Tag: MEPPAYYUR
മേപ്പയ്യൂർ സ്കൂൾ അധ്യാപകനായിരുന്ന അമീറുദ്ദീൻ മാഷ് അന്തരിച്ചു; വിടവാങ്ങിയത് ജനഹൃദയം കീഴടക്കിയ കായിക പ്രേമി
മേപ്പയ്യൂർ: വിളയാട്ടൂരിലെ പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന വയനാടൻ തോട്ടത്തിൽ ഇബാഹിം മാസ്റ്ററുടെയും കുഞ്ഞയിശ ഹജ്ജുമ്മയുടെയും മകനായ റിട്ടയേർഡ് അധ്യാപകൻ വി.ടി.അമീറുദ്ദീൻ മാസ്റ്റർ (61) അന്തരിച്ചു. ഭാര്യ ഖദീജ. മക്കൾ: ജസീന, റോസ്ന, മുഹമ്മദ് റോഷൻ. മരുമക്കൾ: പി.വി.ആരിഫ് കൊയിലാണ്ടി, ഷബീർ പൂനൂർ (ദേശീയ ആയുർവ്വേദ ഫാർമസി) നസ്ല പേരാമ്പ്ര. സഹോദരി: സൈനബ ഒതയോത്ത് ചെറുവണ്ണൂർ. ബേപ്പൂർ
മേപ്പയ്യൂരിലെ വ്യാപാരികള്‍ക്ക് നടത്തിയ കോവിഡ് പരിശോധന; 12 പേര്‍ക്ക് പോസിറ്റീവ്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്രവ പരിശോധന ഫലം വന്നു. പന്ത്രണ്ട് കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെയ് 17 ന് വ്യാപാരികള്‍ ഉള്‍പ്പെടെ ലോക്ഡൗണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കായി നടത്തിയ കോവിഡ് സ്രവ പരിശോധന ക്യാമ്പില്‍ 251 പേരുടെ സ്രവ പരിശോധനയാണ് നടത്തിയതെന്ന് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്
മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ടാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു; ഉടന്‍ അപേക്ഷിക്കുക
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ്‌ടെക്‌നീഷ്യനെ നിയമിക്കുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം മെയ് 21 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മേപ്പയ്യൂരിൽ അതിജാഗ്രത; എട്ട് വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണിൽ
മേപ്പയ്യൂർ: മേപ്പയ്യൂരിൽ ഗ്രാമ പഞ്ചായത്തിൽ 3, 8, 9 വാർഡുകൾക്ക് പുറമെ 11, 12, 13, 14, 15 വാർഡുകൾകൂടി ക്രിട്ടിക്കൽ കൺടെയ്‌ൻമെൻറ് സോണായി കളക്ടർ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പഞ്ചായത്തിലെ ആകെയുള്ള 17 വാർഡിൽ 15 വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലാണ്. അതിൽ 8 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുമാണ്. വ്യാഴാഴ്ച കുടുംബാരോഗ്യകേന്ദ്രത്തിൽ
മേപ്പയ്യൂരില്‍ 24 മണിക്കൂര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ച് സിപിഐഎം
മേപ്പയ്യൂര്‍: ഇരുപത്തിനാല് മണിക്കൂര്‍ സേവന സൗകര്യമൊരുക്കി മേപ്പയൂരില്‍ കൊറോണ ഹെല്‍പ്പ് ഡെസ്‌ക്. സി.പി.ഐ.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണിലാണ് ഹെല്‍പ്പ് ഡസ്‌ക് സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കൊറോണ ടെസ്റ്റിനും അവശ്യചികിത്സാ സൗകര്യത്തിനും 24 മണിക്കൂറും വാഹന സൗകര്യം ഏര്‍പ്പാടാക്കും. അവശരായ രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും സഹായം നല്‍കും. രോഗികള്‍ക്ക്
മേപ്പയ്യൂര്‍ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷം; 15 വാര്‍ഡുകൾ കണ്ടെയ്ന്‍മെന്റ് സോൺ, 3 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നു. പഞ്ചായത്തില്‍ ആകെയുള്ള 17 വാര്‍ഡില്‍ 15 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിട്ടു. രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള മൂന്ന് വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റാക്കി ഉത്തരവിട്ടു. 3, 8, 9 എന്നീ വാര്‍ഡുകളാണ് പഞ്ചായത്തില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
മേപ്പയ്യൂരിൽ പലചരക്ക് കട കത്തിനശിച്ചു
മേപ്പയ്യൂർ: മുയിപ്പോത്ത് ടൗണിനടുത്ത് നാഗത്ത് മുസ്തഫയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കട കത്തിനശിച്ചു തിങ്കളാഴ്ച രാത്രിയിലുണ്ടായ തീപ്പിടിത്തത്തിലാണ് കട കത്തിനശിച്ചത്. ശക്തമായ ഇടിമിന്നൽമൂലമോ മറ്റോ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമെന്ന് കരുതുന്നു. കടയിൽ പണം സൂക്ഷിച്ചിരുന്ന മേശയും രേഖകളും പൂർണമായി നഷ്ടപ്പെട്ടു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പേരാമ്പ്രയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ്
കോവിഡ് വ്യാപനം; പ്രതിരോധം ശക്തമാക്കി മേപ്പയ്യൂർ
മേപ്പയ്യൂർ: കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ മേപ്പയ്യൂർ പഞ്ചായത്തിൽ നടപടിതുടങ്ങി. രാഷ്ട്രീയപ്പാർട്ടി, വ്യാപാരി-വ്യവസായി സംഘടന, ട്രാൻസ്പോർട്ട് തൊഴിലാളികൾ, കുടുബശ്രീ ഭാരവാഹികൾ, തൃതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തയോഗത്തിൽ ഇതുസംബന്ധിച്ച പ്രവർത്തനം അവലോകനം ചെയ്തു. വാർഡ് ആർ.ആർ.ടി. പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനിച്ചു. മേഖലാതലത്തിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അധ്യക്ഷത
പുലപ്രക്കുന്ന് കോളനിയിൽ വികസനത്തിന്റെ വെളിച്ചം
മേപ്പയ്യൂർ: പുലപ്രക്കുന്ന് സാംബവക്കോളനി വികസനവഴിയിലാണിപ്പോൾ. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ ഈ കോളനിയുടെ ശോച്യാവസ്ഥ നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ജില്ലകളക്ടറും ജനപ്രതിനിധികളും ഇടപെട്ടാണ് സത്വരനടപടികളുണ്ടായത്. നിലവിൽ ഒമ്പത് പുത്തൻവീടുകളാണ് പഞ്ചായത്തിന്റെയും അനുബന്ധവകുപ്പുകളുടെയും ശ്രമഫലമായി ഇവിടെയുയർന്നത്. യു.എൽ.സി.സി.ക്കായിരുന്നു നിർമാണക്കരാർ. മിക്കതിലും താമസക്കാരായി. സൗകര്യങ്ങളുള്ള വീടുകളുടെ സുരക്ഷിതത്വത്തെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെ കോളനിവാസികൾ ഹൃദയത്തിൽ സ്വീകരിച്ചുകഴിഞ്ഞു. ജില്ലാ പട്ടികജാതിക്ഷേമവകുപ്പിന്റെയും, പഞ്ചായത്തിന്റെയും,
അറിയിപ്പ്
മേപ്പയൂർ: ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 10 ന് മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് കോവിഡ് ടെസ്റ്റ് നടത്തുന്നു. ആവശ്യമുള്ളവർ മാർച്ച് 9 ന് 2 മണിക്ക് മുൻപായി കുടുംബാരോഗ്യ കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അറിയിച്ചു.