Tag: Moodadi
മൂടാടി പഞ്ചായത്ത് കൈവിട്ടില്ല; ബസ്സ്സ്റ്റോപ്പിനോട് യാത്ര പറഞ്ഞ് കരുതലിന്റെ തണലിലേക്ക് നന്തിയിലെ അഗതികളായ സഹോദരങ്ങൾ
മൂടാടി: മഹാദുരിതത്തിൽ പകച്ചു നിൽക്കുന്ന കാലത്ത് നന്തിയിലെ അഗതികളായ സഹോദരങ്ങളുടെ ജീവിതത്തിൽ സംരക്ഷണമൊരുക്കി പുതു വെളിച്ചം പകർന്നിരിക്കയാണ് മൂടാടി ഗ്രാമപഞ്ചായത്ത്. ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്ത സഹോദരനെയും കൊണ്ട് നന്തി ടൗണിലെ ബസ്സ് സ്റ്റോപ്പിൽ ചെരുപ്പ് തുന്നുന്ന ആരോരും തുണയില്ലാത്ത സഹോദരങ്ങൾക്കാണ് സഹായം ലഭിച്ചത്. തലചായ്ക്കാൻ സ്വന്തമായി വീടില്ലാത്തതിനാൽ ബസ്സ് സ്റ്റോപ്പിൽ തന്നെയായിരുന്നു ഇവരുടെ ഊണും ഉറക്കവും.
മുചുകുന്ന് നോർത്ത് യുപി സ്കൂൾ മാനേജറും റിട്ട.ഹെഡ്മാസ്റ്ററുമായ പാറക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് നോര്‍ത്ത് യൂ.പി സ്‌കൂള്‍ മാനേജറും റിട്ട. ഹെഡ്മാസ്റ്ററുമായ പാറക്കണ്ടി കുഞ്ഞിരാമന്‍ (88) അന്തരിച്ചു. കെ.ജി.ടി.എ പ്രവര്‍ത്തകനും ഇടത്പക്ഷ സഹയാത്രികനുമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. പെന്‍ഷനേഴ്‌സ് സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ദേവി. മക്കള്‍: ജയശ്രി, സതീശന്‍, ഉഷശ്രി, ജ്യോതിശ്രി. മരുമക്കള്‍: ചന്ദ്രന്‍ മഞ്ചക്കല്‍ (പന്തിരാങ്കാവ്), ബിന്ദു (തച്ചന്‍കുന്ന്), വി.ചന്ദ്രന്‍ (മേമുണ്ട), സുഗതന്‍
മൂടാടി നന്തിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരംമുറിഞ്ഞു വീണു
കൊയിലാണ്ടി: മൂടാടി നന്തിയിൽ പഴയ ടോൾ ബൂത്തിനടുത്ത് ദേശീയ പാതയിൽ കാറിന് മുകളിലേക്ക് മരംമുറിഞ്ഞു വീണു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്ക് ഓടികൊണ്ടിരുന്ന ടാക്സി കാറിന് മുകളിലേക്ക് മരം പൊട്ടി വീഴുകയായിരുന്നു. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
നാരങ്ങോളി കാടുപറമ്പിൽ ആമിന അന്തരിച്ചു
നന്തിബസാർ: കടലൂരിലെ നാരങ്ങോളി കാടുപറമ്പിൽ ആമിന (62) അന്തരിച്ചു. ഭർത്താവ്: പരേതനായ മുസല്യാരവിട മൊയ്തു. മക്കൾ: മുസ്തഫ, ഷംസു, റിയാസ് (ബഹ്‌റൈൻ), നസീമ, ആഭിത, ഷാഹിദ. മരുമക്കൾ; ജലീൽ (മൂടാടി), യൂസഫ് (കൊയിലാണ്ടി), സുബൈർ (എലത്തുർ), സുഹറ (മൂടാടി), താഹിറ (കാവുംവട്ടം), സാഹിറ (കുരുടിമുക്ക്). സഹോദരങ്ങൾ: മൊയ്തു, അബുബക്കർ, അലീമ, പരേതരായ ഹസൈൻ, ഹംസ, കുനുപാത്തു,
മൂടാടിയിൽ കോവിഡ് വ്യാപനം രൂക്ഷം; ആരാധനാലയങ്ങളിൽ കർശന നിയന്ത്രണത്തിന് ധാരണ
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. ആളുകൾ കേന്ദ്രീകരിക്കുന്ന ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ കർശ്ശനമാക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് ഹാളിൽ ക്ഷേത്ര, പള്ളി കമ്മറ്റി ഭാരവാഹികളുടെ യോഗം ചേർന്നു. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുമെന്നും, പഞ്ചായത്ത് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
