Tag: Lorry

Total 4 Posts

കല്ലാച്ചിയില്‍ ടിപ്പര്‍ ലോറിയോടിച്ച പതിനേഴുകാരന്‍ പിടിയില്‍; ഉപ്പയ്‌ക്കെതിരെ കേസ്

കല്ലാച്ചി: ടിപ്പര്‍ ലോറിയുമായി റോഡിലിറങ്ങിയ പതിനേഴുകാരന്‍ പിടിയില്‍. വാണിയൂര്‍ റോഡിലാണ് സംഭവം. നാദാപുരം പൊലീസാണ് കുട്ടിയെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ നജീബിന്റെ പേരില്‍ കേസെടുത്തു. ലോറിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കല്ലോട് വീടിന് സമീപം നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി തീയിട്ട സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ; അറസ്റ്റിലായത് പേരാമ്പ്ര, ചേനോളി സ്വദേശികൾ

പേരാമ്പ്ര: കല്ലോട് വീടിന് സമീപം നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി തീയിട്ട് നശിപ്പിച്ച സംഭവത്തിൽ പേരാമ്പ്ര, ചേനോളി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ രയരോത്ത് വിപിൻ (34), ചേനോളി വെങ്ങളത്ത് അൽത്താഫ് (35) എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടതായി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

വടകര കൈനാട്ടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; ഏഴ്‌പേര്‍ക്ക് പരിക്ക്

വടകര: കൈനാട്ടി കെ.ടി ബസാറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ കുണ്ടൂപറമ്പ് സ്വദേശി രാഗേഷ്, യാത്രക്കാരിയായ കാരപ്പറമ്പ് സ്വദേശി ഗിരിജ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വടകരയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

കീഴരിയൂരില്‍ ചെങ്കല്‍ കയറ്റിവന്ന ലോറി മറിഞ്ഞു; ലോഡിംഗ് തൊഴിലാളിക്ക് പരുക്ക്‌

കീഴരിയൂര്‍: കീഴരിയൂര്‍ പള്ളിക്ക് സമീപം ചെങ്കല്‍ കയറ്റിവന്ന ലോറി മറിഞ്ഞു. വീതി കുറഞ്ഞ റോഡിലൂടെ കല്ല് കയറ്റി വരുന്നതിനിടയില്‍ റോഡിന്റെ സൈഡ് ഇടിഞ്ഞ് താഴുകയായിരുന്നു. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.റോഡിനടുത്തുളള വലിയപറമ്പില്‍ സുനിലിന്റെ വീടിന്റെ ചുമരിലേക്കാണ് ലോറി മറഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കില്ല. ലോറിയിലുണ്ടായിരുന്ന ലോഡിംഗ് തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്. വീടിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. കല്ല് മാറ്റിയാലെ

error: Content is protected !!