Tag: Mobile Phone
മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റു; കോഴിക്കോട് പതിനാറുകാരന് ദാരുണാന്ത്യം
കോഴിക്കോട്: മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് പയ്യാനക്കല്‍കുറ്റിക്കാട്ടുതൊടി നിലംപറമ്പില്‍ അഭിഷേക് നായര്‍ ആണ് മരിച്ചത്. പതിനാറ് വയസായിരുന്നു. ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിട്ടും ചാര്‍ജ്ജ് ആകാത്തതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു അഭിഷേക്. പ്ലഗ് ഊരി നോക്കവെയാണ് ഷോക്കേറ്റത്. കുട്ടിയെ ഉടന്‍ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍
എരവട്ടൂരിലെ പെട്രോള്‍ പമ്പിലെ തീ പിടിത്തത്തിന് കാരണം മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ കാരണമുണ്ടായ സ്പാര്‍ക്കെന്ന് അധികൃതര്‍; എന്നാല്‍ മൊബൈല്‍ ഫോണ്‍ കാരണം സ്പാര്‍ക്ക് ഉണ്ടാകുമോ? പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? യാഥാര്‍ത്ഥ്യം അറിയാം
പേരാമ്പ്ര: എരവട്ടൂരിലെ പെട്രോള്‍ പമ്പില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീ പിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇനിയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. ടാങ്കില്‍ നിന്ന് ഉപയോഗശൂന്യമായ പെട്രോള്‍ നീക്കുന്നതിനിടെയാണ് തീ പിടിത്തമുണ്ടായത്. ഉടന്‍ തന്നെ ജീവനക്കാര്‍ തീ അണച്ചതിനാലാണ് വലിയ അപകടമൊഴിവായത്. മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ സിഗ്നല്‍ കാരണമുണ്ടായ സ്പാര്‍ക്കാകാം എരവട്ടൂരിലെ പെട്രോള്‍ പമ്പിലുണ്ടായ തീ പിടിത്തത്തിന് കാരണമെന്നാണ് ചില
ഈ 35 ആപ്പുകളില്‍ ഏതെങ്കിലും ഫോണില്‍ ഉണ്ടോ? എങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ടില്‍ നിന്നും പണം പോകുന്നവഴിയറിയില്ല!!
മാല്‍വെയറുകളുള്ള ആപ്പുകളെ നിയന്ത്രിക്കാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഒരുപാട് സുരക്ഷാകാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സുരക്ഷവര്‍ധിക്കുമ്പോഴും പ്ലേ സ്റ്റോറില്‍ കടന്നുകൂടാന്‍ കടന്നുകൂടാന്‍ തട്ടിപ്പുകാര്‍ പുതിയ പുതിയ വഴികള്‍ കണ്ടെത്തുകയാണ്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും ഇതുതന്നെയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപകടകരമായ 35 ആന്‍ഡ്രോയിഡ് ആപ്പുകളുണ്ടെന്നാണ് സൈബര്‍ സെക്യൂരിറ്റി ടെക്‌നോളജി കമ്പനിയായ ബിറ്റ്ഡിഫന്റര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഇവ ഉടനെ ഡിലീറ്റ് ചെയ്യാനാണ്
കോഴിക്കോട് മൊബൈല്‍ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് കടയില്‍ തീപിടിത്തം; നാല് ലക്ഷം രൂപയുടെ നഷ്ടം
കോഴിക്കോട്: മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് കടയില്‍ തീപിടിത്തം. മലാപ്പറമ്പ് മെജസ്റ്റിക് ബില്‍ഡിങ്ങിലെ എസ്.ആര്‍ മൊബെല്‍സ് ആന്റി ആക്‌സസറീസ് എന്ന കടയിലാണ് തീപിടിച്ചത്. റിപ്പയറിങിനായി സൂക്ഷിച്ച മൊബൈല്‍ ഫോണുകളും സംഗീത ഉപകരണങ്ങളുമടക്കം കത്തിനശിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സര്‍വ്വീസിനായെത്തിച്ച മൊബൈലിനുള്ളിലെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് തീപ്പിടത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി കടയുടമ ബവീഷ്
മൂന്ന് ദിവസം മൊബൈലിൽ നോക്കിയിരുന്ന് മുറിയിൽ നിന്ന് പുറത്തിറങ്ങാതെ കോഴിക്കോട്ടുകാരനായ കുട്ടി, തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചത് കേരള പൊലീസിന്റെ ‘ചിരി’; രണ്ട് വർഷത്തിനിപ്പുറം നിരവധി പേരെ ചേർത്ത് പിടിച്ച കഥകളുണ്ട് ‘ചിരി’ക്ക് പറയാൻ
കോഴിക്കോട്: പൊലീസിന്റെ നേതൃത്വത്തിലാരംഭിച്ച കൗണ്‍സലിങ് പദ്ധതി ‘ചിരി’യിലൂടെ ഒട്ടേറെപ്പേര്‍ക്ക് സാന്ത്വനം പകരാനായെന്ന് കണക്കുകള്‍. രണ്ടുവര്‍ഷത്തിനിടെ പദ്ധതിയിലേക്ക് വിളിച്ചത് മുപ്പതിനായിരത്തോളം പേരാണ്. 2020 ജൂലൈയില്‍ ആരംഭിച്ച ‘ചിരി’യിലേക്ക് ഞായറാഴ്ചവരെ 29,508 കോളുകളാണ് വന്നത്. ഇതില്‍ 10,804 എണ്ണം കുട്ടികള്‍ വലിയ സംഘര്‍ഷത്തിലായതിന്റേതും ബാക്കി 18,000 ത്തില്‍ കൂടുതല്‍ വിവരങ്ങളറിയാനും സൗഹൃദ സംഭാഷണത്തിനുമായിരുന്നു. കോവിഡ് കാലത്ത് കുട്ടികളിലുണ്ടായ എല്ലാ
മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് തര്‍ക്കം; മുക്കത്ത് യുവാവ് സഹോദരന്റെ തലയ്ക്ക് വെട്ടി, ഗുരുതര പരിക്ക്
കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ ജേഷ്ഠന്‍ അനുജനെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചു. മാമ്പറ്റ സ്വദേശി ജ്യോതിഷാണ് അനുജന്‍ ജിതേഷിന്റെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. മൊബൈല്‍ ഫോണ്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടയില്‍ ജ്യോതിഷ് ജിതേഷിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടുകൂടി ആയിരുന്നു സംഭവം.വെട്ടേറ്റ ജിതേഷ് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആഴത്തില്‍