Tag: meppayur Muslim league

Total 10 Posts

യാത്രാക്ലേശം അതിരൂക്ഷം; മേപ്പയ്യൂര്‍ നിടുംമ്പൊയില്‍ അരിക്കുളം വഴി ബസ് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍

മേപ്പയ്യൂര്‍: രൂക്ഷമായ യാത്രാക്ലേശം നേരിടുന്ന മേപ്പയ്യൂര്‍- നിടുംമ്പൊയില്‍ അരിക്കുളം വഴി കൊയാലാണ്ടിയിലേക്ക് ബസ് റൂട്ട് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍. നിടുംമ്പൊയിലില്‍ വച്ച് നടന്ന മുസ്ലിം ലീഗ് കണ്‍വെന്‍ഷനിലാണ് ഇക്കാര്യം അധികൃതരോട് ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍, രോഗികള്‍ ഉള്‍പ്പെടെ മേപ്പയ്യൂരിലും കൊയിലാണ്ടിയിലും എത്തിച്ചേരുവാന്‍ വലിയ പ്രയാസമാണ് നേരിടുന്നതെന്ന് കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്

കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കും;ചെമ്പകമുക്കില്‍ ലീഗ് കണ്‍വെന്‍ഷന്‍ നടത്തി

മേപ്പയ്യൂര്‍: കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനം വിജയിപ്പിക്കുവാന്‍ ചെമ്പക മുക്കില്‍ ചേര്‍ന്ന മുസ്ലിം ലീഗ് കണ്‍വെന്‍ഷനില്‍ തീരുമാനമായി. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ടി.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ചാവട്ട്, കെ.എം.എ. അസീസ്, ഇല്ലത്ത് അബ്ദുറഹിമാന്‍, ടി.എം. അബ്ദുല്ല, മുജീബ് കോമത്ത്, കെ.കെ.സി.

ഏഴര പതിറ്റാണ്ടിന്റെ അഭിമാനവുമായി മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍; മേപ്പയ്യൂരില്‍ പതാകദിനം ആചരിച്ചു

മേപ്പയ്യൂര്‍: ഏഴര പതിറ്റാണ്ടിന്റെ അഭിമാനവുമായി മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനത്തിന്റെ പതാകദിനം മേപ്പയ്യൂര്‍ ടൗണില്‍ ആചരിച്ചു. മുതിര്‍ന്ന മുസ്ലിം ലീഗ് അംഗം മേപ്പാട്ട് പി.കെ. അബ്ദുള്ള മുസ്ലിം ലീഗ് പതാക ഉയര്‍ത്തി. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത്, വി.പി. ജാഫര്‍, എം.കെ. ഫസലുറഹ്മാന്‍, കെ.കെ.സി. മൗലവി, മുഹമ്മദ്

മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. വനിത ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. മറിയം പരിപാടി ഉദ്ഘാടനം ചെയ്തു. ഷര്‍മിന കോമത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എം. അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. മുജീബ് കോമത്ത്, കെ. ജാസ്മിന്‍, എസ്.പി. സക്കിന,

എ.വി അബ്ദുറഹിമാന്‍ ഹാജിയുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നത് ദുഷ്ടലാക്കോടെ; മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗില്‍ ഭിന്നതയെന്ന മാധ്യമവാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ലീഗ് നേതൃയോഗം

മേപ്പയ്യുര്‍:മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗില്‍ അഭിപ്രായ ഭിന്നതയെന്ന പേരില്‍ കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും ദുരുപതിഷ്ഠിതവുമാണെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃയോഗം അഭിപ്രായപ്പെട്ടു. സലഫി കോളേജ് ബസ്സ് കത്തിയതുമായി ബന്ധപ്പെട്ട് അറസ്ഥിലായ എം.എസ്.എഫ് പ്രവര്‍ത്തകര്‍ നിരപരാധികളാണെന്നതും, ഇതിന്റെ പേരില്‍ അകാരണമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കയാണെന്നതും യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യത്തില്‍ മേപ്പയ്യൂരിലെ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ നിലപാട് പൊതു

കീഴരിയൂരിന്റെ യുവ ഡോക്ടർമാർക്ക് ആദരം; എം.ബി.ബി.എസ് വിജയകരമായി പൂർത്തീകരിച്ച നാല് പേരെ ആദരിച്ച് മുസ്ലിം ലീഗ്

