Tag: Meppayur Panchyat
മാലിന്യം വലിച്ചെറിയില്ല, ശുചിത്വ സുന്ദര നാടിനായി കെെകോർക്കാം; മേപ്പയ്യൂരിൽ ബാലസഭ ശുചിത്വോത്സവം
മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് കുടുംബശീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ബാലസഭ ശുചിത്വോത്സവവും സി.ഡി.എസ്സ് തല പരിശീലനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ശുചിത്വത്തിന്റെ പ്രധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അറിവ് പകർന്നു നൽകി. ചടങ്ങിൽ സി.ഡി.എസ്സ് ചെയർപേഴ്സൺ ഇ.ശ്രീജയ അധ്യക്ഷത വഹിച്ചു. ബാലസഭ സംസ്ഥാന റിസോഴ്സ് പേഴ്സൺ പി.കെ
മാംസാവശിഷ്ടങ്ങള്‍ പോലും അതിവേഗം കമ്പോസ്റ്റാകും, ജെെവ മാലിന്യങ്ങൾ ഇനി വലിച്ചെറിയേണ്ടിവരില്ല; മേപ്പയ്യൂരില്‍ എയ്റോബിക് കമ്പോസ്റ്റിങ് പദ്ധതിക്ക് തുടക്കമായി
മേപ്പയ്യൂര്‍: പഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണായി സ്ഥാപിച്ച എയ്‌റോബിക് കമ്പോസ്റ്റിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വഹിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ മിഷന്‍ ധനസഹായത്തോടെയാണ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിച്ചത്. എയ്റോബിക് കമ്പോസ്റ്റില്‍ പച്ചക്കറി, മാംസം, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയ ജൈവ മാലിന്യങ്ങളാണ് നിക്ഷേപിക്കാന്‍ സാധിക്കുക.
ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാം, പൊതുജനങ്ങള്‍ക്ക് പരാതിയും നല്‍കാം; മേപ്പയ്യൂരില്‍ ഇ മോണിറ്റിംഗ് സിസ്റ്റം വരുന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ഇ മോണിറ്റിംഗ് സിസ്റ്റം വരുന്നു. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഹരിത കര്‍മസേനയെ ഗ്രീന്‍ ടെക്കനീഷ്യന്‍സ് എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ കഴിയും. പഞ്ചായത്തിലെ മുഴുവന്‍ പൊതുജനങ്ങള്‍ക്കും ഇതിന്റെ ഗുണഭോക്താക്കളായി ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. കൂടാതെ പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതി നല്‍കാനും സാധിക്കും. ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ്
ഉത്പാദനമേഖലയ്ക്കും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കി വാര്‍ഷിക പദ്ധതി; മേപ്പയൂരില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2022-23 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ മണലില്‍ മോഹനന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍
‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് മേപ്പയൂരില്‍ തുടക്കമായി
മേപ്പയൂര്‍: കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സി.എം ബാബു നിര്‍വഹിച്ചു. മേപ്പയൂർ സർവീസ് സഹകരണ ബാങ്കിൻ്റേയും കോ-ഒപ്പറേറ്റീവ് ടൗൺ ബാങ്കിൻ്റേയും സഹകരണത്തോടെ നടത്തിയ പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തിലെ മികച്ച
മേപ്പയ്യൂരില്‍ ആശ്വാസം; പഞ്ചായത്തില്‍ ആകെ കൊവിഡ് കേസുകള്‍ 188, വാര്‍ഡ് അടിസ്ഥാനത്തിലുള്ള കൊവിഡ് കണക്കുകള്‍ ഇങ്ങനെ
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ആശ്വാസമായി കൊവിഡ് കേസുകള്‍ കുറയുന്നു. നിലവില്‍ 188 പേരാണ് പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത്. മുന്നൂറിന് മുകളില്‍ നിന്നാണ് പഞ്ചായത്തിലെ ആകെ രോഗികളുടെ എണ്ണം 188 ലേക്ക് താഴ്ന്നത്. പതിനേഴ് വാര്‍ഡുള്ള മേപ്പയ്യൂരില്‍ നിലവില്‍ രണ്ട് വാര്‍ഡുകള്‍ മാത്രമാണ് ഇപ്പോള്‍ കണ്ടെയിന്‍മെന്റ് സോണുകളുടെ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇത് നാല് ആയിരുന്നു.
മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ആകെ കൊവിഡ് കേസുകള്‍ മുന്നൂറിന് മുകളില്‍ തുടരുന്നു; വാര്‍ഡ് അടിസ്ഥാനത്തിലുള്ള കൊവിഡ് കണക്കുകള്‍ ഇങ്ങനെ
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ആശ്വാസമായി കൊവിഡ് കേസുകള്‍ കുറയുന്നു. നിലവില്‍ 312 പേരാണ് പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത്. 360 ല്‍ നിന്നാണ് പഞ്ചായത്തിലെ ആകെ രോഗികളുടെ എണ്ണം 312 ലേക്ക് താഴ്ന്നത്. പതിനേഴ് വാര്‍ഡുള്ള മേപ്പയ്യൂരില്‍ നാല് വാര്‍ഡുകള്‍ മാത്രമാണ് ഇപ്പോള്‍ കണ്ടെയിന്‍മെന്റ് സോണുകളുടെ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് എടത്തില്‍മുക്ക് (4), മടത്തുംഭാഗം
മേപ്പയ്യൂരില്‍ കൊവിഡ് വ്യാപനം രൂക്ഷം; പന്ത്രണ്ട് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍; വാർഡുകളും നിയന്ത്രണങ്ങളും വിശദമായി അറിയാം
മേപ്പയ്യൂര്‍: കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലും മേപ്പയ്യൂരില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു. കേസുകള്‍ വര്‍ധിച്ച പന്ത്രണ്ട് വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പതിനേഴ് വാര്‍ഡുകളില്‍ പന്ത്രണ്ടും ഇപ്പോള്‍ കണ്ടെയിന്‍മെന്റ് സോണുകളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാല്‍പ്പതിന് മുകളിലാണ് മേപ്പയ്യൂരിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. ഇന്നലെ മാത്രം 55 പേര്‍ക്കാണ് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഓവര്‍സിയര്‍മാരെ നിയമിക്കുന്നു; വിശദാംശങ്ങള്‍ ചുവടെ
മേപ്പയൂര്‍: മേപ്പയൂര്‍ പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ രണ്ട് അക്രെഡിറ്റഡ് ഓവര്‍സിയര്‍മാരെ നിയമിക്കുന്നു. മൂന്നുവര്‍ഷം പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയോ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മതിയായ രേഖകളും ബയോഡാറ്റയും സഹിതം സെപ്തംബര്‍ 13 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ക്ക്
മേപ്പയ്യൂര്‍ പഞ്ചായത്ത് വാര്‍ഡ് പത്തിലെ വൈഫൈ കേന്ദ്രം ചാവട്ട് നവപ്രഭ അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
മേപ്പയ്യൂര്‍: സജ്ജം പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള വൈഫൈ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. വാര്‍ഡ് പത്തിലെ ചാവട്ട് നവപ്രഭ അങ്കണവാടിയിലെ കേന്ദ്രം വാര്‍ഡ് മെമ്പര്‍ വി.സുനില്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ പ്രദേശത്തെ നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് പരിപാരമാകും. ചടങ്ങില്‍ എ. വി നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വി.അനില്‍ മാസ്റ്റര്‍, ടി.പി നാരായണന്‍