Tag: mavoist
”കൈകളില്‍ തോക്കുമേന്തി രാത്രി മഴയത്താണ് അവര്‍ വീട്ടിലേക്കെത്തിയത്, ‘ഞങ്ങള്‍ മാവോയിസ്റ്റുകളാണ്, ബഫര്‍ സോണ്‍ വിഷയത്തില്‍ ആരും കുടിയിറങ്ങരുത്, മുഴുവന്‍ സംരക്ഷണവും ഞങ്ങള്‍തരും’ ” പശുക്കടവിലെ വീട്ടിലെത്തിയ മാവോയിസ്റ്റുകള്‍ പറഞ്ഞത്
കുറ്റ്യാടി: ബഫര്‍സോണ്‍ വിഷയത്തില്‍ ആരും കുടിയിറങ്ങരുതെന്നും തങ്ങള്‍ സംരക്ഷണം തരുമെന്നും പശുക്കടവിലെത്തിയ മാവോയിസ്റ്റുകള്‍ പറഞ്ഞതായി വീട്ടുകാര്‍. പശുക്കടവ് പൃക്കന്‍തോട് തായിപ്പുരയിടത്തില്‍ ആന്‍ഡ്രൂസിന്റെ വീട്ടിലെത്തിയാണ് മാവോയിസ്റ്റുകള്‍ ഇങ്ങനെ പറഞ്ഞത്. രാത്രി നല്ല മഴയത്താണ് മാവോയിസ്റ്റ് സംഘം വീട്ടിലെത്തിയത്. ആന്‍ഡ്രൂസ് വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മാതാപിതാക്കളും കുട്ടിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. തോക്കുകള്‍ കൈയിലേന്തിയാണ് സംഘം എത്തിയത്. തുടര്‍ന്ന് ഒരാള്‍
‘കർഷകരെ, അധ്വാനിക്കുന്നവരെ, ബഫർസോൺ നീക്കത്തെ ചെറുക്കുക’; പശുക്കടവിൽ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ
നാദാപുരം: ബഫർ സോണിനെതിരെ തൊട്ടിൽപാലത്ത് മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്ററുകൾ പതിച്ച നിലയിൽ കണ്ടെത്തി. പശുക്കടവ് ടൗണിലെ കടയിലെ ചുമരുകളിലാണ് സിപിഐ (മാവോയിസ്റ്റ് ) ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിൽ പോസ്റ്ററുകൾ പതിച്ച നിലയിൽ കണ്ടത്. തൊട്ടിൽപാലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലയാണ് സംഭവം. പശുക്കടവ് സ്വദേശി സണ്ണി എന്ന വ്യക്തിയുടെ ചായക്കടയിലും പരിസരത്തുമാണ് ബഫർ
മുതുകാട്ടിലെ മാവോയിസ്റ്റ് ഭീകരതക്കെതിരെ ജനകീയ പ്രതിരോധമുയര്‍ത്തി സി.പി.എം
പേരാമ്പ്ര: മാവോയിസ്റ്റ് ഭീകരതക്കെതിരെ മുതുകാട്ടില്‍ ജനകീയ പ്രതിരോധമുയര്‍ത്തി സി.പി.എം. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ഭാഗത്ത് സായുധരായ മാവോയിസ്റ്റുകളെത്തി തുടര്‍ച്ചയായി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനെതിരെയാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി പ്രതിരോധ ഐക്യനിര സംഘടിപ്പിച്ചത്. മുതുകാട് ലോക്കലിലെ 260 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ 3000 ത്തിലധികം പേര്‍ അണിനിരന്നു. മുതുകാട് പ്രദേശത്ത് ഇരുമ്പയിര് ഖനനം നടക്കാനിടയുണ്ടെന്ന വ്യാജ പ്രചാരണം
മാവോയിസ്റ്റ് ഭീഷണി: സെപ്റ്റംബര്‍ 15ന് മുതുകാട്ടില്‍ സി.പി.ഐ.എം പ്രതിഷേധ ജ്വാല: 3000 പേരെ അണിനിരത്തും
പേരാമ്പ്ര: മുതുകാട് ഭാഗത്ത് മാവോയിസ്റ്റുകള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.ഐ.എം മുതുകാട് ലോക്കല്‍ കമ്മിറ്റി. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ പതിനഞ്ചിന് മുതുകാട് ലോക്കലിലെ 250 കേന്ദ്രങ്ങളിലായി പ്രതിഷേധ ജ്വാല തെളിയിക്കുമെന്നും സി.പി.ഐ.എം അറിയിച്ചു. 3000 പേരെ പരിപാടിയില്‍ അണിനിരത്താനാണ് സി.പി.ഐ.എം തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റംഗം കെ. കുഞ്ഞമ്മത്, ഏരിയാ സെക്രട്ടറി
പേരാമ്പ്ര എസ്‌റ്റേറ്റിലെ മാവോയിസ്റ്റ് സാന്നിധ്യം: പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍
പേരാമ്പ്ര: പേരാമ്പ്ര എസ്‌റ്റേറ്റില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിഷേധ സംഗമം. സി.ഐ.ടി.യു, എ.ഐ.ടി.യു.എസ്, എച്ച്.എം.എസ് സംഘടനാ നേതാക്കള്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു. മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തുകയെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. പേരാമ്പ്ര എസ്റ്റേറ്റില്‍ തുടര്‍ച്ചയായ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ പൊലീസ് ഈ വിഷയം ഗൗരവമായമെടുത്ത്
