Tag: Maniyur

Total 53 Posts

ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് മണിയൂർ സ്കൂളിൻ്റെ കരുതൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറി

മണിയൂർ: വയനാട് മുണ്ടക്കയം ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.റീന തുക ഏറ്റുവാങ്ങി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായ

ചെരണ്ടത്തൂർ കിഴക്കേച്ചാലിൽ കെ.സി.മൊയ്ദീൻ മാസ്റ്റർ അന്തരിച്ചു

മണിയൂർ: ചെരണ്ടത്തൂർ കിഴക്കേച്ചാലിൽ കെ.സി.മൊയ്‌ദീൻ മാസ്റ്റർ അന്തരിച്ചു. 73 വയസ്സായിരുന്നു. പയ്യോളി ഭജനമഠം ഗവൺമെൻ്റ് യു.പി സ്കൂൾ റിട്ടയേഡ് അധ്യാപകനായിരുന്നു. ഭാര്യ നഫീസ ഹജ്ജുമ്മ വണ്ണാറത്ത്. മക്കൾ: കെ.സി.സമീറ (ഹെഡ് മിസ്ട്രസ്സ് പേരാമ്പ്ര ഈസ്റ്റ്‌ എ.എം എൽ.പി സ്കൂൾ), സുബൈദ.കെ.സി (അധ്യാപിക, എം.എൽ.പി സ്കൂൾ മന്തരത്തൂർ), സറീന.കെ.സി (അധ്യാപിക, കരുവഞ്ചേരി യു.പി സ്കൂൾ), മുഹമ്മദ്‌ സലിം.കെ.സി

കരളലിയിക്കുന്ന ദുരന്തത്തെ മറികടക്കാൻ ചെരണ്ടത്തുരിലെ കൊച്ചു മിടുക്കിയുടെ കൈസഹായം; സൈക്കിൾ വാങ്ങാൻ കരുതിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി മൂന്നു വയസ്സുകാരി

മണിയൂർ: സൈക്കിൾ വാങ്ങാനായി കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ചെരണ്ടത്തൂരിലെ കൊച്ചു മിടുക്കി ഐസ എമിൻ. കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഷെസയിൽ നിന്നും തുക സ്വീകരിച്ചു. ചെരണ്ടത്തൂർ ഇടച്ചേരി മണ്ണിൽ ഫൈസലിൻ്റെയും ജസ്മിനയുടെയും മകളാണ് ഷെസ എമിൻ. ഏറെനാളത്തെ ആഗ്രഹമായി കൊണ്ടുനടന്ന സൈക്കിൾ വാങ്ങാനായി ചേർത്തുവച്ച തുകയാണ് വയനാട്ടിലെ

ശക്തമായ മഴ; മണിയൂർ ചെരണ്ടത്തൂരിൽ  നിരവധി വീടുകളിൽ വെള്ളം കയറി, ദുരിതാശ്വാസ ക്യാമ്പ് തുറന്നു

മണിയൂർ: ശക്തമായ മഴയിൽ ചെരണ്ടത്തൂർ ചിറയ്ക്ക് സമീപം നിരവധി വീടുകളിൽ വെള്ളം കയറി. നല്ലോളിത്താഴെ ഭാഗത്ത് പന്ത്രണ്ടോളം വീടുകളിലും, മങ്കര കോളനിയിലെ പത്തോളം വീടുകളിലുമാണ് വെള്ളം കയറിയത്. വീടുകളിൽ വെള്ളം കയറിയതിൻ്റെ ഭാഗമായി 12 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മറ്റുള്ളവർ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. മണിയൂർ എം.എച്ച്.ഇ.എസ് കോളേജിലാണ് ദുരിത ബാധിതർക്ക് ക്യാമ്പ് ആരംഭിച്ചത്.

മണിയൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് പനാട്ട് അസ്സയിനാർ അന്തരിച്ചു

മണിയൂർ: മണിയൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് പനാട്ട് അസ്സയിനാർ അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് മണ്ഡലം ഭാരവാഹി, സേവാദൾ ചെയർമാൻ, മങ്കര കയർ സഹകരണ സംഘം പ്രസിഡൻറ്, മണിയൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ നഫീസ. മക്കൾ സയറാസ് (റിയാദ്), സജിന, നസറി. മരുമക്കൾ: നൗഷാദ് മേക്കുനി,

മണിയൂർ മുടപ്പിലാവിൽ വാകയാട് ബാലൻ നമ്പ്യാർ അന്തരിച്ചു

വടകര: മുടപ്പിലാവിൽ വാകയാട്ട് ബാലൻ നമ്പ്യാർ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ ജാനു അമ്മ. മക്കൾ: അജയ്കുമാർ, അനൂപ്കുമാർ (സെവൻ ഡൈയ്സ് ഓർഗാനിക്ക് സ്റ്റോർ, വടകര ), ഷീബ. മരുമക്കൾ: ശൈലജ (കണ്ണൂർ), സന്ധ്യ പയ്യോളി (അധ്യാപിക സിറാജുൽ ഹുദ കുറ്റ്യാടി), രമേശ് ബാബു പതിയാരക്കര (ശ്രീ ഗുരുവായൂരപ്പൻ ചിറ്റ് ഫണ്ട്, വടകര), സഹോദരങ്ങൾ: ജാനു

22 വർഷത്തെ സ്നേഹ സേവനം; എടത്തുംകര അങ്കണവാടി അധ്യാപിക മോളി ടീച്ചർക്ക് യാത്രയയപ്പ് നൽകി

മണിയൂർ: എടത്തുംകര അങ്കണവാടിയിൽ നിന്നും ഇരുപത്തിരണ്ട് വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന അധ്യാപിക മോളി ടീച്ചർക്ക് യാത്രയയപ്പ് നൽകി. എടത്തുംകര പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് യാത്രയയപ്പ് നൽകിയത് . സാംസ്കാരിക പ്രവർത്തക ദീപ ചിത്രാലയം ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് അധ്യക്ഷനായി. ചാരുമ്മൽ കുഞ്ഞിക്കണ്ണൻ പൗരാവലി വക

വടകര കോളേജ് ഓഫ് എൻജിനിയറിങിൽ എൻ.ആർ.ഐ. സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

വടകര : മണിയൂർ വടകര കോളേജ് ഓഫ് എൻജിനിയറിങിൽ ബി.ടെക് എൻ.ആർ.ഐ. സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതുപ്രവേശന പരീക്ഷയായ കീം എഴുതാത്തവർക്കും അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യുണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. www.cev.ac.in എന്ന സൈറ്റ്

മണിയൂർ മുടപ്പിലാവിൽ മത്തത്ത് നാരായണി അന്തരിച്ചു

മണിയൂർ: മുടപ്പിലാവിൽ മത്തത്ത് നാരായണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ: ശങ്കരൻ, പുഷ്പ. മരുമക്കൾ: ബാബു മന്തരത്തൂർ, ശാന്തസഹോദരങ്ങൾ: പരേതനായ പൊക്കൻ കല്ലായി മീത്തൽ, പരേതനായ കണാരൻ കപ്പറമ്പത്ത്, പരേതയായ പൊക്കി, പരേതയായ മണിക്കം, പരേതയായ ചീരു കീഴൽ.

മണിയൂർ കരുവഞ്ചേരി എരവത്ത് ലക്ഷ്മി അന്തരിച്ചു

മണിയൂർ: കരുവഞ്ചേരി എരവത്ത് ലക്ഷ്മി അന്തരിച്ചു. എൺപത്തിമൂന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ എരവത്ത് ബാലൻ (റിട്ടയേർഡ് ആർമി & കേരള പോലിസ്). മക്കൾ: അരുൺ കുമാർ (വളയം ഗ്രാമ പഞ്ചായത്ത് സിക്രട്ടറി), ആഷ (റിട്ടർഡ് അധ്യാപിക, വിളയാട്ടൂർ എൽ.പി സ്കൂൾ). മരുമക്കൾ: രവീന്ദ്രൻ ഇരിങ്ങത്ത് (റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ), അജിത കരുവഞ്ചേരി. സഹോദരങ്ങൾ: പരേതയായ നാണി,

error: Content is protected !!