Tag: muhammed ivan
ന്യൂസ് പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ചത് രണ്ട് ലക്ഷത്തിലധികം രൂപ; പാലേരിയിലെ രണ്ടുവയസുകാരൻ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്ക് യൂത്ത് കോൺഗ്രസിന്റെ കെെത്താങ്ങ്
പേരാമ്പ്ര: എസ്എംഎ രോഗംബാധിച്ച പാലേരിയിലെ രണ്ടുവയസുകാരൻ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി ന്യൂസ് പേപ്പർ ചലഞ്ചിലൂടെ യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സമാഹരിച്ചത് രണ്ട് ലക്ഷത്തിലധികം രൂപ. വീടുകളിൽ നിന്ന് പഴയ പത്രങ്ങൾ ശേഖരിച്ച് നടത്തിയ ന്യൂസ് പേപ്പർ ചലഞ്ചിലൂടെ രണ്ട് ലക്ഷത്തി രണ്ടായിരത്തി എഴുപത്തി ഒൻപത് രൂപയാണ് സമാഹരിച്ചത്. തുക കെഎസ്യു സംസ്ഥാന
‘സെെക്കളിപ്പോ വേണ്ട, ഇവാന്റെ ചികിത്സ നടക്കട്ടേ’ കുഞ്ഞിളം കെെകളിൽ നന്മയുമായി കുറ്റ്യാടിയിലെ ആറുവയസുകാരൻ; സമ്പാദ്യകുടുക്ക ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് കെെമാറി
പേരാമ്പ്ര: പാലേരിയിലെ കുഞ്ഞു ഇവാനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാടും നാട്ടുകാരും കെെമെയ് മറന്നു പ്രയത്നിക്കുകയാണ്. 18 കോടി രൂപയോളം വേണം ചികിത്സയ്ക്ക്. കുഞ്ഞുമനസിലും നന്മയുടെ കരങ്ങളുയർന്നപ്പോൾ ഇവാന്റെ ചികിത്സാ ധനസഹായത്തിന് മധുരമേറി. ആറുവയസുകാരനായ അബാൻ മുഹമ്മദാണ് കാരുണ്യത്തിന്റെ സ്പർശവുമായെത്തിയത്. മറിച്ചൊന്നും ആലോചിക്കാതെ ഒരുവർഷക്കാലമായി താൻ സ്വരുക്കൂട്ടിയ സമ്പാദ്യക്കുടുക്കയിലെ മുഴുവൻ തുകയും ഇവാൻ ചികിത്സാ
‘ചികിത്സയ്ക്കാവശ്യമായ തുകയുടെ പകുതിപോലും സ്വരൂപിക്കാനായിട്ടില്ല, ഇവാന്റെ ജീവിതം നിങ്ങളുടെയൊക്കെ കയ്യിലാണ്, അവനെ സ്വന്തം മകനെപ്പോലെ കരുതി സഹായിക്കണം’ എസ്.എം.എ രോഗത്തിന് ചികിത്സതേടുന്ന പാലേരിയിലെ മുഹമ്മദ് ഇവാന്റെ ഉപ്പ നൗഫല്‍ പറയുന്നു
പേരാമ്പ്ര: ‘ പതിനെട്ടുകോടിയെന്നത് എന്നെ സംബന്ധിച്ച് സ്വപ്നം പോലും കാണാന്‍ കഴിയാത്തത്രയും വലിയ തുകയാണ്. നന്മ നഷ്ടപ്പെട്ടിട്ടില്ലാത്ത ജനങ്ങളില്‍ പ്രതീക്ഷ വെച്ചുകൊണ്ടാണ് ഞാനും കുടുംബവും കഴിഞ്ഞകുറച്ചുദിവസമായി നെട്ടോട്ടമോടുന്നത്. സ്വന്തം മകനെപ്പോലെ കരുതി അവനെ സഹായിക്കണം’ സ്പൈനല്‍ മാസ്കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിയിലെ മുഹമ്മദ് ഇവാന്റെ ഉപ്പ നൗഫലിന്റെ വാക്കുകളാണിത്. 18 കോടിയിലധികം
