Tag: Meppayur

Total 81 Posts

മേപ്പയ്യൂരിൽ ഓണച്ചന്തയ്ക്ക് തുടക്കമായി

മേപ്പയ്യൂർ: മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ.കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. പി. ബാലൻ, കെ.വി. നാരായണൻ, ഇ.എം. ശങ്കരൻ, കെ. ഷൈനു, രാജൻ എം. മലയിൽ, മാധവൻ കുഴിച്ചാലിൽ, ടി. പത്മിനി, പി. ജിൻഷ തുടങ്ങിയവർ സംസാരിച്ചു.

മേപ്പയൂരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു മിണ്ടാപ്രാണിയുടെ ജീവന്‍; ഇലക്ട്രിസിറ്റി ലൈന്‍ പൊട്ടി വീണ് ശംബു യാത്രയായി

മേപ്പയൂര്‍: മേപ്പയൂര്‍ പൂതേരിപ്പാറയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് വളര്‍ത്തുനായ ചത്തു. പൂതേരിപ്പാറ ചിറ്റാരിക്കുഴിയില്‍ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള രണ്ട് വയസ് പ്രായമായ ശംബു എന്ന് പേരുള്ള ലാബ് ഇനത്തില്‍പ്പെടുന്ന നായയാണ് ചത്തത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് അരിക്കുളം സെക്ഷന്‍ പരിധിയില്‍പ്പെട്ട പൂതേരിപ്പാറ ചിറ്റാരിക്കുഴി എല്‍.ടി സിംഗില്‍ ഫേസ് ലൈന്‍ കമ്പി പൊട്ടിയാണ് നായ ചത്തത്. കമ്പിയിലേക്ക് ചാഞ്ഞ്

മേപ്പയൂരിലെ ആയിഷോമ്മയ്ക്ക് സ്‌നേഹവീട് ഒരുക്കും; സംഘാടകസമിതി രൂപീകരിച്ചു

മേപ്പയ്യൂര്‍: വര്‍ഷങ്ങളായി വാസയോഗ്യമല്ലാത്ത വീട്ടില്‍ കഴിയുന്ന മരുതേരിപറമ്പിലെ ഒറ്റപിലാക്കൂല്‍ ആയിഷോമ്മയ്ക്ക് സി.പി.എം നേതൃത്വത്തില്‍ സ്‌നേഹവീട് നിര്‍മ്മിച്ച് നല്‍കും. സ്‌നേഹവീട് നിര്‍മ്മാണത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം സി.പി.എം ഏരിയകമ്മിറ്റി അംഗം കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. സൗത്ത് ലോക്കല്‍ സെക്രട്ടറി കെ.രാജീവന്‍, സതീശന്‍ വി.പി എന്നിവര്‍ സംസാരിച്ചു.

മേപ്പയൂരില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പോത്തിന് രക്ഷകരായി പേരാമ്പ്രയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍

മേപ്പയ്യൂർ: മേപ്പയൂരിൽ കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. കായലാട്ട് നെല്ലിയുള്ളതിൽ ചന്ദ്രൻ വളർത്തുന്ന പോത്താണ് വീട്ട് പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ വീണത്. ഇന്ന് വൈകീട്ട് 5.30 നായിരുന്നു പോത്ത് അപകടത്തിൽ പെട്ടത്. ഉടൻതന്നെ പേരാമ്പ്ര ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി വളരെ സാഹസികമായാണ് പോത്തിനെ കിണറിൽ നിന്ന് പുറത്തെത്തിച്ചത്. 25 അടിയോളം താഴ്ചയുള്ള കിണറിൽ 8

സെയ്ത് ഉമ്മര്‍ ബാഫഖി തങ്ങള്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരുടെ ഓര്‍മ്മ പുതുക്കി ലീഗ്; മേപ്പയ്യൂരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സെയ്ത് ഉമ്മര്‍ ബാഫഖി തങ്ങള്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി. മണ്ഡലം ജന:സെക്രട്ടറി ടി.കെ.എ ലത്തീഫ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.കെ.അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. കെ.എം കുഞ്ഞമ്മദ് മദനി, പി.കെ.കെ.അബ്ദുല്ല, കെ.എം.എ.അസീസ്, മുജീബ് കോമത്ത്, കെ.കെ.മൊയ്തീന്‍,

മന്ത്രിയുടെ ഇടപെടല്‍, മേപ്പയൂരിലെ അനാമികയുടെ മുഖത്ത് നൂറ് വോള്‍ട്ടിന്റെ ചിരി; രണ്ട് മണിക്കൂറില്‍ വീട്ടില്‍ വൈദ്യുതി കണക്ഷന്‍, ഇനി മൊബൈലില്‍ ചാര്‍ജ്ജില്ലാതെ പഠനം മുടങ്ങില്ല

