Tag: manjappitham
‘ഇനിയും ഇത്തരത്തിലുള്ള മരണങ്ങൾ സംഭവിച്ചു കൂടാ, കുടിക്കുന്ന വെള്ളത്തിന്റെയും കഴിക്കുന്ന ഭക്ഷണത്തിന്റെയും കാര്യത്തിൽ അശ്രദ്ധ പാടില്ല’; ഹൈപ്പറ്റൈറ്റീസ് എ ചെറുപ്പക്കാരുടെ ജീവനെടുക്കുന്ന സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോക്ടർ ഷമീറിന്റെ കുറിപ്പ്
സംസ്ഥാനത്ത് ഈ വർഷം ഹെപ്പറ്റൈറ്റിസ് എ.കാരണമുള്ള മഞ്ഞപ്പിത്തവും ഇതുണ്ടാക്കുന്ന മരണങ്ങളും കൂടിയിരിക്കുകയാണ്. മലിനമായ കുടിവെള്ളത്തിലൂടെയും ശുചിത്വക്കുറവിലൂടെയും പകരുന്ന രോഗമാണിത്. താരതമ്യേന വലിയ സങ്കീർണ്ണത വരുത്താത്ത രോഗം ഇത്തവണ പലരിലും തീവ്രമായാണ് കാണപ്പെടുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിഷ്യൻ ആയ ഡോക്ടർ വി.കെ.ഷമീറിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധിക്കപ്പെടുകയാണ്. ഹെപ്പറ്റൈറ്റീസ് എ. പിടിപെടാതിരിക്കാനുള്ള
വാണിമേൽ പഞ്ചായത്തിലും മഞ്ഞപ്പിത്ത രോഗ വ്യാപനം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
വാണിമേൽ: വാണിമേൽ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടരുന്നു. ഇതുവരെ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ വാണിമേലിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും നിർദ്ദേശം നൽകി. ആരോഗ്യ പ്രവർത്തകർ സ്കൂളുകളിൽ ബോധവൽക്കരണവും കുടിവെള്ള സ്രോതസ്സ് ക്ലോറിനേഷനും നടത്തിവരുന്നുണ്ട്. ശുചിത്വമില്ലാത്ത ഭക്ഷണ പാനീയങ്ങളും മറ്റും ഉപയോഗിക്കുന്നത് മൂലമാണ് മഞ്ഞപ്പിത്തം പടരുന്നത്. സ്കൂൾ പരിസരങ്ങളിൽ
വില്ല്യാപ്പള്ളി എം ജെ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം; 19 വിദ്യാർത്ഥികൾക്കാണ് രോഗ ബാധ, പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു
വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പരിധിയിലെ എം ജെ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്ത രോഗ ബാധ. 19 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം വീടുകളിൽ ചികിത്സയിലാണെന്നും വിദ്യാർത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിജുള വടകര ഡോട് ന്യൂസിനോട് പറഞ്ഞു. സ്കൂളിലെ വിദ്യാർത്ഥികൾ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്കൂളിലെ കിണർ സൂപ്പർ
ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗവ്യാപനം; വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ തുറക്കുന്നതിനെതിരെ പ്രതിഷേധം, പഞ്ചായത്ത് ഓഫീസ് യൂത്ത് കോൺഗ്രസ് ഉപരോധിച്ചു
കടിയങ്ങാട് : ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ മുന്നൂറോളം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം വ്യാപിച്ചിട്ടും പഞ്ചായത്ത് ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മഞ്ഞപ്പിത്ത രോഗം പടർന്നു പിടിച്ചിട്ടും ഇതിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച
ഓണാവധി കഴിഞ്ഞ് വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ തുറന്നില്ല, സ്കൂൾ പരിസരത്ത് സിപ്പപ്പ്, കൂൾഡ്രിംങ്സ് വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി; ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധിതർ 300 കവിഞ്ഞു
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധിതരുടെ എണ്ണം കൂടുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം കുറവാണ്. വീടുകളിലാണ് ഭൂരിഭാഗം പേരും ചികിത്സയിലുള്ളത്. ഓണാവധി കഴിഞ്ഞ് വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ തുറന്നിട്ടില്ല. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് സ്കൂൾ തുറക്കാത്തത്. വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളാണ് കൂടുതലും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ
ജാഗ്രത; കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു, ഇരുപത്തിമൂന്നുകാരി ഗുരുതരാവസ്ഥയിൽ
കോഴിക്കോട് : ജാഗ്രത പാലിക്കുക. കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. കോഴിക്കോട് കോർപ്പറേഷനിലെ കൊമ്മേരി വാർഡിൽ മഞ്ഞപ്പിത്തം പടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി 25-ഓളം ആളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സതേടി. ചികിത്സയിലുള്ള 23-കാരി മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനാൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഈ ഭാഗത്തെ പ്രാദേശികമായുള്ള കുടിവെള്ള പദ്ധതിയിൽനിന്നാണോ മഞ്ഞപ്പിത്തം പടരുന്നതെന്ന സംശയം അധികൃതർക്കുണ്ട്. ഈ പദ്ധതിയുൾപ്പെടുന്ന
മേമുണ്ട സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ച സംഭവം; സ്കൂൾ പരിസരത്ത് സിപ്പപ്പ് വിൽപ്പന ആരോഗ്യവിഭാഗം നിർത്തലാക്കി
വടകര: മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ 23 കുട്ടികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ട സാഹചര്യത്തിൽ സ്കൂൾ പരിസരത്ത് സിപ്പപ്പ് വിൽപ്പന ആരോഗ്യവിഭാഗം നിർത്തലാക്കി.മഞ്ഞപ്പിത്തം ബാധിച്ച കുട്ടികൾ ഭക്ഷണം കഴിച്ച മൂന്ന് സ്ഥാപനങ്ങളിലെ കുടിവെള്ളപരിശോധനാ ഫലം പുറത്തുവരാനുണ്ട്. ഒട്ടേറെ കുട്ടികൾ സിപ്പപ്പ് കഴിച്ചിരുന്നു. ഭക്ഷ്യസുരക്ഷാവിഭാഗവും ജില്ലാ ആരോഗ്യവിഭാഗവും സിപ്പപ്പ് പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. വില്ല്യാപ്പള്ളി, മണിയൂർ, തിരുവള്ളൂർ, ആയഞ്ചേരി എന്നിവിടങ്ങളിലെ
മേമുണ്ട സ്കൂളിലെ 20ൽ അധികം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം, സ്കൂളിലെ കിണർ വെള്ളം പരിശോധിച്ചു; രോഗകാരണം സ്കൂളിന് പുറത്തെ കടകളിലെ വെള്ളമെന്ന് സംശയം
വടകര: മേമുണ്ട സ്കൂളിലെ 20ൽ അധികം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധ. ഇതേ തുടർന്ന് സ്കൂളിലെ കിണർ വെള്ളം ആരോഗ്യ വകുപ്പ് പരിശോധിച്ചു. ഈ പരിശോധന ഫലം നെഗറ്റീവാണ്. വില്ല്യാപ്പള്ളി,ആയഞ്ചേരി,തിരുവള്ളൂർ,മണിയൂർ,വേളം, വടകര മുനിസിപ്പൽ പരിധിയിലേയും വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. വില്ല്യാപ്പള്ളി പഞ്ചായത്ത് പരിധിയിൽ മഞ്ഞപിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാവകുപ്പും മേമുണ്ട പ്രദേശത്തെ കടകളിൽ പരിശോധന