മാവോയിസ്റ്റ് സാന്നിധ്യം; പേരാമ്പ്ര എസ്റ്റേറ്റില്‍ പരിശോധന ശക്തമാക്കി തണ്ടര്‍ബോള്‍ട്ട്, പെരുവണ്ണാമൂഴിയില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു
പേരാമ്പ്ര: മുതുകാട്ടിലെ എസ്റ്റേറ്റില്‍ മാവോയിസ്റ്റുകള്‍ എത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് പോലീസും തണ്ടര്‍ബോള്‍ട്ട് സംഘവും തിരച്ചില്‍ നടത്തി. പേരാമ്പ്ര ഡി.വൈ.എസ്.പി. ജയന്‍ ഡൊമിനിക്, പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ കെ.സുഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ഭാഗമാണ് പേരാമ്പ്ര എസ്റ്റേറ്റ്. അതിനാല്‍ വനപ്രദേശത്തും തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ നടത്തി. പെരുവണ്ണാമൂഴി മേഖലയില്‍ സുരക്ഷ ശക്തമാക്കും. അടുത്തദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രദേശത്ത്
മാവോയിസ്റ്റ് വധഭീഷണി; ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന് പോലീസ് സംരക്ഷണം
ചക്കിട്ടപാറ: മാവോയിസ്റ്റ് വധഭീഷണിയെ തുടര്‍ന്ന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന് പോലീസ് സംരക്ഷണം ഒരുക്കി. അഞ്ച് പേരടങ്ങുന്ന തണ്ടര്‍ ബോള്‍ട്ടിന്റെ സംഘമാണ് സംരക്ഷണമൊരുക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുതുകാട്ടില്‍ മാവോയിസ്റ്റുകളെത്തിയത്. പേരാമ്പ്ര എസ്റ്റേറ്റിലെത്തിയ മാവോയിസ്റ്റുകള്‍ കെ.സുനിലിനെ വധിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് രണ്ടാം തവണയാണ് പ്രസിഡന്റിനെതിരെ വധഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.30 ഓടെയാണ് അഞ്ച് പേരടങ്ങുന്ന
മുതുകാട്ടെ മാവോയിസ്റ്റ് സാന്നിധ്യം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
പേരാമ്പ്ര: മുതുകാട്ടെ മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പെരുവണ്ണാമൂഴിയില്‍ മാവോയിസ്റ്റുകളെത്തിയ എസ്റ്റേറ്റിലെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം പെരുവണ്ണാമൂഴിയിലെത്തിയത്. പേരാമ്പ്ര പ്ലാറ്റേഷന്‍ എസ്റ്റേറ്റ് മാനേജരുടെ ഓഫീസിലെത്തി സംഘം മാനേജര്‍ക്ക് ലഘു ലേഖ കൈമാറുയും, ഓഫീസിന് മുന്‍വശം പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. എസ്റ്റേറ്റ്
ചക്കിട്ടപ്പാറ മുതുകാട്ടിലെ മാറ്റൊരു വീട്ടിലും കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ എത്തി; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട്ടിലെ മറ്റൊരു വീട്ടിലും കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ വന്നിരുന്നതായി വിവരം. മുതുകാട് നാലാം ബ്ലോക്കില്‍ പയ്യാന കോട്ട ദേവി ക്ഷേത്രത്തിന് സമീപം തോമസ്സിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ എത്തിയിരുന്നതായാണ് വിവരം ലഭിച്ചത്. ഉള്ളാട്ടില്‍ ചാക്കോയുടെ വീട്ടില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയതിന്റെ തലേ ദിവസമാണ് ഇവര്‍ തോമസ്സിന്റെ വീട്ടില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
സി.പി.എം നേതാവും, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ കെ.സുനിലിനു നേരെയുള്ള മാവോയിസ്റ്റ് വധഭീഷണിയില്‍ സമഗ്രാന്വേഷണം വേണം
പേരാമ്പ്ര: മാവോയിസ്‌റ്റ് വധഭീഷണിയിൽ സമഗ്രാന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ വടകര റൂറൽ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. ചൊവ്വാഴ്ച രാത്രിയിൽ സുനിലിന്റെ അയൽവാസി ഉള്ളാട്ടിൽ ചാക്കോയുടെ വീട്ടിൽ ആയുധങ്ങളുമായെത്തിയ സ്ത്രീ ഉൾപ്പെടെയുള്ള മൂന്നംഗ മാവോയിസ്റ്റ് സംഘം പ്രധാനമന്ത്രി, മുഖ്യമന്ത്രി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കെതിരെ ഭീഷണി മുഴക്കി. ഇക്കാര്യങ്ങൾ