Tag: lokanarkavu
കളരിപരമ്പര ദൈവങ്ങൾ സാക്ഷി; കടത്തനാട് ലോകനാർകാവ് ദേവസ്വത്തിൻ്റെ കളരി പരിശീലനത്തിന് തുടക്കമായി
വടകര: കടത്തനാട് ലോകനാർകാവ് ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ കളരി പരിശീലനത്തിന് തുടക്കമായി. കളരി സംഘത്തിൻ്റെ ഉത്ഘാടനം കുറ്റ്യാടി എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം സ്വഭാവ രൂപീകരണത്തിനും കളരി പരിശീലനത്തിന് മുഖ്യപങ്ക് വഹിക്കുവാൻ കഴിയുമെന്ന് കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ പറഞ്ഞു. കടത്തനാടിൻ്റെ സാംസ്ക്കാരിക പൈതൃകം കളരിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും എം.എൽ.എ പറഞ്ഞു. ലോകനാർകാവിൽ ദേവസ്വത്തിൻ്റെ
കൂട്ടുകാരുമൊത്ത് നീന്തി കുളിക്കാനെത്തിയ നിങ്ങളിൽ ഒരാൾ ഇല്ലാതെ മടങ്ങേണ്ടി വരുന്ന അവസ്ഥ ചിന്തിച്ചിട്ടുണ്ടോ?; ലോകനാർകാവ് ചിറ പരിസരത്ത് മുന്നറിയിപ്പ് ബോർഡും സുരക്ഷ സംവിധാനവുമായി ലിബർട്ടി ക്ലബ്
വടകര: ലോകനാർകാവ് വലിയ ചിറ പരിസരത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചും, സുരക്ഷ സംവിധാനമൊരുക്കിയും ലിബർട്ടി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്. ഇതിനകം പതിനാല് പേരുടെ ജീവൻ ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ചല്ലിവയൽ സ്വദേശിയായ വിദ്യാർത്ഥി നീന്തുന്നതിനിടയിൽ മുങ്ങി മരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ലോകനാർകാവ് ലിബർട്ടി ക്ലബ്ബ് അത്യാവശ്യ മുന്നറിയിപ്പുമായി ബോർഡ് സ്ഥാപിച്ചത്. ഒപ്പം സുരക്ഷയതായി ട്യുബ്
തീര്‍ത്ഥാടന ടൂറിസം ഭൂപടത്തില്‍ വടകരയിലെ ലോകനാര്‍കാവും; ചിത്ര ശില്പ കലാപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കാവിനുവേണ്ടി ഒരുങ്ങുന്നത് നാലരക്കോടിയോളം രൂപയുടെ പദ്ധതി
കടത്തനാടിന്റെ പെരുമയില്‍ നൂറ്റാണ്ടുകളുടെ പൈതൃകമുള്ള ലോകനാര്‍കാവ് ക്ഷേത്രം, ഇനി തീര്‍ഥാടന ടൂറിസത്തില്‍ ശ്രദ്ധനേടും. ‘പില്‍ഗ്രിം ടൂറിസം ഡെവലപ്‌മെന്റ് പ്രോജക്ട് അറ്റ് ലോകനാര്‍കാവ് ടെമ്പിള്‍’ പദ്ധതി ദ്രുതഗതിയില്‍ നടപ്പാക്കാന്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ സര്‍ഗാലയയും സാന്‍ഡ് ബാങ്ക്‌സും ലോകനാര്‍കാവും പയംകുറ്റിമലയും ഉള്‍പ്പെട്ട ടൂറിസം കോറിഡോറും യാഥാര്‍ഥ്യമാവും. കിഫ്ബിയും
ലോകനാര്‍കാവ് ക്ഷേത്രോത്സവത്തിന് കൊടിയേറി
ലോകനാര്‍കാവ് : വടകരയിലെ ലോകനാര്‍കാവ് ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. ശനിയാഴ്ച രാത്രിയായിരുന്നു ഉത്സവത്തിന്റെ കൊടിയേറ്റം. ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് ഭഗവതിയുടെ ആറാട്ടും, ഒമ്പത് മണിക്ക് ചാന്താട്ടവും സംഘടിപ്പിച്ചു. വൈകീട്ട് അഞ്ചിന് കാഴ്ചശീവേലി, വിളക്കിനെഴുന്നള്ളത്ത്, 22, 23 തീയതികളില്‍ വൈകീട്ട് കാഴ്ചശീവേലി, വിളക്കിനെഴുന്നള്ളത്ത്, 24-ന് രാവിലെ പാട്ടുകുറിക്കല്‍, 25-ന് രാവിലെ ഉത്സവബലി, വൈകീട്ട് ഏഴിന് തായമ്പക,