Tag: MEPPAYYUR

Total 80 Posts

നിരത്തിൽ നിയമം വിട്ടാൽ കുട്ടി പോലീസിൻ പിടിവീഴും; മേപ്പയ്യൂരിൽ ട്രാഫിക് ബോധവൽക്കരണവുമായി എസ്.പി.സി വിദ്യാർത്ഥികൾ

മേപ്പയ്യൂർ: കേരള പോലീസ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ അഭിമുഖ്യത്തിൽ എസ്.പി.സി കുട്ടികളെ ഉപയോഗപ്പെടുത്തി കേരളത്തിലാകമാനം പൊതുജനങ്ങളെയും, ഡ്രൈവർമാരെയും ട്രാഫിക്ക് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലയിലെ ജി.വി.എച്ച്എ.സ്സ്എ.സ്സ് മേപ്പയ്യൂർ സ്കൂളില്‍ കോഴിക്കോട് റൂറൽ ഡി.സി. ആർ.ബി. ഡി.വൈ.എസ്പി. പീറ്റർ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഐ.പി ഉണ്ണികൃഷ്ണർ, എസ്.സുലൈമാൻ, മറ്റ് പോലീസ് ഉദ്യോഗസ്ഥരും എസ്.പി.സി വിദ്യാർത്ഥികളെ

അകറ്റാം ഇനി ജീവിതശൈലീ രോഗങ്ങൾ; ജീവതാളം പരിപാടിക്ക് മേപ്പയൂരിൽ തുടക്കമായി

മേപ്പയ്യൂർ: ജീവിത ശൈലീ രോഗങ്ങൾക്കെതിരെ മേപ്പയൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവതാളം പരിപാടിക്ക് മേപ്പയൂരിൽ തുടക്കമായി.മേപ്പയൂർ ചങ്ങരംവെള്ളിയിൽവെച്ച് നടന്ന മേപ്പയൂർ ഗ്രാമപഞ്ചായത്ത് ജീവതാളം പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ നിർവഹിച്ചു. വാർഡ് മെമ്പർ കെ.എം പ്രസീതയുടെ അധ്യ ക്ഷതയിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭാസ്കരൻ കൊഴുക്കല്ലൂർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.പി സതീഷ്

വിളയാട്ടൂര്‍ ജി.എല്‍.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ മേപ്പയ്യൂര്‍ പൊട്ടന്‍കണ്ടി ബാലന്‍ ആവട്ടാട്ട് അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ജി.എല്‍.പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പൊട്ടന്‍കണ്ടി ബാലന്‍ ആവട്ടാട്ട് അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു. പരേതരായ കാരയില്‍ രാമുണ്ണിക്കുറുപ്പിന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: റീത്ത. മക്കള്‍: പി.കെ.പ്രിയേഷ് കുമാര്‍(പ്രസിഡന്റ്, മേപ്പയൂര്‍ പ്രസ്സ് ക്ലബ്, റിപ്പോര്‍ട്ടര്‍, എന്‍ലൈറ്റ് ന്യൂസ് ചാനല്‍, ചെയര്‍മാന്‍ ജനാധിപത്യ വേദി), ഷൈലേഷ്‌കുമാര്‍, എ.സുബാഷ് കുമാര്‍ (അധ്യാപകന്‍, ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍), ലെജീഷ് കുമാര്‍,

മേപ്പയ്യൂര്‍ കോ ഓപ് ടൗണ്‍ ബേങ്കിലെ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ എല്‍.ഡി.എഫ്; കെ.കെ.രാഘവന്‍ മാസ്റ്റര്‍ പ്രസിഡന്റ്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കോഓപ് ടൗണ്‍ ബേങ്കില്‍ എല്‍.ഡി.എഫ് എതിരില്ലാതെ തരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടര്‍മാരായി കെ.കെ.രാഘവന്‍ മാസ്റ്റര്‍, വി.മോഹനന്‍, ആര്‍.വി.അബ്ദുറഹിമാന്‍ അഡ്വക്കറ്റ് സത്യന്‍ പത്മിനി ടീച്ചര്‍ ആര്‍.എം. ബിന്ദു ടി.കെ.ചന്ദ്രബാബു (സി.പി.ഐ.എം) ടി.ഒ.ബാലകൃഷ്ണന്‍, കെ.എം.ബാലന്‍ (എല്‍.ജെ.ഡി), എം.കെ.രാമചന്ദ്രന്‍ (സി.പി.ഐ), സാവിത്രീ ബാലന്‍ (എന്‍.സി.പി) എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് പ്രസിഡന്റായി കെ.കെ.രാഘവന്‍ മാസ്റ്ററേയും വൈസ് പ്രസിഡന്റായി വി.മോഹനേയും തെരഞ്ഞെടുത്തു.

