Tag: MEPPAYYUR
അറിയിപ്പ്
മേപ്പയൂർ: ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 10 ന് മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് കോവിഡ് ടെസ്റ്റ് നടത്തുന്നു. ആവശ്യമുള്ളവർ മാർച്ച് 9 ന് 2 മണിക്ക് മുൻപായി കുടുംബാരോഗ്യ കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അറിയിച്ചു.
രക്തസാക്ഷി ഇബ്രാഹിമിന്റെ ഭാര്യ സുബൈദ അന്തരിച്ചു
മേപ്പയ്യൂർ: രക്തസാക്ഷി എടത്തിൽ ഇബ്രാഹിമിൻ്റെ ഭാര്യ സുബൈദ അന്തരിച്ചു. 57 വയസ്സായിരുന്നു. മക്കാട്ട് മീത്തൽ അയിഷയുടേയും പരേതനായ കെ.കെ.സൂപ്പിയുടേയും മകളാണ്. രോഗബാധിതയായി ചികിത്സയിലായിരുന്നു. മക്കൾ: ഫെബിൻ ലാൽ (ബഹറൈൻ), ഷെബിൻ ലാൽ (ഖത്തർ) മരുമക്കൾ : സുമീന, ഐഫ (മേപ്പയൂർ കോ-ഓപ്പറേറ്റീവ് ടൗൺ ബേങ്ക്). സഹോദരങ്ങൾ: കദീജ, ജമീല, മജീദ് (ഒമാൻ), നൗഷാദ് (ബഹറൈൻ), ലത്തീഫ്,
കൂനംവെള്ളിക്കാവിൽ തിറ മഹോത്സവം
മേപ്പയ്യൂർ: കൂനംവെള്ളിക്കാവ് പരദേവതാ ക്ഷേത്രത്തിൽ തിറ ഉത്സവം ആഘോഷിച്ചു. പരദേവതയുടെ വെള്ളാട്ടം, കരിയാത്തന് വെള്ളാട്ടം, പരദേവത തിറ എന്നിവ നടന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് വരാറുള്ള ആഘോഷവരവുകൾ ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയതിനാൽ ഇളനീർക്കുല സമർപ്പണം മാത്രമാണ് നടന്നത്. തണ്ടാന്റെ വരവ്, ചങ്ങരംവെള്ളി ഭാഗം വരവ്, ചാലിൽമീത്തൽ ഭാഗം വരവ് എന്നിങ്ങനെ വിവിധ വരവുകൾ ഇക്കുറി
മേപ്പയ്യൂരിൽ ആടിന്റെ മുഖവുമായി പശുക്കിടാവ് ജനിച്ചു
മേപ്പയ്യൂർ: മേപ്പയൂര്‍ പഞ്ചായത്തിലെ കീഴ്പ്പയൂരില്‍ ആടിന്റെ മുഖമുവായി പശുക്കിടാവ് ജനിച്ചു. ക്ഷീര കര്‍ഷകന്‍ ടി.ഒ.ശങ്കരന്‍ കൂഴിക്കണ്ടിയുടെ വീട്ടിലെ പശുവാണ് ശാരീരിക വൈകല്യങ്ങളോടു കൂടിയ പശുക്കിടാവിന് ജന്മം നല്‍കിയത്. തലയും മുഖവും ആടിന്റേത് പോലെയും ഉടലും വാലും പശുവിന്റേത് പോലെയുമായാണ് പശുക്കിടാവ് ജനിച്ചത്. കിടാവിന്റെ മുന്‍കാലിന് ഇരട്ടകുളമ്പാണുള്ളത്. ഇന്നലെ രാത്രിയായിരുന്നു പശുക്കിടാവിന്റെ ജനനം. എച്ച് എഫ് ഇനത്തില്‍പ്പെട്ട
മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രതിറ മഹോത്സവത്തിന് കൊടിയേറി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറ മഹോത്സവത്തിന് കൊടിയേറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടന്ന കൊടിയേറ്റ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി കിരാതന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. ജനവരി 30 വരെയുള്ള എല്ലാ ദിവസങ്ങളിലും വിശേഷാല്‍ പൂജകളും ചുറ്റുവിളക്കും ഉണ്ടാകും. 27 ന് സര്‍പ്പബലി,
അവലത്ത്താഴെ ആമിന അന്തരിച്ചു
മേപ്പയ്യൂർ: പരേതനായ അവലത്ത്താഴ അമ്മതിന്റെ ഭാര്യ ആമിന അന്തരിച്ചു. 87 വയസ്സായിരുന്നു. റഹീം (ടി.കെ.ഗ്രൂപ്പ്, മേപ്പയ്യൂർ), അബ്ദുറഹിമാൻ (ടി.കെ.ഗ്രൂപ്), മജീദ്, ഹമീദ് എന്നിവർ മക്കളാണ്. മരുമക്കൾ: റംല എടപ്പള്ളി, നസീമ കുനിയിൽ, ഷരീഫ പുത്തലത്ത്, സാഹിദ.കെ.കെ.
