Tag: Messi
ലോകകപ്പുയര്‍ത്തി കൊമ്പന്മാരുടെ പുറത്തേറി സാക്ഷാല്‍ മെസി; പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിലെ ഫുട്‌ബോള്‍ ചന്തം (വീഡിയോ കാണാം)
തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റുന്ന കുടമാറ്റത്തില്‍ ഇരട്ടി മധുരം സമ്മാനിച്ച് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ കുടമാറ്റത്തിനിടയിലാണ് തിരുവമ്പാടി സംഘം അപ്രതീക്ഷിതമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ അവതരിപ്പിച്ചത്. മെസ്സിയെ കണ്ടതോടെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന പൂരപ്രേമികളുടെ ആവേശം ആകാശത്തോളമെത്തി. തിരുവമ്പാടിയും പാറമേക്കാവും പതിവ് പോലെ മത്സരിച്ചാണ് ഇത്തവണയും കുടമാറ്റത്തിനെത്തിയത്. ഒന്നിനൊന്ന് മികച്ച
‘പ്രവചനമൊക്കെ മെസി ഫാൻസിന് സിമ്പിളല്ലേ, കളി ഷൂട്ടൗട്ടിലെത്തിയപ്പൊ ഭയങ്കര കോണ്‍ഫിഡന്‍സായി, അര്‍ജന്റീന ജയിച്ചപ്പൊ മനസ് നിറഞ്ഞു’; ഖത്തര്‍ ലോകകപ്പ് ഫൈനലിന്റെ സ്‌കോര്‍ കൃത്യമായി പ്രവചിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച നടുവണ്ണൂരിലെ ആയിഷ ഐഫ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു
സ്വന്തം ലേഖകൻ നടുവണ്ണൂര്‍: പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ത്തിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസിയുടെ കട്ടൗട്ടിനെക്കാള്‍ വലിയ ഒരാളുണ്ട് ഇപ്പോള്‍ നടുവണ്ണൂരില്‍. ആയിഷ ഐഫ എന്ന കൊച്ചുമിടുക്കി. ഇന്നലെ നടന്ന ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന്റെ സ്‌കോര്‍ കൃത്യമായി പ്രവചിച്ചാണ് ആയിഷ വാര്‍ത്തകളിലും അര്‍ജന്റീനാ ആരാധകരുടെ മനസിലും ഇടം പിടിച്ചത്. പേരുകേട്ട ഫുട്‌ബോള്‍ നിരീക്ഷകര്‍ പോലും വമ്പന്മാര്‍
ഇതാ ‘മെസിയുടെ ശ്രദ്ധ തെറ്റിച്ച’ ആ പയ്യോളിക്കാരന്‍ അബു പേരാമ്പ്ര ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു
പയ്യോളി: ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം തന്നെ പരാജയപ്പെട്ട നിരാശയിലായിരുന്നു കഴിഞ്ഞ ദിവസം ആരാധകര്‍. അതിന് പുറമെ മറ്റു ടീമുകളുടെ ട്രോളുകളും വീഡിയോ തമാശകളും വേറെ. അതിനിടെ രസകരമായ മറ്റൊരു വീഡിയോ കൂടി വൈറലായി. ഒരു പയ്യോളിക്കാരന്റെ മെസി വിളിയാണ് ആ വീഡിയോ. ‘മെസീ… മെസീ.. അബു… പയ്യോളി…’ എന്ന് ഗാലറയില്‍ നിന്ന് മെസിയെ
കപ്പടിക്കാനുറച്ച് തലയുയർത്തി സാക്ഷാൽ മിശിഹ; മേപ്പയ്യൂർ ജനകീയ മുക്കിൽ ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് അർജന്റീന ആരാധകർ (വീഡിയോ കാണാം)
മേപ്പയ്യൂർ: ഖത്തർ ലോകകപ്പിന് മുന്നോടിയായി ജനകീയ മുക്കിൽ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് അർജന്റീനിയയുടെ ആരാധകർ. ഇരുപത്തിരണ്ട് അടിയോളം ഉയരമുള്ള കട്ടൗട്ട് ആണ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. പതിനായിരം രൂപ ചെലവഴിച്ചാണ് ആരാധകർ ഈ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. നേരത്തേ പുല്ലാളൂരിലെ പുഴയിൽ സ്ഥാപിച്ച മെസിയുടെ പടുകൂറ്റൻ കട്ടൗട്ട് അന്താരാഷ്ട്ര
അഭ്യൂഹങ്ങള്‍ക്ക് വിരാമം; മെസ്സി പിഎസ്ജിയിൽ, ഇനി നെയ്മറിനും റാമോസിനും എംബപ്പെയ്ക്കുമൊപ്പം പന്തുതട്ടും
