Tag: Meppayur
മേപ്പയ്യൂരില്‍ ടാക്‌സി ഡ്രൈവര്‍ അത്തിക്കോട്ട് കുനി കുഞ്ഞബ്ദുള്ള കോവിഡ് ബാധിച്ച് മരിച്ചു
മേപ്പയ്യൂര്‍: ടൗണിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ അത്തിക്കോട്ട് കുനി കുഞ്ഞബ്ദുള്ള കോവിഡ് ബാധിച്ച് മരിച്ചു. 65 വയസായിരുന്നു. അന്ത്യം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ. മോട്ടോര്‍ ഫെഡറേഷന്‍ (എസ്.ടി.യു) അംഗമായിരുന്നു. പനിയെ തുടര്‍ന്ന് ചികിത്സ തേടിയ അദ്ദേഹത്തിന് ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം.
കാട്ടിലൂടെ 12 കിലോമീറ്റര്‍ താണ്ടി പൊങ്ങിന്‍ചുവട് ആദിവാസി കോളനിയിലെത്തിയ 1989ലെ ആ കാലം; കേരളസാക്ഷരതയുടെ പ്രോജക്ട് ഓഫീസറായിരുന്ന മേപ്പയ്യൂര്‍ ഹൈസ്‌കൂളിലെ മുന്‍അധ്യാപകന്റെ ഓര്‍മ്മകളിലൂടെ
മേപ്പയ്യൂര്‍ ഹൈസ്‌കൂളിലെ അധ്യാപകനായിരുന്ന പത്മനാഭന്‍ മാഷുടെ ഓര്‍മ്മകളാണിത്. കേരളസാക്ഷരതയുടെ പ്രോജക്ട് ഓഫീസറായിരുന്ന അദ്ദേഹത്തിന്റെ സാക്ഷരതാ യജ്ഞ പ്രവര്‍ത്തനങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഈ കുറിപ്പിലേത്. എറണാകുളത്തെ പൊങ്ങിന്‍ചുവട് കോളനിയില്‍ സാക്ഷരതാ ക്ലാസെടുത്ത അനുഭവം അന്താരാഷ്ട്ര സാക്ഷരതാ ദിനത്തില്‍ അദ്ദേഹം പങ്കുവെയ്ക്കുകയാണ്. എന്റെ അനുഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ‘ശ്രദ്ധിച്ചു പോകണം ശബ്ദം ഉണ്ടാക്കരുത്’ – ഞങ്ങളെ
‘സജ്ജം’ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ എബിസി ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബില്‍ വൈഫൈ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
മേപ്പയ്യൂര്‍: പഞ്ചായത്തില്‍ ‘സജ്ജം’ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ വൈഫൈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമായി. മേപ്പയൂര്‍ പഞ്ചായത്തിലെ എബിസി ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബില്‍ സ്ഥാപിച്ച വൈഫൈ കേന്ദ്രത്തിന്റ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനുള്ള നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മേപ്പയ്യൂരില്‍ സജ്ജം പദ്ധതി പഞ്ചായത്ത് വിഭാവനം ചെയ്തത്.
