Tag: Moodadi
ഈ മഹാമാരിക്കാലം ദുരിതപ്പെയ്ത്ത് മാത്രമല്ല സഹജീവി സ്നേഹത്തിന്റെ പച്ചത്തുരുത്തുകളുടെ കാലം കൂടിയാണ്; മുചുകുന്നിൽ രതീഷുണ്ട്, രതീഷിന്റെ ആത്മസമർപ്പണമുണ്ട്
മൂടാടി: മഹാമാരി വിതയ്ക്കുന്ന ദുരിതത്താൽ നാട് ഭീതിയോടെ പകച്ചു നിൽക്കുമ്പോൾ ഉറവ വറ്റാതെ ഉയർന്നു വരുന്ന നൻമയുടെ കരങ്ങൾ എല്ലാ നാട്ടിലുമുണ്ട്. കോവിഡിന്റെ ആദ്യ ഘട്ടം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനം നടത്തി കൊണ്ട് മുചുകുന്നിലെ പ്രദേശവാസികളുടെ ഹൃദയത്തിലിടം നേടിയിരിക്കയാണ് നെരവത്ത് രതീഷ് മൂടാടി ഗ്രാമ പഞ്ചായത്തിന്റെ ക്വാറന്റയിൻ കേന്ദ്രത്തിന്റെ ചുമതല വഹിച്ചും, വിദേശത്ത്
മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതി സജീഷ് അറസ്റ്റിൽ; ഇയാൾ ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്നതിൽ വിദഗ്ധൻ, കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങൾ, ദൃശ്യങ്ങൾ കാണാം
കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്ന കേസിലെ പ്രതിയെ കൊയിലാണ്ടിയിലെത്തിച്ചു. എടപ്പാൾ കാലടി കൊട്ടാരപ്പുറത്ത് സജീഷ് (43) നെയാണ് കവർച്ച നടന്ന ഉരുപുണ്യ കാവ് ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എസ്.ഐ അരവിന്ദൻ, സീനിയർ സിപിഒ ബിജു വാണിയംകുളം, സുരേഷ്.ഒ.കെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. 2020 ഡിസംബർ 31 നാണ് ഉരുപുണ്യ
മൂടാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് കൈത്താങ്ങുമായി മൂടാടി സർവ്വീസ് സഹകരണ ബാങ്ക്
പയ്യോളി: മൂടാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് മരുന്ന് നൽകാനുള്ള ആയിരം ബോട്ടിൽ നൽകി മൂടാടി സർവീസ് സഹകരണ ബാങ്ക്. നിരവധി ആളുകളാണ് ചികിത്സാർത്ഥമുളള വിവിധ ആവശ്യങ്ങൾക്കായ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തുന്നത്. കോവിഡ് വ്യാപനം തീവ്രമായതോടെ ചുമയ്ക്കുള്ള മരുന്ന് വീട്ടിലെത്തിച്ചു നൽകാനും ബന്ധപ്പെട്ട ആരോഗ്യ വിഭാഗവും സന്നദ്ധ പ്രവർത്തകരും ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം നേരിട്ടെത്തുന്ന രോഗികൾക്കും മരുന്ന് നൽകേണ്ടതുണ്ട്.
മൂടാടി പുറക്കൽ ഇളയെടുത്ത് മുരളീധരൻ അന്തരിച്ചു; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
മൂടാടി: മൂടാടി പുറക്കൽ ഇളയെടുത്ത് മുരളീധരൻ (58) അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. പരേതനായ ചാത്തുക്കുട്ടി മാസ്റ്ററുടെയും ബേബി കമലത്തിന്റെയും മകനാണ്. ഭാര്യ: ബിന്ദു (അങ്കണവാടി വർക്കർ). മക്കൾ: മിഥുൻ, രാഹുൽനാഥ്. സഹോദരങ്ങൾ: ബാബു, പരേതയായ ഉഷ.
മൂടാടി നന്തിബസാറിൽ നമ്പ്യാട്ടിൽതാഴെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
മൂടാടി: നന്തിബസാർ ഞെട്ടിക്കര പാലത്തിനടുത്ത ബൈപാസിലെ നമ്പ്യാട്ടിൽതാഴ കുഞ്ഞിക്കണ്ണൻ (62) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: അരുൺപ്രസാദ് (കുവൈത്ത്), വിഷ്ണു. മരുമകൾ: അമയ. സഹോദരങ്ങൾ: ചന്ദ്രൻ, ബാലകൃഷ്ണൻ.
മൂടാടി നന്തിബസാർ മഞ്ചയിൽ മൊയ്തു അന്തരിച്ചു
മൂടാടി: നന്തിബസാറിൽ മഞ്ചയിൽ മൊയ്തു (90) അന്തരിച്ചു. മൂടാടിപഞ്ചായത്തിലെ മുസ്ലിംലീഗിന്റെ പഴയകാല സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ആവ്വോമ. മക്കൾ: സുബൈദ, കരീം, ലത്തീഫ്, റാബിയ, ഫൈസൽ (അൽഐൻ). മരുമക്കൾ: അസൈനാർ, ഷക്കീല, റഷീദ, ഇബ്രാഹിം, റംസീന.
