Tag: Meppayur
തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും ചങ്ങരോത്ത് കാറ്റഗറി ഡിയില്‍ തുടരുന്നു; മേപ്പയ്യൂര്‍ കായണ്ണയും ഉള്‍പ്പെടെ പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍, വിശദമായി നോക്കാം ഇവിടങ്ങളിലെ നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാമെന്ന്
പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ പുതിയ കാറ്റഗറി തീരുമാനമായി. കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി അനുസരിച്ചാണ് പഞ്ചായത്തുകളെ പുതിയ കേറ്റഗറിയായി തിരിച്ചത്. ഇത് അടിസ്ഥാനമാക്കിയാണ് വരുന്ന ആഴ്ചയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ ഉള്ള പഞ്ചായത്തുകള്‍ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുക.
ഇന്ധനവില വര്‍ധനവ്; മേപ്പയൂരില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം
മേപ്പയൂർ: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ സമരം നടത്തി.ജനകീയ ഒപ്പ് ശേഖരണ പരിപാടിയും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ.അശോകൻ സമരം ഉദ്ഘാടനം ചെയ്തു. മേപ്പയൂർ മണ്ഡലം പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.പി.രാമചന്ദ്രൻ, സി.എം.ബാബു, ഷബീർ ജന്നത്ത്, പി.കെ.അനീഷ്, ശ്രേയസ്സ് ബാലകൃഷ്ണൻ,
ഓൺലൈൻ പഠനത്തിനു ഫോണുമായി അധ്യാപകർ വീട്ടിൽ; അനാമികയ്ക്ക് ആദ്യം നിറചിരി, പിന്നെ കണ്ണീർ
മേപ്പയൂർ: അപ്രതീക്ഷിതമായി അധ്യാപകർ വീട്ടിലെത്തിയത് കണ്ടപ്പോൾ ആറാം ക്ലാസുകാരിയായ അനാമിക സന്തോഷിച്ചു. കോവിഡ് കാരണം പ്രിയപ്പെട്ട ഗുരുനാഥരെ കണ്ടിട്ട് കാലമേറെയായി. ആദ്യം പുഞ്ചിരിച്ച അനാമിക ഒടുവിൽ പൊട്ടിക്കരയുന്നതിന് അധ്യാപകരും സാക്ഷിയായി. കീഴ്പയൂരിലെ മുന്നൂറാംകണ്ടി കോളനിയിലെ ചാലുപറമ്പിൽ കേളപ്പന്റെ മകൾ അനാമികയ്ക്ക് ഓൺലൈൻ ക്ലാസിന് ഫോൺ സൗകര്യമില്ലെന്നറിഞ്ഞ് പിടിഎ ഭാരവാഹികളും അധ്യാപകരും ഫോണുമായി എത്തിയപ്പോഴാണ് വീടിന്റെ പരിതാപകരമായ
വിവിധാവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് ലീഗ് മേപ്പയ്യൂരില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: ജുമുഅക്ക് അനുമതി നിഷേധം, ന്യൂനപക്ഷ കോച്ചിംങ്ങ് സെന്ററുകള്‍ അടച്ചുപൂട്ടല്‍, ഇന്ധന വില വര്‍ധനവ്, വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടാനുള്ള ഉത്തരവ്, വാക്‌സിന്‍ വിതരണത്തിലെ അപാകത എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി കേന്ദ്ര – കേരള സര്‍ക്കാറുകള്‍ക്കെതിരെ യൂത്ത് ലീഗ് നില്‍പ്പ് സമരം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ സംഘടിപ്പിച്ച സമരം മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി
മേപ്പയൂരും നൊച്ചാടും സി കാറ്റഗറിയില്‍; ഇളവുകള്‍, നിയന്ത്രണങ്ങള്‍ എന്നിവ പരിശോധിക്കാം
പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിന്റ അടിസ്ഥാനത്തില്‍ ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളെ എ കാറ്റഗറിയിലും, അഞ്ച് മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബി കാറ്റഗറിയിലും 10 മുതല്‍ 15 വരെയുള്ള പ്രദേശങ്ങള്‍ സി കാറ്റഗറിയിലും ഉള്‍പ്പെടുന്നത്. 15ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി
കർഷകർക്ക് ഭീഷണിയായി കാട്ടുപന്നി ശല്യം; മേപ്പയൂര്‍ മഠത്തുംഭാഗത്ത് കാട്ടുപന്നി കൃഷി നശിപ്പിച്ചു
