Tag: Murder

Total 77 Posts

കളമശ്ശേരിയിലെ വൈഗ കൊലപാതകം; സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണത്തിനായി സനുമോഹന്‍ മുംബൈ പൊലീസിന്റെ കസ്റ്റഡിയില്‍

എറണാകുളം: കളമശ്ശേരിയിലെ വൈഗ കൊലക്കേസ് പ്രതി സനുമോഹനെ സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണത്തിനായി മുംബൈ പൊലീസ് കൊണ്ടുപോയി. പൂനൈയില്‍ സ്റ്റീല്‍ വ്യാപാരം നടത്തിയിരുന്ന സമയത്താണ് സനുമോഹന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. എട്ട് പേരില്‍ നിന്നായി ആറ് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വൈഗ കൊലക്കേസില്‍ അറസ്റ്റിലായ സനുമോഹനെ തെളിവെടുപ്പിനുശേഷം കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ്

മലപ്പുറം വളാഞ്ചേരിയില്‍ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് ക്വാറിക്ക് സമീപത്ത് നിന്ന് കണ്ടെത്തി

മലപ്പുറം: വളാഞ്ചേരിയില്‍ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തി. കല്ലുവെട്ട് ക്വാറിക്കടുത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്. സുബീറയുടെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച പ്രതി അന്‍വറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടിമുതലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് നല്‍കിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. സുബീറയുടെ മൊബൈല്‍ ഫോണ്‍ കുഴല്‍കിണറില്‍ എറിഞ്ഞതായാണ് പ്രതി നല്‍കിയ

ആലപ്പുഴയില്‍ ഇരുപത്തിയഞ്ചിലേറെ കേസുകളിലെ പ്രതിയായ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

ആലപ്പുഴ: ആലപ്പുഴയില്‍ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. പുന്നമട അഭിലാഷാണ് കൊല്ലപ്പെട്ടത്. രണ്ട് കൊലപാതകം ഉള്‍പ്പെടെ ഇരുപത്തഞ്ചിലെറെ കേസുകളില്‍ പ്രതിയായാണ് പുന്നമട അഭിലാഷ്. ഇന്നു പുലര്‍ച്ചെ കൈനകരി തേവര്‍കാടുള്ള ഭാര്യ വീടിന് സമീപത്തുവച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. പിന്നില്‍ അഭിലാഷിന്റെ സംഘത്തില്‍ ഉണ്ടായിരുന്ന മജു ആണെന്ന് പോലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാലക്കാട് ദൈവപ്രീതിക്ക് വേണ്ടി അമ്മ മകനെ ബലി നല്‍കി

പാലക്കാട്: ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നത് ദൈവ പ്രീതിക്ക് വേണ്ടിയെന്ന് എഫ്ഐആര്‍. പാലക്കാട് പൂളക്കാട് സ്വദേശി ഷാഹിദയാണ് മകന്‍ ആമിലിനെ വീട്ടിനകത്തെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മദ്രസാ അധ്യാപികയായ ഷാഹിദ ബോധപൂര്‍വമാണ് കൊല നടത്തിയതെന്നും പാലക്കാട് ടൗണ്‍ സൗത്ത് പോലീസിന്റെ എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം

പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊലപ്പെടുത്തി

പാലക്കക്കാട്: ജില്ലയില്‍ ആറ് വയസുകാരനെ കഴുത്തറുത്തു കൊന്ന അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ഷാഹിദ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാലക്കാടിനടുത്ത് പൂളക്കാട് ആണ് സംഭവം നടന്നത്. അമ്മയെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കുളിമുറിയില്‍വെച്ച് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പോലീസിന് നല്‍കിയ വിവരം. തന്റെ മൂന്നാമത്തെ

മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം; രാഷ്ട്രീയ കൊലപാതകമല്ല, കുടുംബ വഴക്കെന്ന് പോലീസ്

മലപ്പുറം: മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചത് രാഷ്ട്രീയ സംഘര്‍ഷത്തേത്തുടര്‍ന്നല്ലെന്ന് പൊലീസ്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ സമീറിന് കുത്തേല്‍ക്കുകയായിരുന്നെന്ന് പാണ്ടിക്കാട് പൊലീസ് പറഞ്ഞു. ബുധനാഴ്ച്ച രാത്രിയില്‍ ഒറവുംപുറം അങ്ങാടിയില്‍ വച്ചാണ് രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. തടയാന്‍ ചെന്നപ്പോഴാണ് ബന്ധു കൂടിയായ സമീറിന് കുത്തേറ്റതെന്നും പൊലീസ് പ്രതികരിച്ചു. ഇരുപത്താറു വയസ്സുകാരനായ

മലപ്പുറം കീഴാറ്റുരില്‍ ഇരുപത്തൊമ്പതുകാരനെ കുത്തികൊന്നു

മലപ്പുറം: കീഴാറ്റൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇരുപത്തൊമ്പത് വയസ്സുള്ള ഓവുംപുറത്ത് ആര്യാടന്‍ സമീര്‍ ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ സമീറിനെ ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ സമീറിന്റെ ബന്ധു ഹംസക്കും പരുക്കേറ്റിട്ടുണ്ട്. മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് യുഡിഎഫിന്റെ ആരോപണം. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎം – യുഡിഎഫ് സംഘര്‍ഷം

error: Content is protected !!