Tag: MEPPAYYUR

Total 79 Posts

മേപ്പയ്യൂര്‍ ഉന്തുമ്മല്‍ ഭാഗത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

മേപ്പയ്യൂര്‍: ഉന്തുമ്മല്‍ ഭാഗത്തുനിന്നും ഒമ്‌നി വാനിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. മേപ്പയ്യൂര്‍ ബാങ്ക് റോഡില്‍ തെക്കെ വലയി പറമ്പില്‍ ഷാജിയുടെ പന്ത്രണ്ട് വയസുള്ള മകനെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ഞായറാഴ്ച ഉച്ചയോടെ മകന്‍ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവമെന്ന് കുട്ടിയുടെ അമ്മ സുജ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

വിദ്യാര്‍ഥികള്‍ വായിച്ചുവളരട്ടെ; വി.ഇ.എം.യു.പി സ്‌കൂളില്‍ ‘എന്റെ പുസ്തകം: എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടി’ പദ്ധതിക്ക് തുടക്കമായി

മേപ്പയ്യൂര്‍: വിദ്യാര്‍ത്ഥികളില്‍ വായനാ ശീലം വര്‍ദ്ധിപ്പിക്കുന്നതിന്ന് വേണ്ടി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കൊണ്ടുവന്ന ‘എന്റെ പുസ്തകം: എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടി’ പദ്ധതിക്ക് മഞ്ഞക്കുളത്ത് തുടക്കമായി. മഞ്ഞക്കുളം വി.പി.കൃഷ്ണന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെയും വി.ഇ.എം.യു.പി.സ്‌ക്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. വി.ഇ.എം.യു.പി സ്‌ക്കൂളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എ.എ.സുപ്രഭ പരിപാടി ഉദ്ഘാടനം ചെയ്തു. എം.കെ.രതീഷ് അധ്യക്ഷനായി.

ഹരിത രാഷ്ട്രീയം നൈതികതയുടെ വര്‍ത്തമാനം മുസ്‌ലിം ലീഗിന്റെ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 21 മുതല്‍ പേരാമ്പ്രയില്‍; പ്രചരണാര്‍ത്ഥം മേപ്പയ്യൂരില്‍ പദയാത്ര

മേപ്പയ്യൂര്‍: സെപ്റ്റംബര്‍ 21 മുതല്‍ 25വരെ ഹരിത രാഷ്ട്രീയം നൈതികതയുടെ വര്‍ത്തമാനം എന്ന രാഷ്ട്രീയപ്രമേയത്തെ അസ്പദമാക്കി മുസ്‌ലിം ലീഗ് നടത്തുന്ന കണ്‍വന്‍ഷന്റെ പ്രചരണാര്‍ത്ഥം മേപ്പയ്യൂരില്‍ പദയാത്ര സംഘടിപ്പിക്കാന്‍ തീരുമാനം. മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിലാണ് സെപ്ഷ്യല്‍ കണ്‍വന്‍ഷന്‍ നടക്കുക. കണ്‍വെഷനില്‍ മേപ്പയ്യൂര്‍ പഞ്ചായത്തില്‍ നിന്നുള്ള ശാഖാ കമ്മിറ്റികളുടെയും

കോടിക്കല്‍ ബീച്ചില്‍ രണ്ടാഴ്ച മുമ്പ് കരയ്ക്കടിഞ്ഞ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതല്ലെന്ന ഡി.എന്‍.എ ഫലം പുറത്തുവന്നതായി റിപ്പോര്‍ട്ടുകൾ; സംസ്കരിച്ച മൃതദേഹം ആരുടേതെന്ന ആശയക്കുഴപ്പത്തിൽ ബന്ധുക്കളും നാട്ടുകാരും

മേപ്പയ്യൂര്‍: തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതല്ലെന്ന് ഡി.എന്‍.എ ഫലം ലഭിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് സ്വദേശിയുടെ ബന്ധുക്കള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ജൂലൈ 17ന് രാവിലെയാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ മൃതദേഹം കരയ്ക്കടിഞ്ഞത്. ജൂണ്‍ ആറുമുതല്‍ കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ച്

കളിക്കാം, ടി.വികാണാം, പാടാം ആടാം; മേപ്പയ്യൂരിലെ 18 അങ്കണവാടികള്‍ ഇനി ക്രാഡില്‍ അങ്കണവാടികള്‍

മേപ്പയ്യൂര്‍: കളിച്ചുവളരാം, ഇടയ്ക്ക് ടിവി കാണാം, പാട്ട് കേട്ട് നൃത്തം ചെയ്യാം, ഒപ്പം പ്രത്യേക മെനുവില്‍ സമഗ്ര പോഷകാഹാരവും. മേപ്പയ്യൂരിലെ ക്രാഡില്‍ അങ്കണവാടികളില്‍ കുരുന്നുകളെ കാത്തിരിക്കുന്നത് ഇവയെല്ലാമാണ്. പഞ്ചായത്തിലെ 18 അങ്കണവാടികളാണ് ആധുനികവത്ക്കരിച്ച് ക്രാഡില്‍ അങ്കണവാടികളാക്കി ഉയര്‍ത്തിയത്. നിലവിലുള്ള അങ്കണവാടികളെ ആധുനികവത്ക്കരിച്ച് ശിശു സൗഹൃദവും, കുട്ടികളുടെ വളര്‍ച്ചയും, വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ക്രാഡില്‍ അങ്കണവാടികളിലൂടെ

മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുസ്ലിം ലീഗ് അനുമോദിച്ചു

മേപ്പയ്യൂർ: ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കോടുകൂടി വിജയിച്ച ദിൽന ഷെറിനെ മുസ്ലിം ലീഗ് ജനകീയ മുക്ക് ശാഖ കമ്മിറ്റി അനുമോദിച്ചു. ഖത്തർ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം ട്രഷറർ ടി.എം.അബ്ദുള്ള ഉപഹാര സമർപ്പണം നടത്തി. ശാഖാ പ്രസിഡന്റ് പി.കെ.കുഞ്ഞബ്ദുള്ള അധ്യക്ഷനായി. യൂസഫ് തസ്‌കീന, ടി.മൊയ്‌തി, ടി.എം.ഹസൻ, മജീദ് ക്രസന്റ്, പി.ടി.അബ്ദുള്ള,

എസ്.ടി.യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ; പുതിയ ഭാരവാഹികൾ ഇവർ

മേപ്പയ്യൂർ: സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. വി.എം.അസൈനാർ അധ്യക്ഷനായി. എസ്.ടി.യു പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് പി.കെ.റഹിം, ജനറൽ സെക്രട്ടറി അസീസ് കുന്നത്ത്, ട്രഷറർ മുജീബ് കോമത്ത്, കെ.മുഹമ്മദ്, കെ.കെ.മൊയ്തീൻ, കെ.പി.ഇബ്രായി, കെ.ലബീബ് അഷറഫ്, ഫൈസൽ ചാവട്ട് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മുസ്‌ലിം

മേപ്പയ്യൂർ സലഫിയ്യ അറബിക് കോളേജിൽ കമ്പ്യൂട്ടർ ലാബിൻ്റെയും ലൈബ്രറിയുടേയും ഉദ്ഘാടനം

മേപ്പയ്യൂർ: മേപ്പയ്യൂർ സലഫിയ്യ അറബിക് കോളേജിൽ പുതുതായി നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റയും,നവീകരിച്ച ലൈബ്രറിയുടെയും ഉദ്ഘാടനം സലഫിയ്യ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ഹുസൈൻ മടവൂർ നിർവ്വഹിച്ചു. സലഫി ഖത്തർ കമ്മറ്റി പ്രസിഡൻ്റ് പി.കെ.അബ്ദുള്ള അധ്യക്ഷനായി. സെക്രട്ടറി എ.പി.അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എ.വി.അബ്ദുളള, എ.കെ.അബ്ദുറഹ്മാൻ, കെ.വി.അബ്ദുറഹ്മാൻ, കെ.പി.ഗുലാം മുഹമ്മദ്, കായലാട്ട് അബ്ദുറഹ്മാൻ, എ.അസ്ഗർ അലി, കണ്ടോത്ത്

‘രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിൽ തന്റെതായ സേവനം നൽകിയ മുൻ തഹസിൽദാർ’; കായക്കൂൽ അബ്ദുള്ള സാഹിബിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം

മേപ്പയ്യൂർ: രാഷട്രീയ സാമൂഹിക രംഗത്ത് ഒരു കാലഘട്ടത്തിൽ തൻ്റെതായ സേവനം നൽകിയിട്ടുള്ള മുൻ തഹസിൽദാർ കായക്കൂൽ അബ്ദുള്ള സാഹിബിന്റെ നിര്യാണത്തിൽ ചങ്ങരംവെള്ളി എം.എൽ.പി സ്കൂളിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.പ്രസീത അധ്യക്ഷയായി. ടി.കെ.എ.ലത്തീഫ്, കെ.പി.വേണുഗോപാൽ, ബാബു വള്ളിൽ, കെ.സി.കുഞ്ഞിരാമൻ, എൻ.ഗോവിന്ദൻ, മുഹമ്മദ് കോറോത്ത്, പി.സി.കുഞ്ഞമ്മദ്, എൻ.കെ.സാബിത്ത്, പി.പി.എ.ഹമീദ്, എം.കെ.ബാബു,

സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷന്റെ മദ്രസാ ശാക്തീകരണ ക്യാമ്പെയിൻ ‘മികവ് 2022’ ജില്ലാതല ഉദ്ഘാടനം

മേപ്പയ്യൂർ: മികവ് 2022 മദ്രസാ ശാക്തീകരണ ക്യാമ്പെയിൻ ജില്ലാ തല ഉദ്ഘാടനം ദാറുസ്സലാം മദ്രസ ഇരിങ്ങത്ത് വെച്ച് നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ കെ.കെ.ഇബ്രാഹിം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ പതാക ഉയർത്തി. ജനറൽ സെക്രട്ടറി കെ.പി.കോയ ഹാജി സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് എ.പി.പി തങ്ങൾ അധ്യക്ഷനായി.

error: Content is protected !!