Tag: MGNREGA
കല്ലോട് തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയില്‍ വീണു; തൊഴിലാളിയായ സ്ത്രീയ്ക്ക് ദാരുണാന്ത്യം
പേരാമ്പ്ര: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയില്‍ വീണ് തൊഴിലാളിയായ സ്ത്രീ മരിച്ചു. ലാസ്റ്റ് കല്ലോട് ചെറുകുന്നുമ്മല്‍ ദാക്ഷായണിയാണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. വീടിന് തൊട്ടടുത്തുള്ള കണിയാംകണ്ടി മീത്തല്‍ പറമ്പില്‍ തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്നു ദാക്ഷായണി. അപകടമുണ്ടായ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ചക്കിട്ടപാറയ്ക്ക് ഇത് അഭിമാനം; ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷന്‍ പുരസ്‌കാരം ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്
പേരാമ്പ്ര: 2022 -23 സാമ്പത്തിക വർഷത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷന്‍ പുരസ്‌കാരം ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്. കേന്ദ്രസര്‍ക്കാര്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പഞ്ചായത്തിന് നല്‍കുന്ന പുരസ്‌കാരമാണ് ചക്കിട്ടപാറയ്ക്ക് ലഭിച്ചത്. വടകര എം.പി കെ.മുരളീധരന്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന് പുരസ്‌കാരം സമ്മാനിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് സന്തോഷ വാർത്ത; ക്ഷേമനിധി വരുന്നു
തിരുവന്തപുരം: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും നഗര പ്രദേശങ്ങളില്‍ സംസ്ഥാനം നടപ്പിലാക്കിയ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും തൊഴിലെടുക്കുന്നവര്‍ക്ക് ക്ഷേമനിധി രൂപീകരിക്കും. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. 60 വയസ്സ് പൂര്‍ത്തിയാക്കിയവരും 60 വയസ്സുവരെ തുടര്‍ച്ചയായി അംശാദായം അടച്ചവരുമായ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാനും അംഗം മരണപ്പെട്ടാല്‍ കുടുംബത്തിന്