Tag: msf

Total 13 Posts

പെട്രോള്‍ വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി എംഎസ്എഫ്

ചെറുവണ്ണൂര്‍: പെട്രോള്‍ വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി എംഎസ്എഫ്. എംഎസ്എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് വില വര്‍ധനവിനെതിരെ വണ്ടി തള്ളി പ്രതിഷേധം സംഘടിപ്പിച്ചത്. എംഎസ്എഫ് പേരാമ്പ്ര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ ആവള, എംഎസ്എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആസിഫ് മുയിപ്പോത്ത,് വൈസ് പ്രസിഡന്റ് സഫീര്‍, ഫെബിന്‍ ശബാസ് എന്നിവര്‍ പങ്കെടുത്തു.  

നെറ്റ്‌വര്‍ക്ക് വിഷയം പരിഹരിച്ച് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പു വരുത്തുക; ചെറുവണ്ണുര്‍ പഞ്ചായത്ത് പ്രസിഡന്റിന് എംഎസ്എഫ് നിവേദനം നല്‍കി

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രശ്‌നം പരിഹരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധക്ക് നിവേദനം നല്‍കി. എംഎസ്എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആസിഫ് മുയിപ്പോത്ത് , ട്രഷറര്‍ ഹാഷിം ചെറുവണ്ണൂര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം കൈമാറിയത്.

അരിക്കുളത്തെ നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിച്ച് ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്തുക; എം.എസ്.എഫ് നിവേദനം സമര്‍പ്പിച്ചു

അരിക്കുളം: അരിക്കുളത്തെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് രംഗത്തെത്തി. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നിലനില്‍ക്കുന്ന നെറ്റ് വര്‍ക്ക് പ്രശ്‌നം പരിഹരിച്ച് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എം.എസ്.എഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍ മാസ്റ്റര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയെ അവതാളത്തിലാക്കുന്ന ഈ പ്രശ്‌നം ഗൗരവതരമാണെന്ന് എം.എസ്.എഫ്

error: Content is protected !!