മൂടാടി ഹിൽബസാറിൽ പാലാഴിമീത്തൽ ഖദീജ അന്തരിച്ചു
മൂടാടി: മൂടാടി ഹിൽബസാർ പാലാഴി മീത്തൽ ഖദീജ അന്തരിച്ചു. ഭർത്താവ്: പരേതനായ പാലാഴി മീത്തൽ മുഹമ്മദ്. മക്കൾ: ഹമീദ് ഹാജി, ഉമ്മർ ഹാജി (കുവൈറ്റ്), നജീബ്, നഫീസ, ഫാത്തിമ, ആയിഷ, സാറ, മറിയം, കുഞ്ഞാമി, ശക്കീല. മരുമക്കൾ: ഇബ്റാഹിം, മമ്മദ്, പരേതനായ അബ്ദുറഹ്മാൻ കുട്ടി മൗലവി,മൊയ്തീൻ, മൊയ്തീൻ കെടി,അബൂബക്കർ, മജീദ് മുസ്ലിയാർ, ശരീഫ, റസിയ, അസ്മ.
‘അണ്ണാറക്കണ്ണനും തന്നാലായത്’; സമ്പാദ്യ കുടുക്കയിലെ തുക മൂടാടി പഞ്ചായത്തിന്റെ പൾസ് ഓക്സിമീറ്റർ ചലഞ്ചിലേക്ക് നൽകി ഒരു വിദ്യാർത്ഥി
മൂടാടി: സ്കൂൾ തുറക്കുമ്പോൾ പഠനോപകരണങ്ങൾ വാങ്ങാൻ സ്വരുക്കൂട്ടിയ സമ്പാദ്യ കുടുക്കയിലെ തുക മൂടാടി പഞ്ചായത്തിന്റെ പൾസ് ഓക്സി മീറ്റർ ചലഞ്ചിലേക്ക് നൽകി വിദ്യാർത്ഥി. നന്തി ബസാർ വീരവഞ്ചേരിയിലെ ധർമ്മോടി ബാലകൃഷ്ണൻ രാഖി ദമ്പതികളുടെ മകൻ അഞ്ചാം ക്ലാസ് വിദ്യർത്ഥി അലൻ കൃഷ്ണയാണ് തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും മൂടാടി ഗ്രാമ പഞ്ചായത്തിന്റെ പൾസ് ഓക്സി
അതിഥി തൊഴിലാളികൾക്ക് കരുതലായി മൂടാടിയിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
മൂടാടി: ലോക്ഡൗൺ മൂലം ബുദ്ധിമുട്ടിലായ അതിഥി തൊഴിലാളികൾ പട്ടിണിയാവാതിരിക്കാൻ മൂടാടിയിൽ ഭക്ഷാധാന്യ കിറ്റുകൾ വിതരണം ചെയ്തു. തൊഴിൽ വകുപ്പാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. മൂടാടി ഗ്രാമപഞ്ചായത്തിൽ കിറ്റ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ നിർവ്വഹിച്ചു.അതിഥി തൊഴിലാളികൾക്കുള്ള കേരള സർക്കാരിൻ്റെ കരുതലാണ് ഭക്ഷ്യ കിറ്റെന്ന് സി.കെ.ശ്രീകുമാർ പറഞ്ഞു. ലേബർ ഓഫിസർ ഇ.ദിനേശൻ പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്.
നന്തിബസാർ രാരിച്ചംവീട്ടിൽ ആര്‍.വി.കുഞ്ഞിപ്പാത്തു അന്തരിച്ചു
മൂടാടി: നന്തിബസാർ വന്മുഖം ഞെട്ടിക്കര പാലത്തിനടുത്ത പരേതനായ രാരിച്ഛംവീട്ടില്‍ ഇബ്രാഹിമിന്റെ ഭാര്യ ആര്‍.വി.കുഞ്ഞിപ്പാത്തു അന്തരിച്ചു. എണ്‍പത്തിരണ്ടു വയസായിരുന്നു. മുഹമ്മദലി, ഫൗസിയ, ഫാബി, ഷംഷാദ് (കുവൈറ്റ് ), നസീം എന്നിവര്‍ മക്കളാണ്. വല്ലത്തില്‍ ബാവ, ഫരീദ് (കൂട്ടാലിട), സാജിറ, നജ്മ (വടകര), സുനീറ (കരുവാരക്കുണ്ട്) എന്നിവര്‍ മരുമക്കളാണ്. സഹോദരങ്ങള്‍: ആര്‍.വി.അബുബക്കര്‍ (സെക്രട്ടറി, കുതിരോടി ഫാറൂഖ് മസ്ജിദ് കമ്മിറ്റി),