ആറ് വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ്‌സോണില്‍: ഇവിടങ്ങളില്‍ യാത്രാവിലക്ക്; മേപ്പയ്യൂരില്‍ നിയന്ത്രണം കടുപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ആറുവാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നുവരെയുള്ള കണക്കുകള്‍ പ്രകാരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുള്‍പ്പെടെ 332 കോവിഡ് പോസിറ്റീവുകളാണ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലുള്ളത്. മേപ്പയ്യൂര്‍ ടൗണ്‍ (വാര്‍ഡ് എട്ട്), മേപ്പയ്യൂര്‍ (വാര്‍ഡ് മൂന്ന്) കായലാട് (വാര്‍ഡ് ഏഴ്) ചങ്ങരംവെള്ളി (വാര്‍ഡ് ആറ്), നരക്കോട്
ഇന്ധനവിലവര്‍ധനവിലും വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐയുടെ ഒപ്പുശേഖരണം
മേപ്പയ്യൂര്‍ : ‘ഇന്ധനവില വര്‍ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മേപ്പയ്യൂര്‍ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ പെട്രോള്‍ പമ്പില്‍ ഒപ്പ് ശേഖരണം നടത്തി. പരിപാടി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി മെമ്പര്‍ കെ.എം ലിഗിത്ത് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സൗത്ത് മേഖല സെക്രട്ടറി അര്‍ജ്ജുന്‍ കൃഷ്ണ അഭിവാദ്യം ചെയ്തു. ബിജിത്ത്
മേപ്പയ്യൂര്‍ രാജീവ് ഗാന്ധി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ സദ്ഭാവനാ ദിനം ആചരിച്ചു
മേപ്പയ്യൂര്‍: രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് മേപ്പയ്യൂര്‍ രാജീവ് ഗാന്ധി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ സദ്ഭാവനാ ദിനം ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ഇ അശോകന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്റര്‍ പ്രസിഡന്റ് സുധാകരന്‍ പുതുക്കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹന്‍ദാസ് അയ്യറോത്ത്, സുധാകരന്‍ പറമ്പാട്ട്, സി.എം ബാബു,
മേപ്പയ്യൂരിൽ പോലീസും എക്സൈസും സംയുക്ത റെയ്ഡ് നടത്തി; 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു
മേപ്പയ്യൂർ: ഓണത്തിനുമുന്നോടിയായി മേപ്പയ്യൂർ പോലീസും പേരാമ്പ്ര എക്സൈസ് യൂണിറ്റും മേപ്പയ്യൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തി. മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ, പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.പി. സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. തിരച്ചിലിൽ വിളയാട്ടൂരിൽനിന്ന് 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. പി. റഫീഖ്, അഷറഫ് ചിറക്കര,
മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പി.കുഞ്ഞായൻ മാസ്റ്റർ അന്തരിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്ന പി.കുഞ്ഞായൻ മാസ്റ്റർ (83) അന്തരിച്ചു. കെ.ജി.എം.എസ്.യു.പി സ്കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യമാർ മറിയം, പരേതയായ ആയിഷ. മക്കൾ: സുബൈർ.ടി.എം (അധ്യാപകൻ മേമുണ്ട ഹയർ സെക്കൻററി സ്കൂൾ), മുനീർ (കെ.പി.എം.എച്ച്എസ്, അരിക്കുളം), ഷാജിദ്.പി (അദ്ധ്യാപകൻ വാകയാട് ഹയർ സെക്കന്ററി സ്കൂൾ), ഷാനിദ, ഷമീന, പരേതനായ മുഹമ്മദ് അബ്ദുറഹിമാൻ. മരുമക്കൾ: ഹാജറ,
മേപ്പയൂരിലെ ക്ഷീരകര്‍ഷകന്‍ ചാത്തോത്ത് കിട്ടേട്ടന് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം
മേപ്പയ്യൂര്‍: ചിങ്ങപ്പുലരിയില്‍ കര്‍ഷകനെ ആദരിച്ച് മേപ്പയ്യൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി. കര്‍ഷകനായ ചാത്തോത്ത് കിട്ടേട്ടനെയാണ് മൂന്നാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചത്. സീനിയര്‍ നേതാവ് ശ്രീ കെ വി ദിവാകരന്‍ മാസ്റ്റര്‍ ചടങ്ങു ഉദ്ഘാടനം ചെയ്തു. ടി. പി.മൊയ്തീന്‍ മാസ്റ്റര്‍,സി സി അബ്ദുള്ള മാസ്റ്റര്‍,റിഞ്ചു രാജ്,മോഹനന്‍ പറമ്പത്ത്, രാമര്‍,ഈ എം,കെ വി വത്സന്‍,പി വിജയന്‍ എന്നിവര്‍ സംസാരിച്ചു.
കര്‍ഷകദിനാചരണം; മേപ്പയ്യൂരില്‍ കര്‍ഷകരെ ആദരിച്ച് പഞ്ചായത്തും കൃഷി ഭവനും
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കര്‍ഷകദിനാചരണ പരിപാടി സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടൗണ്‍ ബാങ്ക് ഹാളില്‍ വെച്ച് നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എട്ട് കര്‍ഷകരെ ആദരിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ രാജി.പി.പി. സ്വാഗതം പറഞ്ഞു. ബ്ലോക്ക്