Tag: Murder
പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ കൊലപാതകം: മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ; പ്രതി ഇർഷാദിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച സംഘത്തിൽപെട്ടയാളെന്ന് പോലീസ്
പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇർഷാദിനെ തട്ടി കൊണ്ട് പോയി മർദിച്ച സംഘത്തിൽ ജുനൈദ് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇർഷാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വയനാട് ലക്കിടി സ്വദേശി ശ്രീനാഥിനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം
കൊച്ചിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് അടിച്ചുകൊന്നു
കൊച്ചി: നെട്ടൂരിൽ പച്ചക്കറി മാർക്കറ്റിനു സമീപം യുവാവിനെ സുഹൃത്തായ യുവതിയുടെ ഭർത്താവ് അടിച്ചു കൊന്നു. പാലക്കാട് പിരായിരി സ്വദേശി അജയ്കുമാറാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയായ യുവതിയെ കാണാൻ അജയ്കുമാർ പാലക്കാട്ടു നിന്നെത്തി ഹോട്ടൽ മുറിയിൽ താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ, യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശി
കൊച്ചി ഫ്ലാറ്റിലെ കൊലപാതകം; ‘യുവാവിനെ കൊലപ്പെടുത്തിയത് ഒറ്റയ്ക്ക് ‘ കുറ്റം സമ്മതിച്ച് പയ്യോളി സ്വദേശി അർഷാദ്
കൊച്ചി: കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിൽ പ്രതിയായ പയ്യോളി സ്വദേശി അൻഷാദ് കുറ്റം സമ്മതിച്ചതായി പോലീസ്. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് എസിപി പി.വി.ബേബി മാധ്യമങ്ങളോട് പറഞ്ഞു. കത്തി ഉപയോഗിച്ചാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ കൊലപ്പെട്ടുത്തിയത്. തെളിവെടുപ്പിനിടെ കൊല നടത്തിയ രീതിയും പ്രതി വിശദീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക
കൊച്ചി ഫ്ളാറ്റിലെ കൊലപാതകം: യുവാക്കൾ ഫ്ലാറ്റെടുത്തത് എട്ടു മാസം മുമ്പ്, പയ്യോളി സ്വദേശിയുൾപ്പെടെയുള്ള സംഘം അയൽവാസികൾക്ക് ശല്യമായതോടെ ഒഴിയാൻ ആവശ്യപ്പെട്ടു; ഒടുവിൽ എല്ലാം അവസാനിച്ചത് കൊലപാതകത്തിൽ
കൊച്ചി: കൊച്ചി ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ സജീവ് കൃഷ്ണയെന്ന 23 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എട്ടു മാസം മുമ്പാണ് അഞ്ചു യുവാക്കള്‍ ചേര്‍ന്ന് കൊലപാതകം നടന്ന ഫ്ലാറ്റ് വാടക എടുത്തത്. ഇവർ ഇവിടെ താമസം തുടങ്ങിയത് മുതല്‍ അയല്‍വാസികള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തിലായിരുന്നു യുവാക്കളുടെ പ്രവര്‍ത്തനം. പല തവണ താക്കീത് ചെയ്തിട്ടും ഫലമില്ലാതെ
കൊച്ചിയിൽ യുവാവിനെ കൊലപെടുത്തി മൃതദേഹം ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന പയ്യോളി സ്വദേശിയെ കാണ്മാനില്ല
കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ (23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം ഫ്ലാറ്റിലെ മുറിക്കുള്ളിൽ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കാക്കനാട് ഇടച്ചിറയിലെ ഒക്സോണിയ ഫ്ലാറ്റിലാണ് കൊലപാതകം ഫ്ലാറ്റിൽ സജീവിന്‍റെ കൂടെ താമസിച്ച ഒരാളെ കാണാനില്ല. പയ്യോളി
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് കൊലക്കേസ് പ്രതി കടന്നുകളഞ്ഞു; രക്ഷപ്പെട്ടത് വിവാഹഭ്യാര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു. നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) രക്ഷപ്പെട്ടത്. 2021 ജൂണില്‍ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൂന്നു ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.
പാലക്കാട് വീണ്ടും അരുംകൊല; മലമ്പുഴയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു
പാലക്കാട്: സ്വാതന്ത്ര്യദിനത്തലേന്ന് പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം. മലമ്പുഴയില്‍ സി.പി.എം പ്രാദേശിക നേതാവ് കൊട്ടേക്കാട് കുന്നംക്കോട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. നാല്‍പ്പത് വയസായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതേ കാലോടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് വീടിനടുത്ത് വച്ച് ഷാജഹാനെ ആക്രമിച്ച് കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം.
പന്തിരിക്കരയിലെ ഇർഷാദിന്റെ കൊലപാതകം: കോടതിയിൽ കീഴടങ്ങിയ പ്രതികളെ റിമാൻഡ് ചെയ്തു
പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കീഴടങ്ങിയ മൂന്നു പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വയനാട് റിപ്പണ്‍ പാലക്കണ്ടി ഷാനവാസ്(32), വൈത്തിരി കൊടുങ്ങയിപ്പറമ്പില്‍ മിസ്ഫര്‍(28), കൊടുവള്ളി കളത്തിങ്കല്‍ ഇര്‍ഷാദ്(37) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രി എട്ടരയോടെ പേരാമ്പ്ര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഡിൻസി ഡേവിഡ്
ഏഴുവയസുകാരനിലെ ഹൃദയാഘാതത്തിൽ സംശയം, പോസ്റ്റുമോർട്ടത്തിനൊടുവിൽ സത്യം തെളിഞ്ഞു; അത്തോളിയിലെ ഹംദാന്‍ ഡാനിഷിന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
അത്തോളി: അത്തോളിയിൽ ഏഴു വയസ്സുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. കാപ്പാട് സ്വദേശി മഹല്‍ ജുമൈലയാണ് അറസ്റ്റിലായത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയില്‍ ഡാനിഷ് ഹുസൈന്‍റെ മകന്‍ ഹംദാന്‍ ഡാനിഷ് ഹുസൈനായാണ് കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ഹൃദയാഘാതംമൂലം മരിച്ചു എന്നാണ് ആദ്യം പറഞ്ഞത്.
നാദാപുരത്തെ വീട്ടിൽ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ കുത്തേറ്റു മരിച്ച നിലയിൽ; മകന്‍ കൈ ഞരമ്പ് മുറിച്ചു
നാദാപുരം: വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ കുത്തേറ്റു മരിച്ചു. മകൻ കൈ ഞരമ്പ് മുറിച്ച നിലയിൽ. പറമ്പത്ത് ഇരിങ്ങണ്ണൂര്‍ മുടവന്തേരി റോഡില്‍, സൂപ്പി (62) ആണു മരിച്ചത്. ഇന്നലെ രാത്രി 10.45 നാണ് സംഭവം. ഇയാളുടെ മകൻ മുഹമ്മദലിയെ (31) കൈ ഞരമ്പ് മുറിച്ച നിലയിൽ വീട്ടിൽ കണ്ടെത്തി. ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.