മേപ്പയൂര്‍: മേപ്പയൂര്‍ മഠത്തുംഭാഗം പ്രദേശത്തു കാട്ടുപന്നി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. വനമേഖല അല്ലാത്ത ഈ പ്രദേശത്ത് എവിടെ നിന്നോ വന്നെത്തിയ കാട്ടു പന്നിയാണു പ്രശ്‌നങ്ങള്‍ക്കു കാരണം. പകല്‍ പോലും പുറത്തിറങ്ങി നടക്കുന്ന ഇവ ആളുകളുടെ ജീവനും ഭീഷണിയാണ്. ശ്രീ മന്ദിരം ശാന്ത നട്ടുവളര്‍ത്തിയ ചേന, കപ്പ എന്നിവ പന്നി നശിപ്പിച്ചു. വനം വകുപ്പിനെ അറിയിച്ചിട്ടും നടപടി
ഇടമലക്കുടിയിലെ കുഞ്ഞുങ്ങൾക്കവർ അറിവ് നൽകി , ഊർജമായി, ഉണർവായി, മേപ്പയ്യൂർ സ്വദേശികൾ ഈ കാടിന് അക്ഷരം പകർന്നു: അദ്ധ്യാപനത്തിന്റെ ഈ കഥ പ്രചോദനമാണ്
പേരാമ്പ്ര: ഇടുക്കിയിലെ ഒരു ആദിവാസി ഊരിനോട് ചേര്‍ത്തുവെക്കപ്പെടും ഇനി മേപ്പയ്യൂര്‍. നിമിത്തമായത് രണ്ടു അധ്യാപകരുടെ പ്രയത്നവും ആത്മാര്‍ഥതയും ത്യാഗവും അര്‍പ്പണ മനോഭാവവും. മേപ്പയ്യൂരില്‍ നിന്നും ജോലിയുടെ ആവശ്യാര്‍ത്ഥം ഇടുക്കിയില്‍ എത്തുമ്പോള്‍ ഷിംലാലും സുധീഷും കരുതിയിരുന്നില്ല ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് തങ്ങള്‍ ഏറ്റെടുത്തതെന്ന്. അക്ഷര ലോകത്ത് മായാത്ത മുദ്രപതിപ്പിച്ച് മലയിറങ്ങി വരുമ്പോള്‍ ജന്‍മനാടിനെയും ചരിത്രത്താളിലേക്ക് ഇവര്‍ കൈപിടിച്ചുയര്‍ത്തി.
പേരാമ്പ്ര മേഖലയില്‍ 80 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ രോഗബാധിതര്‍ മേപ്പയൂരിലും ചങ്ങരോത്തും
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ 80 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 80 കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുറയൂര്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും, കിഴരിയൂര്‍, മേപ്പയൂര്‍ പഞ്ചായത്തില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. മേപ്പയ്യൂരിലും ചങ്ങരോത്തും പത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ ഇന്ന്
കൊവിഡ് കേസുകള്‍ കൂടുന്നു: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത്;അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി
സൂര്യഗായത്രി കാര്‍ത്തിക മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചാത്തില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. മേപ്പയ്യൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ കൂടുതല്‍ പേരുടെയും ഉറവിടം വ്യക്തമല്ല. അതിനാല്‍ കുടുതല്‍ ആളുകളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി രോഗവാഹകരെ കണ്ടെത്തി രോഗ വ്യാപനം തടയുന്നതിനാവശ്യമായ നടപടികളാണ് പഞ്ചായത്ത് സ്വീകരിച്ചു വരുന്നതെന്ന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്
കൃഷിഭവനിൽ ആവശ്യത്തിന് ജീവനക്കാരില്ല; മേപ്പയൂരിൽ കർഷകർ ദുരിതത്തിൽ
മേപ്പയൂര്‍: കൃഷി ഭവനില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായി കര്‍ഷകര്‍. മേപ്പയൂര്‍ കൃഷി ഭവനിലാണ് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം പോലും അവതാളത്തിലായത്. കൃഷി ഭവനില്‍ 3 കൃഷി അസിസ്റ്റന്റ് പോസ്റ്റുകളില്‍ ജീവനക്കാരില്ല. പാര്‍ട് ടൈം സ്വീപ്പറുമില്ല. ആകെയുള്ളത് ഒരു കൃഷി ഓഫിസര്‍ മാത്രം. കൃഷി ഓഫിസര്‍ക്ക് യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകേണ്ടി വരുമ്പോള്‍ ഓഫിസ്