പാലേരിയിലെ ഇവാന്റെ ചികിത്സയ്ക്കായി കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൈത്താങ്ങ്: 1996 ബാച്ചിലെ അംഗങ്ങള്‍ സമാഹരിച്ച തുക ചികിത്സാ കമ്മിറ്റിക്ക് കൈമാറി
കുറ്റ്യാടി: സ്പൈനല്‍ മാസ്കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ രണ്ടു വയസുള്ള മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് കുറ്റ്യാടി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ 1996 ബാച്ചിലെ ഗ്രൂപ്പ് അംഗങ്ങള്‍ സമാഹരിച്ച തുക ഇവാന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് അലി തങ്ങള്‍ പാലേരി, റസാഖ് പാലേരി എന്നിവര്‍ക്ക് കൈമാറി. പി.വി അന്‍വര്‍
പാലേരിയിലെ കുഞ്ഞിന്റെ ചികിത്സയ്ക്കായി മേപ്പയ്യൂരിലെ മോട്ടോര്‍ തൊഴിലാളികള്‍ ഒത്തുപിടിക്കുന്നു: ജൂലൈ 18ലെ ഓട്ടം മുഹമ്മദ് ഇവാനുവേണ്ടി; നാട്ടുകാരേ നിങ്ങളുമുണ്ടാവില്ലേ സഹായത്തിന്!
മേപ്പയ്യൂര്‍: സ്പൈനല്‍ മാസ്കുലര്‍ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ മുഹമ്മദ് ഇവാന്റെ ചികിത്സക്ക് വേണ്ടി ഒത്തുപിടിച്ച് മേപ്പയ്യൂരിലെ മോട്ടോര്‍ തൊഴിലാളികളും. ഈമാസം 18ന് വാഹനമോടി ലഭിക്കുന്ന വരുമാനം ഇവാന്റെ ചികിത്സാ ചെലവിനായി നല്കാന് മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത ട്രേഡ് യൂനിയന്‍ തീരുമാനിച്ചു. മുഴുവന്‍ തൊഴിലാളികളും നാട്ടുകാരും ഒരു ദിവസത്തെ ഫണ്ട് സമാഹരണം വിജയിപ്പിക്കണമെന്ന്
മുഹമ്മദ് ഇവാന് വേണ്ടി ഒരു ദിവസത്തെ ഉച്ചഭക്ഷണം വെജിറ്റേറിയനാക്കിയാലോ? പണം സമാഹരിക്കാന്‍ വെജിറ്റേറിയന്‍ ഉച്ചഭക്ഷണ ചലഞ്ചുമായി മുതുവണ്ണാച്ച പുറവൂരിടം പരദേവത-ഭഗവതി ക്ഷേത്രം; നമുക്കും കൈകോര്‍ക്കാം
പേരാമ്പ്ര: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി അഥവാ എസ്.എം.എ എന്ന ഗുരുതര രോഗം ബാധിച്ച പാലേരിയിലെ ഒന്നര വയസുകാരന് മുഹമ്മദ് ഇവാനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായി പമം സമാഹരിക്കാനൊരുങ്ങി ഒരു ക്ഷേത്രവും. മുതുവണ്ണാച്ച പുറവൂരിടം പരദേവത-ഭഗവതി ക്ഷേത്രമാണ് കുഞ്ഞ് ഇവാനായി വെജിറ്റേറിയന്‍ ഉച്ചഭക്ഷണ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്. പതിനെട്ട് കോടി രൂപയാണ് ഇവാന്റെ ചികിത്സയ്ക്കായി ആവശ്യമായ തുക. നാടാകെയുള്ള വിവിധ
കുഞ്ഞ് ഇവാന് വേണ്ടി അവര്‍ സമാഹരിച്ചു ആറ് ലക്ഷം രൂപ; ഗുഡ്സ് അസോസിയേഷന്റെ സ്ക്രാപ്പ് ചലഞ്ചിനായി രംഗത്തിറങ്ങിയത് നൂറിലേറെ തൊഴിലാളികള്‍