കീഴരിയൂർ: എം.ബി.ബി.എസ് വിജയകരമായി പൂർത്തീകരിച്ച് ആതുരസേവന മേഖലയിലേക്ക് കടന്നു വന്ന കീഴരിയൂരിലെ നാല് യുവ ഡോക്ടർമാരെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ഡോ. ജെ.ആർ.അശ്വതി, ഡോ. പി.കെ.എം.ഷഹനാസ്, ഡോ. ശ്യാമിലി സാം, ഡോ. എ.മുഹമ്മദ് ആഷിക് എന്നിവരെയാണ് മുസ്ലിം ലീഗ് അനുമോദിച്ചത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.പി.കുഞ്ഞമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

എസ്.ടി.യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ; പുതിയ ഭാരവാഹികൾ ഇവർ

മേപ്പയ്യൂർ: സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. വി.എം.അസൈനാർ അധ്യക്ഷനായി. എസ്.ടി.യു പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് പി.കെ.റഹിം, ജനറൽ സെക്രട്ടറി അസീസ് കുന്നത്ത്, ട്രഷറർ മുജീബ് കോമത്ത്, കെ.മുഹമ്മദ്, കെ.കെ.മൊയ്തീൻ, കെ.പി.ഇബ്രായി, കെ.ലബീബ് അഷറഫ്, ഫൈസൽ ചാവട്ട് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മുസ്‌ലിം

മെയ് 23 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സാദിഖലി ശിഹാബ് തങ്ങളുടെ പര്യടന സമാപന സംഗമം വിജയിപ്പിക്കാൻ തീരുമാനിച്ച് മേപ്പയ്യൂരിലെ മുസ്ലിം ലീഗ് നേതൃസംഗമം

മേപ്പയൂർ: മെയ് 23 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ലാതല സംഗമങ്ങളുടെ സമാപന പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ച് മേപ്പയ്യൂരിലെ മുസ്ലിം ലീഗ് നേതൃസംഗമം. മേപ്പയ്യൂർ പഞ്ചായത്തിലെ 13 ശാഖകളിൽ നിന്നും പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ശാഖകളിൽ പ്രത്യേക പ്രവർത്തക കൺവെൻഷനുകൾ ചേരാൻ ലീഗ്

തടത്തിൽ അമ്മത് ഹാജിയുടെ നിര്യാണത്തിൽ കീഴ്പയ്യൂരിൽ പൗരാവലി അനുശോചിച്ചു

മേപ്പയ്യൂർ: അന്തരിച്ച തടത്തിൽ അമ്മത് ഹാജിയുടെ നിര്യാണത്തിൽ കീഴ്പയ്യൂരിൽ പൗരാവലി അനുശോചിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണ കാലഘട്ടത്തിൽ അതിൻ്റെ പ്രചാരണ പ്രവർത്തനങ്ങളിൽ കീഴ്പയ്യൂർ പ്രദേശങ്ങളിൽ സജീവ ഇടപെടൽ നടത്തുകയും ആ കാലഘട്ടത്തിൽ മേപ്പയ്യൂർ പഞ്ചായത്തിലുടനീളം ചന്ദ്രികയുടെ പ്രചാരകനായും പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു അമ്മത് ഹാജി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ.അബ്ദുറഹിമാൻ മാസ്റ്റർ യോഗം

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ്; മേപ്പയ്യൂരില്‍ വിദ്യാര്‍ത്ഥികളെ ആദരിച്ച് മുസ്ലിം ലീഗ്

മേപ്പയ്യൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മുസ്ലിം ലീഗ് ആദരിച്ചു. വിദ്യാര്‍ത്ഥികളായ തീര്‍ത്ഥ, എന്‍.കെ.റിയാഫാത്തിമ, പി.മിന്‍ഹ, സി.മുഹമ്മദ് ഷിബിലി, സി.എം.തേജലക്ഷ്മി എന്നിവരെയണ് മുസ്ലിം ലീഗ് മേപ്പയ്യൂര്‍ ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചത്. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത്, ടൗണ്‍ മുസ്ലിം ലീഗ് ജനറല്‍

error: Content is protected !!