മേപ്പയ്യൂർ കുറ്റിയുള്ളതിൽ മീത്തൽ റോഡ് നാടിന് സമർപ്പിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് കൊഴുക്കല്ലൂരിലെ കുറ്റിയുള്ളതിൽ മീത്തൽ കായലാട്ട് കുന്ന് റോഡ് ഉൽഘാടനം ചെയ്തു. മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജനാണ് റോഡ് ഉദ്ഘാടനം നിർവഹിച്ചത്. കായലാട്ട് ഭാഗത്ത് നിന്ന് നരക്കോട്ട് – കൊയിലാണ്ടി ഭാഗത്തേക്ക് എത്താൻ എളുപ്പവഴിയാണ് ഈ റോഡ്. വാർഡ് മെമ്പർ മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻന്റിംങ് കമ്മറ്റി ചെയർമാൻ
മീറോഡ് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്ടറുടെ ഉത്തരവ്
മേപ്പയ്യൂർ: കീഴരിയൂർ മീറോഡ് മലയിൽ നടക്കുന്ന ചെങ്കൽ ഖനനം നിർത്തിവെക്കാൻ ജില്ലകളക്ടർ എസ്.സാംബശിവ റാവു കൊയിലാണ്ടി തഹസിൽദാർ സി.പി.മണിക്ക് നിർദേശം നൽകി. മീറോഡ് മലയിൽ പാരിസ്ഥിതിക ആഘാത പoനം നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കളക്ടർ സ്ഥലം സന്ദർശിച്ചിരുന്നു. പ്രദേശവാസികൾ ഖനനത്തിന്റെ ആശങ്കകളും, അനുമതിയില്ലാത്ത സ്ഥലത്ത് ഖനനം നടത്തുന്നുവെന്ന
കെ.പി.കായലാട് സാഹിത്യപുരസ്‌കാരം ശിവദാസ് പുറമേരിക്ക്
മേപ്പയ്യൂര്‍: അഞ്ചാമത് കെ.പി.കായലാട് സാഹിത്യ പുരസ്‌കാരത്തിന് ശിവദാസ് പുറമേരി അര്‍ഹനായി. ‘മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികള്‍’ എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ ആണ് പുരസ്കാരം നൽകുന്നത്. പ്രൊഫ: സി.പി.അബൂബക്കര്‍, രാജന്‍ തിരുവോത്ത്, എം.പി.അനസ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. മെമന്റോയും, പ്രശസ്തിപത്രവും, ക്യാഷ് അവാര്‍ഡും ജേതാവിന് ലഭിക്കും. ജനുവരി
മേപ്പയ്യൂരില്‍ കൂടുതല്‍ വികസനം എത്തിക്കുമെന്ന് എല്‍ഡിഎഫ്
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വികസനത്തുടര്‍ച്ചയ്ക്ക് വോട്ട് ചേദിച്ച് ഇടതു മുന്നണി. മേപ്പയ്യൂര്‍ ടൗണിനെ ഉള്‍പ്പെടെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്ന ഇടപെടലാകും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉണ്ടാകുക എന്ന് പ്രകടന പത്രികയില്‍ പറയുന്നു. മുന്‍ എം.എല്‍.എ. എന്‍.കെ. രാധയില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി. ബാലന്‍ പ്രകടന പത്രിക ഏറ്റുവാങ്ങി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന, കെ. കുഞ്ഞിരാമന്‍, കെ.ടി.