കോഴിക്കോട്: സ്പാനിഷ് ക്ലബ് ബാർസിലോന വിട്ട ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ ചേർന്നു. രണ്ടു വർഷത്തെ കരാറിലാണ് മുപ്പത്തിനാലുകാരനായ മെസ്സി പിഎസ്ജിയിലെത്തിയത്. ആവശ്യമെങ്കിൽ കരാർ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിക്കാനുള്ള വ്യവസ്ഥയുമുണ്ട്. ഇതോടെ, ബാർസിലോനയിൽ സഹതാരവും അടുത്ത സുഹൃത്തുമായ ബ്രസീൽ താരം നെയ്മർ, ബാർസയുടെ ബദ്ധവൈരികളായ റയൽ മഡ്രിഡിൽ കളിച്ചിരുന്ന സ്പാനിഷ് താരം സെർജിയോ
ബാഴ്സലോണ ജഴ്സിയിൽ ഇനി മെസ്സിയില്ല; നീണ്ട പതിനെട്ട് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണൽ മെസ്സി ബാഴ്സ വിട്ടു
കോഴിക്കോട്: എഫ്.സി ബാഴ്സലോണയുമായുള്ള നീണ്ട പതിനെട്ട് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണൽ മെസ്സി ക്ലബ് വിടുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ തന്നെയാണ് മെസ്സി ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങൾ കാരണം കരാർ പുതുക്കാൻ കഴിയാത്തതിനാൽ ലയണൽ മെസ്സി ക്ലബ് വിടുകയാണെന്ന് ബാഴ്സലോണ ഇന്ന് വാർത്താക്കുറിപ്പിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് മെസ്സിയും ബാഴ്സലോണയും
‘മെസിയുടെ കിരീടധാരണം എത്രമാത്രം സുന്ദരം’; ആവേശക്കോപ്പയ്‌ക്കൊപ്പം കൂടി മുഖ്യമന്ത്രിയും
തിരുവനന്തപുരം: കോപ്പ അമേരിക്കയില്‍ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്‌പോർട്സ്‌മാൻ സ്‌പിരിറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അർജന്റീനയുടെ വിജയവും ലിയോണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും സുന്ദരമെന്നും ഫുട്ബോൾ ആരാധകരുടെ സന്തോഷത്തിൽ പങ്കുചേരുന്നതായും പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ
‘ഒരേയൊരു മിശിഹാ’ ലോകമാകെ ഉറക്കെ വിളിച്ചു, മാരക്കാനയുടെ മണ്ണ് അർജന്റീനയുടെ പേരെഴുതി: ആവേശപ്പോരാട്ടത്തിന്റെ വീഡിയോ ഹൈലൈറ്റ് കാണാം
മാരക്കാന: ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മഹായുദ്ധത്തില്‍ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന സ്വപ്‌ന കോപ്പ സ്വന്തമാക്കി. 1993ന് ശേഷം ഇതാദ്യമായണ് അര്‍ജന്‍റീന ഒരു പ്രധാന കിരീടം നേടുന്നത്. 22-ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയയാണ് അർജന്റീനയുടെ ഗോൾ നേടിയത്. റോഡ്രിഡോ ഡി പോൾ നീട്ടിനൽകിയ ഒരു പാസിൽ നിന്നായിരുന്നു ഏയ്ഞ്ചൽ ഡി മരിയയുടെ ഗോൾ. ആദ്യ 15 മിനിറ്റ്
മെസിയോ നെയ്മറോ, അര്‍ജന്റീനയോ ബ്രസീലോ? മാറക്കാനയില്‍ നാളെ മാന്ത്രിക പോരാട്ടം; കോപ്പ ചാമ്പ്യന്‍മാരെ നാളെ പുലര്‍ച്ചെ അറിയാം
കോഴിക്കോട്:കോപ്പ അമേരിക്ക അര്‍ജന്റീന ബ്രസീൽ സ്വപ്ന ഫൈനല്‍ പോരാട്ടം നാളെ. മാറക്കാന സ്‌റ്റേഡിയത്തില്‍ രാവിലെ 5.30നാണ് കിരീടപ്പോരാട്ടം. കിരീടം നിലനിര്‍ത്താന്‍ ബ്രസീല്‍ ഇറങ്ങുമ്പോൾ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം. തികഞ്ഞ ആത്മവിശ്വാസത്തിലാണ് തിയാഗോ സില്‍വയുടെ ബ്രസീല്‍. ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മര്‍ അക്രമനിരയുടെ മുന്നിൽ തന്നെയുണ്ട്. ലയണല്‍ സ്‌കലോണിയെന്ന പരിശീലകന് കീഴില്‍ മികച്ച