Tag: Medical College
‘അത്യാവശ്യമുള്ളവര്‍ മാത്രം ഒ.പിയിലെത്തിയാല്‍ മതി, അത്യാഹിത വിഭാഗം സാധാരണപോലെ പ്രവര്‍ത്തിക്കും’; നിപ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണം
കോഴിക്കോട്: നിപ സംശയത്തെ തുടര്‍ന്ന് 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി അധികൃതര്‍. അത്യാവശ്യമുള്ളവര്‍ മാത്രം ഒപി പരിശോധനക്ക് എത്തിയാല്‍ മതിയെന്നാണ് പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശം. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, അത്യാഹിത വിഭാഗം സാധാരണ പോലെ പ്രവൃത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മലപ്പുറം പാണ്ടിക്കോട് സ്വദേശിയായ 68കാരനെയാണ് നിപ
കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് മൂന്നാം വർഷ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.മട്ടാഞ്ചേരി സ്വദേശിയുമായ ശരത് ആണ് മരിച്ചത്. 22 വയസായിരുന്നു. മെഡിക്കൽ കോളജിലെ രണ്ടാം നമ്പർ ബോയ്‌സ് ഹോസ്റ്റലിന് സമീപത്താണ് ശരത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളജ് അധികൃതരും പൊലീസും സ്ഥലത്ത് പരിശോധന നടത്തി. ടൈപ്പ് വൺ
മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള വിശ്രമ മുറിയുടെ ചുമർ ഇടിഞ്ഞു വീണു; പൊലീസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട് : മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള വിശ്രമ മുറിയുടെ ചുമർ ഇടിഞ്ഞു വീണു. ഈ കെട്ടിടത്തിനു 45 വർഷത്തിലേറെ പഴക്കമുണ്ട്. -കഴിഞ്ഞയാഴ്ച ചക്കോരത്തുകുളം ഇഎസ്ഐ ഡിസ്‌പെൻസറിയുടെ ഒന്നാം നിലയുടെ തറ തകർന്നു വീണ് രണ്ട് ജീവനക്കാർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതേ അവസ്ഥ തന്നെയാണ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലും ഉണ്ടാകുമായിരുന്നു. തലനാരിഴയ്ക്കാണ് പൊലീസുകാർ
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആകാശ ഇടനാഴി വരുന്നു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വൈകാതെ മഴയും വെയിലും ഏല്‍ക്കാതെ സഞ്ചരിക്കാം. കാഷ്വാലിറ്റി കോംപ്ലക്സ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി എം.സി.എച്ച് എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടുളള ആകാശ ഇടനാഴി (സ്‌കൈ വാക്ക്) നിര്‍മ്മാണം ആരംഭിച്ചു. ബി.പി.സി.എല്ലും അലൂംമ്നി അസോസിയേഷനും കൈകോര്‍ക്കുന്ന പദ്ധതി രണ്ട് കോടി ചെലവിലാണ് ഉയരുന്നത്. തറ നിരപ്പില്‍ നിന്ന് പതിമൂന്ന് മീറ്റര്‍ ഉയരത്തിലും
കോഴിക്കോട് ബീച്ച്, മെഡിക്കൽകോളേജ് ആശുപത്രികളിൽ പൈപ്പ് ലൈൻ വഴിയുള്ള കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനമൊരുക്കി
കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈൻ വഴിയുള്ള കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാന മൊരുക്കി. ഓരോ കിടക്കയ്ക്കും പ്രത്യേകം സിലിൻഡർ നൽകുന്നതിനുപകരം കൂടുതൽ കിടക്കകളിലെ രോഗികൾക്ക് ഒരേസമയം ഓക്സിജൻ നൽകാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ. പ്ലാന്റുകളിൽ നിന്നെത്തിക്കുന്ന ഓക്സിജൻ പ്രത്യേക ടാങ്കിൽ ശേഖരിച്ചാണ് പൈപ്പ് ലൈൻവഴി ഓരോ കിടക്കയ്ക്കും സമീപത്തു തയ്യാറാക്കിയ
ആശങ്ക വേണ്ട; 550 കിടക്കകളുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുതിയ ആശുപത്രി ബ്ലോക്ക് സജ്ജം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതിയ ആശുപത്രി ബ്ലോക്ക് സജ്ജം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണം ഉയരുന്ന സാധ്യത മുന്നില്‍ കണ്ടാണ് സജ്ജമാക്കിയത്. ‘പ്ലാന്‍ സി’ യില്‍ ഉള്‍പ്പെടുത്തിയാണ് കോവിഡ് ചികിത്സക്കായി 550 കിടക്കകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പുതിയ പിഎംഎസ്എസ്വൈ ബ്ലോക്ക് ഒരുക്കിയത്. മെഡിക്കല്‍ കോളേജില്‍ പുതുതായി പണിത കാഷ്വാലിറ്റി കോംപ്ലക്‌സാണ് താല്‍ക്കാലികമായി കോവിഡ്
മെഡിക്കൽ കോളേജിൽ ഒ.പി സമയത്തിൽ മാറ്റം
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി. സമയത്തിൽ മാറ്റം. രാവിലെ എട്ടുമുതൽ 10 വരെയാണ് പുതുക്കിയ സമയമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മെഡിക്കൽ കോളേജിലെ അനുബന്ധ ആശുപത്രികൾക്കും ഇത് ബാധകമാണ്. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം വരുത്തിയത്.
പുതിയങ്ങാടിയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച കുട്ടിയുടെ തലയ്ക്ക് പിന്നില്‍ ചതവ്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: പുതിയങ്ങാടിയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച നാലുവയസ്സുകാരിയുടെ തലയ്ക്കുപിറകില്‍ ചതവുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മാര്‍ച്ച് ഒമ്പതിനാണ് പുതിയങ്ങാടി കുഞ്ഞുമൊയ്തീന്‍തൊടി അസറുവിന്റെ മകള്‍ ജസ ഫാത്തിമ മരിച്ചത്. വീട്ടില്‍ അടച്ചിട്ട മുറിയില്‍ കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അസ്വഭാവിക മരണമായതിനാല്‍ പോലീസ് വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും കുടുംബം
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിൽ
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഇന്ന് മുതല്‍ അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കുമെന്ന് കേരള മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം. ഇന്ന് മുതല്‍