മേപ്പയൂര്‍: കീഴ്പ്പയൂരിലെ ആറാം ക്ലാസുകാരിക്ക് വീട്ടില്‍ ഇനി വെളിച്ചം. മുന്നൂറാം കണ്ടി കേളപ്പന്റെ മകള്‍ അനാമികക്ക് ഇനി സ്വന്തം വീട്ടില്‍ നല്ല വെളിച്ചത്തിലിരുന്ന് പഠിക്കാം. കഴിഞ്ഞ ദിവസം അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച് നല്‍കിയെങ്കിലും വീട്ടില്‍ വൈദ്യുതി ഇല്ലാത്തതിനെത്തുടര്‍ന്ന് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമായിരുന്നില്ല. അനാമിക തന്റെ വിഷമം മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ വിളിച്ചറിയിക്കുകയായിരുന്നു. രണ്ട് മണിക്കൂറിനകം വീട്ടില്‍

മേപ്പയ്യൂരും കീഴരിയൂരും ടി.പി.ആര്‍ നിരക്കില്‍ ആശ്വാസം; പഞ്ചായത്തുകളില്‍ ഇന്ന് രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ താഴെ, നോക്കാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ മേപ്പയ്യുരിലും കീഴരിയൂരിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസം നല്‍കുന്നതാണ്. പേരാമ്പ്ര മേഖലയില്‍ ഈ രണ്ടു പഞ്ചായത്തുകളില്‍ മാത്രമാണ് ഇന്ന് ഏറ്റവും കുറവ് ടി.പി.ആര്‍ രേഖപ്പെയുത്തിയത്. മേപ്പയ്യൂര്‍ പഞ്ചായത്തില്‍ 369 പേരെയാണ് ഇന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ 24 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

മേപ്പയ്യൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; പ്രവര്‍ത്തനാനമുതിയിലുള്ള കടകളില്‍ ജോലിചെയ്യുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണം, അനാവശ്യത്തിന് പുറത്തിറങ്ങിയാല്‍ പിടിവീഴും

മേപ്പയൂർ: 155 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഡി കാറ്റഗറിയിലേക്കു മാറുകയും ചെയ്ത പഞ്ചായത്തിൽ പൊലീസും ആരോഗ്യ വകുപ്പും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇന്നലെ 315 പേർക്ക് കോവിഡ് പരിശോധന നടത്തി. 113 പേരിൽ ആന്റിജൻ ടെസ്റ്റാണ് നടത്തിയത്. ഇതിൽ 7 പേർക്ക് കോവിഡ് കണ്ടെത്തി. 202 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. ഇന്ന് വീണ്ടും ബസ്

എം.എസ്.എഫിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ ഹബീബ് അനുസ്മരണം സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: എം.എസ്.എഫിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ ഹബീബ് അനുസ്മരണം സംഘടിപ്പിച്ചു. എം.എസ്.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന അധ്യക്ഷനായിരുന്ന അഡ്വ. പി. ഹബീബ് റഹ്‌മാന്റെ അനുസ്മരണം ”പ്രിയപ്പെട്ട പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട ഹബീബ്, ഓര്‍മ്മകളിലെ വെള്ളി നക്ഷതം” എന്ന ശീര്‍ശകത്തില്‍ സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍

മേപ്പയ്യൂരിൽ കോവിഡ് സാഹചര്യം ഗുരുതരം; നിയന്ത്രണങ്ങൾ കടുപ്പിച്ചു, അനാവശ്യമായി റോഡിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കും, ലോക്ഡൗൺ കഴിഞ്ഞേ വാഹനങ്ങൾ തിരിച്ച് നൽകൂ എന്ന് സി.ഐ.ഉണ്ണികൃഷ്ണൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്; നിയന്ത്രണങ്ങൾ എന്തൊക്കെയെന്ന് വിശദമായി അറിയാം

മേപ്പയ്യൂർ: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചതിനാൽ ഡി കാറ്റഗറിയിലേക്ക് മാറിയ മേപ്പയ്യൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശ്ശനമായി നടപ്പാക്കുമെന്ന് മേപ്പയ്യൂർ സർക്കിൾ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രദേശത്ത് വാഹന പരിശോധന ശക്തമാകും. അനാവശ്യമായി റോഡിലിറക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. അത്തരം വാഹനങ്ങൾ ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞെ തിരിച്ചു

error: Content is protected !!