Tag: Meppayur Panchyat
കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പഞ്ചായത്തായി മേപ്പയൂർ; ‘സജ്ജം’ പദ്ധതി നാടിന് സമര്‍പ്പിച്ച് മന്ത്രി വി.ശിവന്‍കുട്ടി
മേപ്പയ്യൂര്‍: കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ സൗജന്യ വൈഫൈ (സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ) ഒരുക്കുന്ന പഞ്ചായത്തായി മേപ്പയൂര്‍. സജ്ജം പദ്ധതിയിലൂടെയാണ് പഞ്ചായത്ത് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. മേപ്പയൂര്‍ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതി മാതൃകാപരമാണെന്നും മറ്റു പഞ്ചായത്തുകള്‍ക്ക് നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞു. മേപ്പയൂര്‍ ടികെ കണ്‍വന്‍ഷന്‍
‘സജ്ജ’മാണ് മേപ്പയ്യൂര്‍: മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന പഠനസൗകര്യമൊരുക്കി മേപ്പയ്യൂര്‍ പഞ്ചായത്ത്; വിവിധ ഭാഗങ്ങളിലായി പഞ്ചായത്തില്‍ 62 പൊതു വൈഫൈ കേന്ദ്രങ്ങള്‍, പദ്ധതിയെ കുറിച്ച് വിശദമായി നോക്കാം
മേപ്പയ്യൂർ: പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യമുറപ്പുവരുത്തി വിദ്യാഭ്യാസ കേരളത്തിന് മാതൃകയാവുകയാണ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും വിദ്യാഭ്യാസ പ്രവര്‍ത്തകരും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരേയും വായനശാലകളേയും കലാസമിതികളേയുമെല്ലാം ഒറ്റക്കെട്ടായി അണിനിരത്തിയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ കാരണമോ സാമ്പത്തിക ബുദ്ധിമുട്ട് കാരണമോ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് പരമാവധി 5 മിനുട്ട്
മേപ്പയ്യൂര്‍ പഞ്ചായത്തിലെ കാരേക്കണ്ടി അങ്കണവാടിയിലെ കുട്ടികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡിലെ കാരേക്കണ്ടി അങ്കണവാടിയിലെ കുട്ടികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു.വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. വികസന സമതി കണ്‍വീനര്‍ കെ.കെ.സുനില്‍, പി.ടി റസിയ, എന്‍.ടി ഷാജി, ഹെര്‍ വി.ജി.രാജ്, ഹീര ജി രാജ്, കെ.ഒ.സജിത എന്നിവര്‍ സംസാരിച്ചു.
ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നവരാണോ നിങ്ങള്‍? എങ്കിലൊരു സന്തോഷ വാര്‍ത്ത! മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ജലജീവന്‍ പദ്ധതി നടപ്പിലാക്കുന്നു
മേപ്പയൂര്‍: മുഴുവന്‍ വീടുകളിലും ശുദ്ധജലമെത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജലജിവന്‍ പദ്ധതി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗുണഭോക്തൃവിഹിതമടക്കമുള്ള സംഖ്യ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാന്‍ സാധിക്കും. പ്രസിഡന്റ് കെ.ടി.രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ വാട്ടര്‍ അതോറിറ്റി എക്‌സികുട്ടീവ് എഞ്ചിനിയര്‍ പി.സി.ബിജു
കൊവിഡ് കേസുകള്‍ കൂടുന്നു: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത്;അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി
സൂര്യഗായത്രി കാര്‍ത്തിക മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചാത്തില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. മേപ്പയ്യൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ കൂടുതല്‍ പേരുടെയും ഉറവിടം വ്യക്തമല്ല. അതിനാല്‍ കുടുതല്‍ ആളുകളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി രോഗവാഹകരെ കണ്ടെത്തി രോഗ വ്യാപനം തടയുന്നതിനാവശ്യമായ നടപടികളാണ് പഞ്ചായത്ത് സ്വീകരിച്ചു വരുന്നതെന്ന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്
നഷ്ടമാകുന്ന കാര്‍ഷിക നന്മയിലേക്കൊരു മടക്കം; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി
മേപ്പയ്യൂര്‍: സംസ്ഥാന കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ മേപ്പയ്യൂരില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. ജൂലൈ ഒന്ന്, രണ്ട് തിയ്യതികളിലായി കൃഷിഭവനു സമീപമാണ് ചന്ത സംഘടിപ്പിക്കുന്നത്. ഞാറ്റുവേലകളെ അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പരാഗത കൃഷിരീതി വ്യാപിപ്പിക്കുന്നതിന് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ഞാറ്റുവേല ചന്തയിലൂടെ