മൂടാടി പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി; കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്നാവശ്യം
മൂടാടി: മൂടാടി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാൻ ഗ്രാമ പഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും സെക്ടറൽ മജിസ്ട്രേറ്റ് മാരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. പഞ്ചായത്തിൽ കൺട്രോൾ റൂം ആരംഭിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനാൽ കണ്ടൈൻമെൻ്റ സോണുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കും. വിവാഹങ്ങൾ ചടങ്ങുകൾ എന്നിവയിൽ നിയമാനുസൃതമായ പങ്കാളിത്തം മാത്രമേ അനുവദിക്കൂ. കോവിഡ് ടെസ്റ്റുകൾ
മുചുകുന്നിൽ കനാലിൽ കുളിക്കുന്നതിനിടെ എട്ടാം ക്ലാസുകാരൻ മുങ്ങി മരിച്ചു
മൂടാടി: മുചുകുന്നിൽ കനാലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആശാരികണ്ടി ജ്യോതിഷ് പ്രണവ് (13) വയസ്സ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 5.30ന് സുഹൃത്തിനൊപ്പം കുളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി മോർച്ചറിയിലേക്ക് മാറ്റി.പൊയിൽകാവ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജ്യോതിഷ് പ്രണവ്. അഛൻ:
മൂടാടിയിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തും; ജാഗ്രതാ നിർദേശവുമായി പഞ്ചായത്ത്
മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. പഞ്ചായത്ത് ഓഫീസിൽ ചേർന്ന ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ- കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് പരിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ തിരുമാനിച്ചു. പൊതുചടങ്ങുകൾ ഒഴിവാക്കാനും വിവാഹങ്ങളിൽ ഇരുന്നൂറു പേർ മാത്രം പങ്കെടുക്കാനും തിരുമാനിച്ചു. മാസക് ധരിക്കൽ
തൊഴിലുറപ്പ് പദ്ധതി; മൂടാടി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്ത്
മൂടാടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒന്നാം സ്ഥാനത്തെത്തി മൂടാടി ഗ്രാമപഞ്ചായത്ത്. മൂടാടിയില്‍ 2020 2021 സാമ്പത്തികവര്‍ഷത്തില്‍ 6.4 കോടി രൂപ ചെലവഴിച്ച് മെറ്റീരിയല്‍ പ്രവര്‍ത്തികള്‍ക്ക് തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി. രണ്ട് കോടി രൂപയുടെ റോഡ് കോണ്‍ക്രീറ്റ്, ഫുഡ് പാത്തുകള്‍, കിണര്‍ നിര്‍മ്മാണം, തൊഴുത്ത് നിര്‍മാണ്, ആട്ടിന്‍കൂട്, കോഴിക്കൂട്, എന്നീ പ്രവര്‍ത്തികളാണ് പൂര്‍ത്തിയാക്കിയത്. തൊഴിലാളികളുടെ
ചോന്യാണ്ടി മാതു അമ്മ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് ചോന്യാണ്ടി മാതു അമ്മ 82 വയസ്സ് അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ അടിയോടി. മക്കൾ: രാമചന്ദ്രൻ (സിപിഎം ഇലഞ്ഞിത്തറ ബ്രഞ്ച് അംഗം), പുഷ്പ, ഗീത. മരുമക്കൾ: സുജാത, ചന്ദ്രൻ, പരേതനായ നാരായണൻ.