Tag: mdma arrest

Total 23 Posts

സംശയം തോന്നി പരിശോധിച്ചു; ഏറാമലയില്‍ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

ഓര്‍ക്കാട്ടേരി: ഏറാമലയില്‍ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. ഓര്‍ക്കാട്ടേരി പുത്തൂര്‍ താഴെ കുനിയില്‍ സുജീഷ് കുമാറി (42)നെയാണ്‌ എടച്ചേരി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 0.48ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. ഏറാമല റോഡില്‍ വെച്ച് ഇന്നലെ വൈകുന്നേരമാണ് ഇയാള്‍ പിടിയിലാവുന്നത്. പെട്രോളിങ്ങിനിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ ഷീജു ടി.കെ, എ.എസ്.ഐ രാംദാസ്, എസ്.സി.പി.ഒ

വാടകവീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന, രാത്രി വീട് വളഞ്ഞ് പോലീസ്, കണ്ണൂരില്‍ യുവതി ഉൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ

കണ്ണൂര്‍: ഉളിക്കലില്‍ വാടകവീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയവരെ പോലീസ് പിടികൂടി. നുച്യാട് സ്വദേശി മുബഷീർ (35), കർണ്ണാടക സ്വദേശികളായ ഹക്കീം (31), കോമള (31) എന്നിവരെയാണ് റൂറൽ എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. ഇവരില്‍നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി പ്രതികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ പോലീസ് പരിശോധന

വീട് വാടകയ്‌ക്കെടുത്ത് എം.ഡി.എം.എ ചെറിയ പായ്ക്കറ്റുകളിലാക്കി വില്പന; കോഴിക്കോട് മൂന്ന് യുവാക്കള്‍ എലത്തൂര്‍ പോലീസിന്റെ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വീട് വാടകയ്‌ക്കെടുത്ത് എം.ഡി.എം.എ വില്പന നടത്തുന്ന മൂന്ന് യുവാക്കള്‍ എലത്തൂര്‍ പോലീസിന്റെ പിടിയില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മിഥുന്‍രാജ്, പുതിയങ്ങാട് സ്വദേശി നിജില്‍, പൂവാട്ടുപറമ്പ് സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്. കണ്ടം കുളങ്ങരയിലെ ഹോംസ്റ്റേയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും 79.74ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പാവങ്ങാടിന് സമീപത്തെ വാടക വീട്ടില്‍ വെച്ചാണ്

കരിപ്പൂരില്‍ വന്‍ എം.ഡി.എം.എ വേട്ട; പിടിച്ചത് 1.66 കിലോഗ്രാം എം.ഡി.എം.എ

മലപ്പുറം: കരിപ്പൂരില്‍ വന്‍തോതില്‍ എം.ഡി.എം.എ പിടിച്ചെടുത്തു. കൊണ്ടോട്ടിയിലെ വീട്ടില്‍ നിന്ന് 1.66 കിലോഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്. മുക്കൂട് മുല്ലാന്‍മടക്കല്‍ ആഷിഖിന്റെ വീട്ടില്‍ നിന്നാണ് പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും എം.ഡി.എം.എ പിടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് നടത്തിയത്. പിടികൂടിയ രാസലഹരിക്ക് 50 ലക്ഷത്തോളം രൂപ വിലവരും. മൊത്തവിതരണവുമായി ബന്ധപ്പെട്ട പൊലീസിന്റെ അന്വേഷണത്തിലാണ് ഇത്രയധികം രാസലഹരി പിടികൂടാനായത്

ബാംഗ്ലൂരില്‍ നിന്നും വില്പനയ്ക്കായി കോഴിക്കോട് എത്തിച്ചു; നഗരത്തില്‍ രണ്ടിടങ്ങളില്‍ നിന്നായി എം.ഡി.എം.എ യുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് രണ്ടിടങ്ങളില്‍ നിന്നായി വില്പനയ്ക്കായി എത്തിച്ച എം.ഡി.എം എയുമായി മൂന്ന് പേര്‍ പിടിയില്‍. അരക്കിണര്‍ സ്വദേശി കെ.പി ഹൗസില്‍ മുനാഫിസ് കെ.പി (29), തൃശൂര്‍ സ്വദേശി ചേലക്കര ധനൂപ് എ.കെ (26), ആലപ്പുഴ സ്വദേശി തുണ്ടോളി സ്വദേശിന് അതുല്യ റോബിന്‍ (24) എന്നിവരെയാണ് നാര്‍ക്കോട്ടിക് സംഘം പിടികൂടിയത്. രണ്ടിടങ്ങളില്‍ നിന്നായി 50.950 ഗ്രാം എം

