Tag: Mukkam Police
മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഹോട്ടല്‍ ഉടമ പിടിയില്‍
മുക്കം: മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഹോട്ടല്‍ ഉടമ ദേവദാസനെയാണ് കുന്നംകുളത്ത് വെച്ച് മുക്കം പോലീസ് പിടികൂടിയത്. ഇയാള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പോകുന്നതിനിടെയാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. കോഴിക്കോട് സ്വന്തം വാഹനം ഉപേക്ഷിച്ച ശേഷമാണ് കൊച്ചിയിലേക്ക് പ്രതി യാത്ര ചെയ്തത്. പ്രതിയെ മുക്കത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഭാര്യവീട്ടിലേക്ക് പോകവേ യുവാവിനെ ആക്രമിച്ചു; കോഴിക്കോട് രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: കൊടിയത്തൂരില്‍ യുവാവിനെ ലഹരിമാഫിയ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ സ്വദേശികളായ ഇന്‍ഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുക്കം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്സെടുത്തിരിക്കുന്നത്. പന്നിക്കോട് കാരാളി പറമ്പ് സ്വദേശി ആര്യം പറമ്പത്ത് ഷൗക്കത്ത് എന്നയാള്‍ക്കാണ് ലഹരിമാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ‘അസമയത്ത്’ എവിടെ പോകുന്നുവെന്ന്