Tag: meppayyur panchayath
ലഹരിമുക്തവും മാലിന്യമുക്തവുമാകാൻ ഒരുങ്ങി മേപ്പയ്യൂർ പഞ്ചായത്ത്; എല്ലാ വാർഡിലും ജനകീയ സമിതി രൂപികരിക്കുന്നു
മേപ്പയ്യുർ: മാരകമായ ലഹരി വിപത്തിനെതിരെ ജനകീയ മുന്നേറ്റം സൃഷ്ടിക്കാനും പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനും മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വിളിച്ചു ചേർത്ത ജനകീയ കൺവൻഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും ജനകീയ സമിതി രൂപികരിക്കും. മാർച്ച് 20, 21, 22 തിയ്യതികളിൽ വാർഡുകളിൽ ജനകീയ സമിതി രൂപികരണ യോഗങ്ങൾ ചേരാൻ കൺവെൻഷനിൽ തീരുമാനമായി.
നാടൊന്നിച്ചു; മേപ്പയ്യൂർ വിളയാട്ടൂരിലെ നെല്യാട്ടുമ്മൽ പ്രകാശൻ്റെ കുടുംബത്തിന് വീടൊരുങ്ങി
മേപ്പയ്യൂർ : സ്വന്തമായൊരു വീട് എന്നത് വലിയ സ്വപ്നമായിരുന്നു വിളയാട്ടൂരിലെ നെല്യാട്ടുമ്മൽ പ്രകാശൻ്റെ കുടുംബത്തിന്. ആ സ്വപ്നത്തിന് വേണ്ടി നാടൊന്നിച്ചു. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകാശൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി. വീടിന്റെ താക്കോൽ ദാനം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ താക്കോൽ കൈമാറി. പതിനൊന്ന് ലക്ഷം രൂപാ ചെലവിലാണ് ഒരു നില വീട്
കനാലില്‍ മാലിന്യം തള്ളിയ സംഭവം; കൊയിലാണ്ടിയിലെ ആയുര്‍വേദ ആശുപത്രി ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ നോട്ടീസ്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെടുംപൊയിലില്‍ കനാലില്‍ അജൈവ മാലിന്യം തള്ളിയ സംഭവത്തില്‍ കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ട് മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നോട്ടീസ്. ഒരുലക്ഷം രൂപ പിഴയായി അടക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നെടുംപൊയില്‍ കനാലിനും പരിസര പ്രദേശങ്ങൡലുമായാണ് മാലിന്യങ്ങള്‍ തള്ളിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചാക്കുകള്‍ അഴിച്ച് നടത്തിയ
പുതുവര്‍ഷത്തില്‍ പുതിയ പദ്ധതികള്‍; 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു
മേപ്പയൂർ: പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ഗ്രൂപ്പ് നിർദേശങ്ങൾ ആസൂത്രണ സമിതിയും പഞ്ചായത്ത് ഭരണസമിതിയും ചര്‍ച്ച ചെയ്ത് ഡിസംബർ 31 ന് നടക്കുന്ന പഞ്ചായത്തിന്റെ വികസന സെമിനാറിൽ
പാഠ്യപദ്ധതി പരിഷ്കരണം; പുത്തൻ ആശയങ്ങളുമായി മേപ്പയ്യൂർ പഞ്ചായത്ത്തല ജനകീയ ചർച്ച
മേപ്പയ്യൂർ: പഞ്ചായത്ത്തല കേരള പാഠ്യപദ്ധതി പരിഷ്കരണ ജനകീയചർച്ച മേപ്പയ്യൂർ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു ജനകീയ ചർച്ച പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി ശോഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ആർ.സി ട്രെയ്നർ അനീഷ് പി സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചു കൊണ്ട് ഭാസ്കരൻ കൊഴുക്കല്ലൂർ, വി.സുനിൽ, റാബിയ
മേപ്പയ്യൂരില്‍ കൂടുതല്‍ തിളക്കത്തോടെ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ കൂടുതല്‍ തിളക്കമാര്‍ന്ന വിജയമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്. 17 അംഗ ഭരണ സമിതിയില്‍ 13 സീറ്റുമായാണ് കഴിഞ്ഞ തവണ എല്‍ഡിഎഫ് അധികാരത്തിലേറിയത്. ഇത്തവണ യുഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റ് കൂടി പിടിച്ചെടുത്ത് അംഗസംഖ്യ 14 ആയി വര്‍ദ്ധിപ്പിച്ചു. മൂന്ന് വാര്‍ഡുകളില്‍ മാത്രമേ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞുള്ളു. യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന പതിനേഴാം വാര്‍ഡാണ്