Tag: Meladi Block Panchayath

Total 5 Posts

മേലടി ബ്ലോക്ക് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം.രവീന്ദ്രനുവേണ്ടി കര്‍ഷക സംഘത്തിന്റെ ഗൃഹസന്ദര്‍ശനം

കീഴരിയൂര്‍: മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂര്‍ ഡിവിഷന്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ കര്‍ഷക സംഘം ഏരിയാ ജോ സെക്രട്ടറി എം.എം. രവീന്ദ്രനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കര്‍ഷക സംഘം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി. സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു, ഏരിയാ പ്രസിഡന്റ് പി.കെ.ബാബു, ജില്ലാ കമ്മറ്റി അംഗം ടി.വി.ഗിരിജ, ട്രഷറര്‍.എ.എം.സുഗതന്‍, അഡ്വ:കെ.സത്യന്‍, പി.സി.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് ചങ്ങാടത്ത് സത്യപ്രതിജ്ഞ ചെയ്തു

മേപ്പയ്യൂർ: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് ചങ്ങാടത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പതിനൊന്നുമണിക്ക് മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സുരേഷ് ചങ്ങാടത്ത് എട്ടുവോട്ടുകള്‍ നേടിക്കൊണ്ടാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാജീവന്‍ മാസ്റ്റര്‍ നാലുവോട്ടുകളും നേടി. മേലടി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഒമ്പത് അംഗങ്ങളും യു.ഡി.എഫിന് നാല്

സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും; സത്യപ്രതിജ്ഞ നാളെ

മേപ്പയ്യൂർ: സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. മേലടി ബ്ലോക്കില്‍ എല്‍.ഡി.എഫിന് മികച്ച ഭൂരിപക്ഷമുണ്ടെന്നതിനാല്‍ സുരേഷ് ചങ്ങാടത്ത് തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. സുരേഷ് ചങ്ങാടത്തിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സി.പി.എം തീരുമാനിച്ചതായി സി.പി.എമ്മിന്റെ മേലടി ബ്ലോക്ക് സബ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ജില്ലാ

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ മെമ്പർ സ്ഥാനവും ഗോപാലൻ നായർ രാജി വെച്ചു; രാജിക്ക് കാരണം പദ്ധതി നിർവ്വഹണത്തിലെ തർക്കമെന്ന് സൂചന; രാജി പിൻവലിപ്പിക്കാൻ സമ്മർദ്ദവുമായി പാർട്ടി

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻനായർ പ്രസിഡന്റ് സ്ഥാനത്തിനു പുറമെ ബ്ലോക്ക് മെമ്പർ സ്ഥാനവും രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് ബ്ലോക്ക് സെക്രട്ടറി മുമ്പാകെ തൻ്റെ രാജിക്കത്ത് നൽകിയത്. ഒരു പദ്ധതി നിർവ്വഹണത്തിലുണ്ടായ തർക്കമാണ് രാജിയിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. ഇദ്ദേഹം രാജി വയ്ക്കുന്നതോടെ ഈ വർഷത്തെ പദ്ധതി നിർവ്വഹണത്തെയും ബാധിക്കാൻ ഇടയുണ്ട് അതേ സമയം രാജി

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻ നായർ രാജിവെച്ചു

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻനായർ തൽസ്ഥാനം രാജിവെച്ചു. ഇന്നു ഉച്ചയോടെയാണ് ബ്ലോക്ക് സെക്രട്ടറി മുമ്പാകെ തൻ്റെ രാജിക്കത്ത് നൽകിയത്. സി.പി.എം നേതാവായ ഇദ്ദേഹം ഇതൊടൊപ്പം ബ്ലോക്ക് അംഗത്വവും രാജിവെച്ചു. മുൻപ് കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു ഗോപാലൻ നായർ. കീഴരിയൂർ ഡിവിഷനിൽ നിന്നാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാജി പിൻവലിപ്പിക്കാൻ സി.പി.എമ്മിന്റെ ശക്തമായ സമ്മർദമുള്ളതായാണ് വിവരം.

error: Content is protected !!