പേരാമ്പ്ര: അപൂര്‍വ്വ രോഗമായ എസ്.എം.എ ബാധിച്ച ഒന്നര വയസുകാരന് മുഹമ്മദ് ഇവാന് വേണ്ടി സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും പണം സമാഹരിക്കുകയാണ് നാട്ടുകാര്‍. ഇവാന്റെ പുഞ്ചിരി നിലനിര്‍ത്താനായി പതിനെട്ട് കോടി രൂപയുടെ മരുന്നാണ് വേണ്ടത്. പുറവൂര് ഗുഡ്സ് അസോസിയേഷന് സ്ക്രാപ്പ് ചലഞ്ച് നടത്തിയാണ് ഇവാന് വേണ്ടി തങ്ങളാല്‍ കഴിയുന്ന തുക നല്‍കിയത്. അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം
ഇവാന്റെ ജീവിതത്തിന് മധുരമേകാന്‍ ഡി.വൈ.എഫ്.ഐ; പന്തിരിക്കര മേഖലാ കമ്മിറ്റിയുടെ പായസം ചലഞ്ച് ജൂലൈയില്‍; നമുക്കും സഹായിക്കാം കുഞ്ഞ് ഇവാനെ
പേരാമ്പ്ര: ചങ്ങരോത്തെ ഒന്നര വയസുകാരന് മുഹമ്മദ് ഇവാന് വേണ്ടി സ്നേഹ മധുരവുമായി ഡി.വൈ.എഫ്.ഐ. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന ഗുരുതര രോഗം ബാധിച്ച കുഞ്ഞ് ഇവാന് ചികിത്സയ്ക്കായി വേണ്ടത് പതിനെട്ട് കോടി രൂപയുടെ മരുന്നാണ്. ജനങ്ങള്‍ ഒന്നാകെ കൈകോര്‍ത്ത് പല വഴികളിലൂടെ ഇതിനായി ധനസമാഹരണം നടത്തുകയാണ്. ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് പണം കണ്ടെത്താനായി പായസം
ഇവാന്റെ പുഞ്ചിരി ഊർജമാക്കി അവർ സെക്കിൾ ചവിട്ടി തിരുവനന്തപുരത്തെത്തി; പാലേരിയിലെ രണ്ടുവയസുകാരന്റെ ചികിത്സയ്ക്കായുള്ള സെെക്കിൾ മാരത്തോൺ ലക്ഷ്യ സ്ഥാനത്തെത്തി
പേരാമ്പ്ര: വെയിലും മഴയും വകവെക്കാതെ അവർ സെക്കിൾ ചവിട്ടുമ്പോൾ മനസ് നിറയെ പാലേരിയിലെ രണ്ടു വയസുാകരൻ ഇവാന്റെ കളിയും ചിരിയുമായിരുന്നു. എസ് എം എ രോഗം സ്ഥിതീകരിച്ച പാലേരി കല്ലുള്ളതില്‍ നൗഫല്‍-ജാസ്മിന് ദമ്പതികളുടെ മകനായ കുഞ്ഞു ഇവാനെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ 18 രൂപയുടെ മരുന്ന് ആവശ്യമാണ്. ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ
കുഞ്ഞ് ഇവാന്റെ പുഞ്ചിരി നിലനിര്‍ത്താനായി ഗുഡ്സ് അസോസിയേഷനും; ചികിത്സാ ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനായി സ്ക്രാപ്പ് ചലഞ്ച്; നമുക്കും സഹായിക്കാം
പേരാമ്പ്ര: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന ഗുരുതര രോഗം ബാധിച്ച ചങ്ങരോത്തെ ഒന്നരവയസുകാരന് മുഹമ്മദ് ഇവാനായി നാട് ഒത്തൊരുമിച്ച് കൈകോര്‍ക്കുകയാണ്. കുഞ്ഞ് ഇവാന് വേണ്ടത് 18 കോടി രൂപയുടെ ഇഞ്ചക്ഷനാണ്. ഇതിനായി പലതരത്തിലുള്ള ധനസമാഹരണ പരിപാടികള്‍ നടക്കുന്നുണ്ട്. അക്കൂട്ടത്തിലേക്ക് തങ്ങളാല്‍ കഴിയുന്ന സംഭാവന നല്‍കുകയാണ് പുറവൂര് തെക്യാടത്ത് കടവിലെ ഗുഡ്സ് സ്ക്രാപ് അസോസിയേഷന്. ഇതിന്റെ