Tag: medical camp

Total 12 Posts

വടകര താലൂക്കിലെ കൈത്തറി തൊഴിലാളികള്‍ക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

വടകര: കേരള സർക്കാർ കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിഖ്യത്തിൽ വടകര മേഖലയിലെ കൈത്തറി തൊഴിലാളികൾക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വടകര സഹകരണ ആശുപത്രിയുടെയും, അഹല്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ ഇരുന്നൂറ്റി അമ്പതിലധികം പേര്‍ പങ്കെടുത്തു. വടകര സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ബില്‍ഡിങ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി വടകര

മേപ്പയ്യൂര്‍ ജനകീയമുക്കില്‍ പൊതുജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ജനത കൂട്ടായ്മ; പരിശോധനക്കായി എത്തിച്ചേര്‍ന്നത് നിരവധിപേര്‍

മേപ്പയ്യൂര്‍: ജനത കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് മേപ്പയ്യൂരിലെ ജനകീയമുക്ക് വാര്‍ഡ്. മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ആസ്റ്റർ മിംസ് കോഴിക്കോട്, മാഹി ഡെന്റൽ കോളജ്, സൈമൺസ് കണ്ണാശുപത്രി എന്നിങ്ങനെ ആരോഗ്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ അണിനിരന്ന മെഡിക്കല്‍ ക്യാമ്പ് വന്‍ വിജയമായി മാറി. ആരോഗ്യ നില പരിശോധിക്കാനും

സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി വി.എം. കുഞ്ഞിരാമന്‍ ചരമദിനാചരണം; കൂരാച്ചുണ്ടില്‍ സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ്

കൂരാച്ചുണ്ട്: സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി വി.എം. കുഞ്ഞിരാമന്‍ ചരമദിനാചരണത്തിന്റെ ഭാഗമായി സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കൂരാച്ചുണ്ട് മേഖല കമ്മിറ്റി, സി.ആര്‍.സി കോഴിക്കോട്, പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ കൂരാച്ചുണ്ട് പാരിഷ്ഹാളില്‍ വച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. മുന്‍ എംഎല്‍എ എ.കെ. പത്മനാഭന്‍ മാസ്റ്റര്‍ മെഡിക്കല്‍ ക്യാമ്പ്

വിദഗ്ധ ചികിത്സയും അതോടൊപ്പം സൗജന്യ മരുന്ന് വിതരണവും; നൊച്ചാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ആരോഗ്യമേള സംഘടിപ്പിച്ചു

നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തും, നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ആരോഗ്യമേള സംഘടിപ്പിച്ചു. വെള്ളിയൂര്‍ എ.യു.പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ അധ്യക്ഷത വഹിച്ചു. നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുള്‍ റാസിക്ക് ബോധവത്കരണ ക്ലാസ് എടുത്തു. അലോപ്പതി, ഹോമിയോ,

ഒരു ദിനം ആരോഗ്യ കാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാം; അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നാളെ ആരോഗ്യമേള

അരിക്കുളം: അരിക്കുളത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യമേള സംഘടിപ്പിക്കുന്നു. മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി ജനറല്‍ മെഡിസിന്‍, നേത്രരോഗം, ത്വക്ക് രോഗം, ദന്താരോഗ്യം, ഹൃദയരോഗം എന്നിവയുടെ പരിശോധന നടക്കും. കൂടാതെ ആയുര്‍വേദം, ഹോമിയോ ക്യാമ്പുകള്‍, ജീവിതശൈലീ രോഗ നിര്‍ണ്ണയം, ഫിസിയോ തെറാപ്പി, പാലിയേറ്റീവ് സേവനങ്ങള്‍ തുടങ്ങിയും ലഭിക്കും. ക്യാമ്പിനോടനുബന്ധിച്ച് വിവിധ സ്റ്റാളുകള്‍ കലാപരിപാടികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ജനുവരി

ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള കിഡ്‌നി; മുതേരിയില്‍ ഇ- സേവ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ കിഡ്‌നി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര: മരുതേരി ഊടുവഴി റോയല്‍ ഇ- സേവ കേന്ദ്രവും നുസ്റത്തുദ്ദീന്‍ വാട്സാപ്പ് കൂട്ടായ്മയും ചേര്‍ന്ന് സൗജന്യ കിഡ്‌നി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഇ- സേവ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തണല്‍ വടകരയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം പി.എം സത്യന്‍ അധ്യക്ഷത വഹിച്ചു. പി.പി.എ

അറിയണം ആയുർവേദത്തെ, അറിയണം ഗുണങ്ങളും; നൊച്ചാട് നാളെ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും

പേരാമ്പ്ര: നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ഗവൺമെൻറ് ആയുർവേദ ആശുപത്രിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു. ഡിസംബർ 3 ശനിയാഴ്ച നടക്കുന്ന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണി മുതൽ 1 മണി വരെ ഓതിയോത്ത് വിജയൻറെ

ക്ലബ്ബിന്റ വാര്‍ഷികം, പൊതുജനോപകാര പരിപാടികളുമായി ചിരുതകുന്ന് തരംഗം ക്ലബ്ബ്; വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് ചിരുതകുന്നില്‍ സൗജന്യ നേത്ര പരിശോധന തിമിര രോഗനിര്‍ണ്ണയ ക്യാമ്പ്

പേരാമ്പ്ര: ചിരുതകുന്ന് തരംഗം ക്ലബ്ബിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന തിമിര രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡിലെ വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് ഒരുക്കിയത്. ചിരുതകുന്ന് പ്രദേശത്തെ നൂറോളം പേര്‍ക്ക് ഡോക്ടര്‍ നന്ദിനിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നേത്രപരിശോധന നടത്തി. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ആധുനിക രീതിയിലുള്ള താക്കോല്‍ദ്വാര തിമിര ശസ്ത്രക്രിയ

ജീവിതശൈലി രോഗങ്ങളെ നേരത്തെ കണ്ടെത്താം; ലോക പ്രമേഹ ദിനമായ നാളെ പേരാമ്പ്രയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി ടീം ബി പോസിറ്റിവ്

പേരാമ്പ്ര: ലോക പ്രമേഹ ദിനമായ നാളെ പേരാമ്പ്രയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ടീം ബി പോസിറ്റീവിന്റെ നേതൃത്വത്തില്‍ കൈലാസ് മെഡിക്കല്‍സിനു സമീപമാണ് ക്യാമ്പ് നടത്തുന്നത്. ജിവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘടത്തില്‍ ഇവയെ നേരത്തെ കണ്ടെത്തി ചികിത്സ തുടരേണ്ടതാണ്. ക്യമ്പില്‍ സൗജന്യ രക്തസമ്മര്‍ദ്ദ പരിശോധന, ബ്ലഡ് ഷുഗര്‍ പരിശോധന, രക്ത ഗ്രൂപ്പ് നിര്‍ണ്ണയം, രക്തദാതാക്കളുടെ

എരവട്ടൂരില്‍ സൗജന്യ നേത്രരോഗ-രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പുമായി തണല്‍ സ്വയം സഹായ സംഘം; രക്തദാനസേനയെ രൂപീകരിച്ചു

പേരാമ്പ്ര: എരവട്ടൂരില്‍ സൗജന്യ നേത്ര- തിമിര രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. തണല്‍ സ്വയം സഹായ സംഘം എരവട്ടൂര്‍, വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയുടെയും ബി പോസിറ്റീവ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പ് കേരളയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പില്‍ സൗജന്യ നേത്രരോഗ തിമിര രോഗ നിര്‍ണ്ണയവും രക്തഗ്രൂപ്പ് നിര്‍ണ്ണയവും രക്തദാനസേന രൂപീകരണവും നടത്തി. പ്രദേശത്തെ നിരവധിപേര്‍ ക്യാമ്പില്‍

error: Content is protected !!