കണ്ണൂരിൽ വൻ ലഹരിവേട്ട, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് യുവാക്കൾ പിടിയില്‍, പ്രതികളെ കൈയ്യേറ്റം ചെയ്യാൻ ശ്രമം

കണ്ണൂർ: കണ്ണൂരിൽ ആളൊഴിഞ്ഞ വീട്ടിൽ വൻ ലഹരിവേട്ട. നാറാത്ത് സ്വദേശി മുഹമ്മദ് ഷഹീൻ യൂസഫ്, കയറള സ്വദേശി മുഹമ്മദ് സിജാഹ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. 17 ഗ്രാം എംഡിഎംഎ, രണ്ടര കിലോ കഞ്ചാവ്, 35 ഗ്രാം എൽഎസ്‌ഡി സ്റ്റാമ്പ്, 93 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ യുവാക്കളിൽ നിന്ന് പിടികൂടി. നാറാത്തെ ആളൊഴിഞ്ഞ വീട്ടിൽ

വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി അത്തോളിയില്‍ യുവാവ് പിടിയില്‍

അത്തോളി: അത്തോളി വി.കെ റോഡില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കക്കോടി കിഴക്കുമ്മുറി സ്വദേശി പറയറുകുന്നത്ത് ഹാരിസാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ അത്തോളി കേന്ദ്രീകരിച്ച് ലഹരിവിതരണം ചെയ്തുവരുന്നതായി പ്രദേശങ്ങളില്‍ പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രതിക്കായി പോലീസ് വലവിരിക്കുകയായിരുന്നു. ഹാരിസ് പുലര്‍ച്ചെ അത്തോളിയില്‍ എം.ഡി.എം.എ വില്‍ക്കാന്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഡി.വി.എസ്.പി

കോഴിക്കോട് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍; പിടിച്ചെടുത്തത് മൂന്നരലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍

കോഴിക്കോട്: പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വില്‍പനക്കായി കൊണ്ടു വന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി കുണ്ടായിതോട് സ്വദേശി പിടിയില്‍. തോണിച്ചിറ കരിമ്പാടന്‍ കോളനിയില്‍ അജിത്ത്.കെ (22) ആണ് പിടിയിലായത്. നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ ബോസിന്റെ നേത്യത്വത്തിലുള്ള ഡാന്‍സാഫും , സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ ജഗ്മോഹന്‍ ദത്തന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്നാണ് പ്രതിയെ

വടകര താഴെഅങ്ങാടിയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വടകര: വടകര താഴെഅങ്ങാടിയിൽ എം.ഡി.എം.എ മുക്കുമരുന്നുമായി യുവാവിനെ പിടികൂടി. താഴെഅങ്ങാടി സ്വദേശിയും ചോറോട് മലോല്‍ മുക്കിലെ താമസക്കാരനുമായ തെക്കേ മലോല്‍ ടി.എം മുഹമ്മദ് ഇഖ്ബാല്‍(30) ആണ് പിടിയിലായത്. താഴെഅങ്ങാടി തോട്ടുമുഖം പള്ളിക്ക് സമീപത്തുള്ള മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മത്സ്യമാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട ഇഖ്ബാലിന്റെ കെഎല്‍ 18 എഇ 1426 നമ്പര്‍ സ്‌കൂട്ടറിന്റെ സീറ്റിന് അടിയില്‍

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; വടകരയില്‍ എംഡിഎംഎയുമായി മലോല്‍മുക്ക് സ്വദേശി പിടിയില്‍

വടകര: വടകരയില്‍ നിന്നും എംഡിഎംഎയുമായി യുവാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. ചോറോട് മലോല്‍മുക്ക് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ (30) നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 0.65 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. താഴെ അങ്ങോടിയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് പ്രതിയെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐ ഷാജി,

error: Content is protected !!