്ലിം യൂത്ത് ലീഗ്. യൂത്ത് ലീഗിന്റെ പുറവൂർ ശാഖയാണ് ജനങ്ങൾക്ക് മത്സരങ്ങൾ സൗജന്യമായി ഒന്നിച്ചിരുന്ന് കാണാനായി വലിയ സ്ക്രീൻ ഒരുക്കിയത്. ഇതിനായി പുതിയ എൽ.സി.ഡി പ്രൊജക്ടർ വാങ്ങി. ലോകകപ്പ് മത്സരങ്ങൾ അവസാനിച്ചതിന് ശേഷം പ്രൊജക്ടർ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കാനാണ് തീരുമാനം. മുസ്ലിം
പഠിക്കാം രാഷ്ട്രപുരോഗതിയില്‍ മുസ്ലിം ലീഗ് വഹിച്ച പങ്കിനെക്കുറിച്ച്; യൂത്ത് ലീഗ് ആവിഷ്കരിച്ച സീതി സാഹിബ് അക്കാദമിക്ക് ചങ്ങരോത്ത് പഞ്ചായത്തില്‍ തുടക്കമായി
പേരാമ്പ്ര: രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയില്‍ മുസ്ലിം ലീഗ് വഹിച്ച പങ്കിനെ കുറിച്ചും ആനുകാലിക രാഷ്ട്രീയത്തെ കുറിച്ചും പുതിയ തലമുറക്ക് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച സീതി സാഹിബ് അക്കാദമിക്ക് ചങ്ങരോത്ത് പഞ്ചായത്തില്‍ തുടക്കമായി. രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രവര്‍ത്തകര്‍ പഠിതാക്കളായി എത്തി. ആറു മാസം നീണ്ടു നില്ക്കുന്ന പഠനം
‘ഇത് സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടി’; വൈദ്യുതി നിരക്ക് വർധനവിനെതിരെ പേരാമ്പ്ര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ യൂത്ത് ലീഗിന്റെ ചൂട്ട് പ്രതിഷേധം
പേരാമ്പ്ര: വൈദ്യുതി നിരക്ക് വർധിപ്പിച്ച് സാധാരണക്കാരെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ചൂട്ട് പ്രതിഷേധം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ആർ.എം.നിഷാദ് അധ്യക്ഷനായി.
പേരാമ്പ്രയിൽ യൂത്ത് ലീഗിന്റെ ഉജ്ജ്വലമായ യുവ ജാഗ്രത റാലി; എൽ.ഡി.എഫ് സർക്കാറിനെതിരെ ആഞ്ഞടിച്ച് കെ.എൻ.എ ഖാദർ
പേരാമ്പ്ര: പേരാമ്പ്രയിൽ മുസ്ലിം യൂത്ത് ലീഗ് യുവ ജാഗ്രത റാലി നടത്തി. ഫാസിസം-ഹിംസാത്മക പ്രതിരോധം-മത നിരാസം എന്നീ പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയാണ് റാലി സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദർ റാലി ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സർക്കാർ ഭരണത്തിന്റെ എല്ലാ വിധ സ്വാധീനവും
പീപ്പിൾ ഫൗണ്ടേഷനും യൂത്ത് ലീഗ് പാലോളിമുക്ക് ശാഖയും ചേർന്ന് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി
നടുവണ്ണൂർ: പീപ്പിൾ ഫൗണ്ടേഷനും യൂത്ത് ലീഗ് പാലോളിമുക്ക് ശാഖയുംചേർന്ന് കോട്ടൂർ പാലോളിമുക്കിൽ പരേതനായ എടത്തുംതാഴെ സിറാജിന്റെ കുടുംബത്തിന് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി. മുസ്ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എം.എ. റസാഖ് താക്കോൽ കൈമാറി. കാവുങ്ങൽ അസ്സൈനാർ അധ്യക്ഷനായി. നാസർ ശിവപുരം മുഖ്യപ്രഭാഷണം നടത്തി. മൻസൂർ ബാഖവി പ്രാർഥന നടത്തി. പി.എം.ഫൈസൽ, സാജിദ് കോറോത്ത്,
റേഷന്‍ കാര്‍ഡ് തരം തിരിക്കല്‍: സര്‍വ്വേ നിര്‍ത്തി വെക്കണം; മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സമരം സംഘടിപ്പിച്ചു
പേരാമ്പ്ര : സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലക്ഷക്കണക്കിന് പാവങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ നിലവിലെ അശാസ്ത്രീയമായ സര്‍വ്വേ നിര്‍ത്തി വെക്കണം എന്നാവശ്യപെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സമരം നടത്തി. ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ചെറിയ കുമ്പളം പൊതു വിതരണ കേന്ദ്രത്തിന്
പ്രവാസികള്‍ക്കായി പ്രത്യേകം വാക്സിനേഷന് ക്യാമ്പ്; യൂത്ത് ലീഗ് നിവേദനം നല്കി
പേരാമ്പ്ര: വാക്സിന് ലഭ്യമാകാതെ നൂറു കണക്കിന് പ്രവാസികള്‍ തൊഴില്‍ സംബന്ധമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേകം കൊവിഡ് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിക്കണമെന്നാവശ്യപെട്ട് മുസ്ലിം യൂത്ത് ലീഗ് നിവേദനം നല്കി. ചങ്ങരോത്ത് പഞ്ചായത്ത് സെക്രട്ടറിക്കും മെഡിക്കല്‍ ഓഫീസര്‍ക്കുമാണ് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കിയത്. പ്രസിഡന്റ് ശിഹാബ് കന്നാട്ടി,സെക്രട്ടറി ജാസിര്‍ എ പി,ട്രഷറര്‍
ഇന്ധന വില വര്‍ദ്ധനവ്; ചങ്ങരോത്ത് മുസ്ലിം യൂത്ത് ലീഗ് സൈക്കിള്‍ യാത്ര നടത്തി
പേരാമ്പ്ര: ഇന്ധന വില വര്‍ദ്ധനവ്,കേന്ദ്രകേരള സര്‍ക്കാറുകള്‍ നികുതി ഭാരം കുറച്ച് ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുക, പെട്രോള്‍ ഡീസല്‍ വിലയില്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ പ്രതിഷേധങ്ങള്‍ കണ്ണ് തുറന്നു കാണുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റി സൈക്കിള്‍ യാത്ര നടത്തി. കടിയങ്ങാട് പാലത്തില്‍ നിന്നും ആരംഭിച്ച യാത്ര കടിയങ്ങാട് പെട്രോള്‍ പമ്പ്
ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് ലീഗ് സൈക്കിള്‍റാലി പ്രതിഷേധം നടത്തി
പേരാമ്പ്ര: ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന നയങ്ങള്‍ക്കെതിരെ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സൈക്കിള്‍ റാലി പ്രതിഷേധം മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉല്‍ഘാടനം ചെയ്തു. ഇന്ധന വില നിയന്ത്രിച്ച് സാധാരണക്കാരെ രക്ഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.