‘മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല’; ഹേബിയസ് കോർപ്പസിൽ ക്രൈം ബ്രാഞ്ചിന്റെ മറുപടി

മേപ്പയ്യൂർ: മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദീപക്കിന്റെ വീട്ടുകാർ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസൻ കോടതിയിൽ കേസ് അന്വേഷണ പുരോഗതി അറിയിച്ചത്. വീട്ടിൽ നിന്ന് പോയതിനുശേഷം ദീപക്ക് ഫോൺ ഉപയോഗിച്ചിട്ടില്ല. അതിനാൽ അതുവഴിയുള്ള അന്വേഷണം പോലീസിന് നടത്താനായിട്ടില്ല. എടിഎം ഉപയോഗിച്ചുള്ള

മേപ്പയ്യൂർ മഹിമ പൂജസ്റ്റോർ ഉടമ കല്ലാക്കുഴിയിൽ ഗംഗാധരൻ കിടാവ് അന്തരിച്ചു

മേപ്പയ്യൂർ : മഹിമ പൂജ സ്റ്റോർ ഉടമ കല്ലാക്കുഴിയിൽ ഗംഗാധരൻ കിടാവ് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റിസെക്രട്ടറി, സേവാദൾ വളണ്ടിയർ , കെ .എസ്എഫ്.ഇ , എൽ .ഐ .സി ഏജൻറ് എന്നി നിലകളിൽ പ്രവർത്തിച്ചു. പിതാവ് :പരേതനായ ശങ്കരൻ നായർ മാതാവ് :പരേതയായ ലക്ഷ്മി അമ്മ , സഹോദരങ്ങൾ:ഓമന അമ്മ,

മേപ്പയ്യൂർ മാവട്ട് ആസ്യ ഹജ്ജുമ്മ അന്തരിച്ചു

മേപ്പയ്യൂർ: മാവട്ട് ആസ്യ ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ മണ്ണാറോത്ത് അബൂബക്കർ. മക്കൾ:വി.വി.എം കുഞ്ഞമ്മദ് ഹാജി,വി.വി.എം ബഷീർ(പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട്,കെ.യു.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി,നിടുംപൊയിൽ വി.കെ നായർ മെമ്മോറിയൽ യു പി സ്കൂൾ മുൻ അദ്ധ്യാപകൻ),വി.വി.എം റഷീദ്(അദ്ധ്യപകൻ വെളിമുക്ക് എ.എം.യൂ.പി സ്കൂൾ മലപ്പുറം,മാവട്ട് മഹല്ല് കമ്മിറ്റി

മുന്‍ഗണനാ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നവരെ കുടുക്കാന്‍ ഓപ്പറേഷന്‍ യെല്ലോ; മേപ്പയ്യൂരും പരിസരപ്രദേശങ്ങളില്‍ നിന്നും പിടിച്ചെടുത്തത് പതിനൊന്ന് കാര്‍ഡുകള്‍, പിഴ ഈടാക്കി

മേപ്പയ്യൂര്‍: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി വ്യാപകപരിശോധന. മേപ്പയ്യൂര്‍ പഞ്ചായത്തിലും, മഞ്ഞക്കുളം, വിളയാട്ടൂര്‍ പ്രദേശങ്ങളിലും കൊയിലാണ്ടി താലൂക്കിലെ വിവിധ ഭാഗങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മേപ്പയ്യൂര്‍ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനകളില്‍ അനര്‍ഹമായി കൈവശം വെച്ച പതിനൊന്ന് റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും അനധികൃതമായി അനര്‍ഹ കാര്‍ഡുകള്‍ കൈവശംവെച്ച സർക്കാർ,

ഖത്തർ ഇനി മേപ്പയ്യൂർ ടൗണിലെത്തും! ഫുട്ബോൾ പ്രേമികൾക്ക് ഖത്തർ ലോകകപ്പ് ആസ്വദിക്കാനായി മേപ്പയ്യൂരിൽ ബിഗ് സ്ക്രീൻ

മേപ്പയ്യൂർ: ലോകം മുഴുവൻ ഒരു കാൽപ്പന്തിലേക്ക് ചുരുങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമുള്ളപ്പോൾ മേപ്പയ്യൂരിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത. മൊബൈൽഫോണിന്റെയോ ടെലിവിഷന്റെയോ ചെറു സ്ക്രീനുകളിലല്ലാതെ ഫുട്ബോളിന്റെ പൂർണ്ണത മുഴുവനായി ആവാഹിക്കാൻ കഴിയുന്ന തരത്തിൽ വലിയ സ്ക്രീനിൽ കളി കാണാനുള്ള അവസരമാണ് മേപ്പയ്യൂരിൽ ഒരുങ്ങുന്നത്. മേപ്പയ്യൂർ ടൗണിലാണ് ഖത്തർ ലോകകപ്പ് കാണാനായി യുവജന കൂട്ടായ്മ ബിഗ് സ്ക്രീൻ

മേപ്പയ്യൂരിൽ കലയുടെ വർണ്ണ വിസ്മയങ്ങൾ മിഴിതുറന്നു; മേലടി ഉപജില്ലാ കലോത്സവത്തിന് ഔപചാരികമായ തുടക്കം, ഇനി കൗമാരത്തിന്റെ ഉത്സവനാളുകൾ

മേപ്പയ്യൂർ: മേലടി ഉപജില്ലാ കലോത്സവത്തിന് തുടക്കമായി. മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന കലോത്സവം എം.എൽ.എ കാനത്തിൽ ജമീലയാണ് ഉദ്ഘാടനം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അദ്ധ്യക്ഷനായി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, പയ്യോളി നഗരസഭ ചെയർമാൻ ഷഫീക്ക് വടക്കയിൽ, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് സി.കെ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്

error: Content is protected !!