Tag: modi
‘കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു’; മുതുകാട് പ്രതിഷേധ കൂട്ടായ്മയുമായി സിപിഎം
ചക്കിട്ടപാറ: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് സിപിഎം. മുതുകാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പാർട്ടി ജില്ലാ കമ്മറ്റി അംഗം റഷീദ് കുണ്ടുതോട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനയ്‌ക്കെതിരെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ആദ്യഘട്ട പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ നിലപാടും സംസ്ഥാന സർക്കാരിന്റെ
നരേന്ദ്രമോദിയുടെ അമ്മായി കൊവിഡ് ബാധിച്ച് മരിച്ചു
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മായി നര്‍മദബെന്‍ കൊവിഡ് ബാധിച്ച് മരിച്ചു. 80 വയസുകാരിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മോദിയുടെ ഏറ്റവും ഇളയ അനിയന്‍ പ്രഹ്ലാദ് മൊദിയാണ് മരണവിവരം അറിയിച്ചത്. മോദിയുടെ പിതാവിന്റെ സഹോദരനും നര്‍മദബെന്നിന്റെ ഭര്‍ത്താവുമായ ജഗ്ജീവന്‍ ദാസ് വളരെക്കാലം മുന്‍പ് മരണപ്പെട്ടിരുന്നു. ”ഞങ്ങളുടെ അമ്മായി നര്‍മദബെന്‍ 10 ദിവസങ്ങള്‍ക്കു മുന്‍പ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. കൊവിഡ്
രാജ്യം കൊവിഡിനെതിരായ വലിയ യുദ്ധത്തിലാണ്; പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാമെന്ന് പ്രധാനമന്ത്രി
ഡല്‍ഹി: രാജ്യം വലിയ വെല്ലുവിളി നേരിടുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുകയാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത് എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ”രാജ്യം കൊവിഡിനെതിരായ വലിയ യുദ്ധത്തിലാണ്. രാജ്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുന്നു. കൊവിഡില്‍
പ്രധാനമന്ത്രി നരേന്ദ്രമോദി അല്‍പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 45 ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞ ദിവങ്ങളിലായി കൊവിഡ് കണക്കുകള്‍ വളരെയധികം വര്‍ധിക്കുകയാണ് ചെയ്യുന്നത്. രാജ്യം ലോക്ക്ഡൗണിലേക്ക് പേകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ നിയന്ത്രണത്തിന് ആവശ്യമായ തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് എടുക്കാം.