Tag: liquor
ഇത്തവണ റെക്കോർഡ് ഭേദിച്ചില്ല; സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള മദ്യ വില്പനയിൽ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള മദ്യ വിൽപ്പനയിൽ കുറവ്. ഉത്രാടം വരെയുള്ള ഒമ്പത് ദിവസം ഇത്തവണ വിറ്റത് 701 കോടിയുടെ മദ്യമാണ്. ഓരോ തവണയും ഉത്സവ സീസണുകളിൽ മദ്യവിൽപ്പന റിക്കാർഡുകൾ കടക്കുന്നതായിരുന്നു പതിവ്. എന്നാൽ ഈ ഓണക്കാലത്ത് മദ്യ വിൽപ്പന കുറഞ്ഞിരിക്കുകയാണ്.കഴിഞ്ഞ ഓണത്തിന് 715 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഉത്രാട ദിനത്തിൽ മാത്രം കഴിഞ്ഞ വർഷം 120
വളയം കുറുവന്തേരിയില്‍ വില്‍പ്പയ്ക്കായി സൂക്ഷിച്ച 35 കുപ്പി വിദേശമദ്യം നാട്ടുകാര്‍ പിടികൂടി
വളയം: വില്‍പ്പനയ്ക്കായി സൂക്ഷച്ച 35 കുപ്പി വിദേശമദ്യം നാട്ടുകാര്‍ കണ്ടെടുത്ത് പോലീസിലേല്‍പ്പിച്ചു. കുറുവന്തേരി മഞ്ഞപ്പള്ളിയിലെ ബി.എസ്.എഫ്. റോഡിലെ ഇടവഴിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. മദ്യകുപ്പികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വളയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരുടെ സാന്നിധ്യത്തില്‍ മദ്യം സംഭവസ്ഥലത്ത് വച്ച് തന്നെ നശിപ്പിക്കുകയായിരുന്നു. പ്രദേശത്ത് മദ്യ
വിഷുവിന് പേരാമ്പ്രക്കാർ കുടിച്ച് തീർത്തത് ലക്ഷക്കണക്കിന് രൂപയുടെ മദ്യം; പയ്യോളി, വടകര ഉൾപ്പെടെയുള്ള ബീവറേജസ് ഔട്ട്ലറ്റുകളിലെ മദ്യവിൽപ്പന കണക്കറിയാം
പേരാമ്പ്ര: വിഷുവിന് ബീവറേജസ് ഔട്ട്ലറ്റുകൾ വഴി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തിയത് കോടികളുടെ മദ്യം. പേരാമ്പ്ര ഉൾപ്പെടെയുള്ള 11 ബീവറേജസ് ഔട്ട്ലറ്റുകളിലൂടെയായിരുന്നു റെക്കോർഡ് വിൽപ്പന. 4811280 ലക്ഷം രൂപയുടെ മദ്യമാണ് പേരാമ്പ്രയിൽ മാത്രം വിറ്റത്. വിഷുവിന്റെ തലേദിവസമായ ഏപ്രിൽ 14-ാം തിയ്യതിയിലെ കണക്കാണിത്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് രാമനാട്ടുകരയിലാണ്. 68,22,110 ലക്ഷത്തിന്റെ മദ്യമാണ് ഇവിടെ
മദ്യപിക്കുന്ന ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യല്ലേ, പണി പിന്നാലെ വരും! കള്ള് കുടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു (വീഡിയോ കാണാം)
തൃശൂര്‍: കള്ളുകുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ യുവതിയ്‌ക്കെതിരെ കേസ്. ചേര്‍പ്പ് സ്വദേശിനിയായ യുവതിയെയാണ് എക്‌സൈസ് കേസെടുത്ത് അറസ്റ്റു ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മദ്യപാനം പ്രചരിപ്പിച്ചതിനാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നടപടി. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യാന്‍ വേണ്ടി മാത്രം എടുത്ത വീഡിയോ ആയിരുന്നു ഇതെന്നും
ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം മദ്യമെടുത്ത് അരയില്‍ തിരുകി; കോഴിക്കോട് ബീവറേജ് ഔട്ട്‌ലറ്റില്‍ നിന്നും മദ്യം മോഷ്ടിച്ച അഞ്ച് യുവാക്കള്‍ പിടിയില്‍, പ്രതികളെ കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങള്‍
കോഴിക്കോട്: നഗരത്തിലെ പ്രീമിയം ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വിദേശമദ്യം മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരെ കസബ പൊലീസാണ് പിടികൂടിയത്. ഇവര്‍ ഒരുമിച്ചെത്തി മദ്യം മോഷ്ടിക്കുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. എറണാകുളം സ്വദേശികളായ തന്‍സീര്‍, ഫാറൂഖ്, അന്‍സില്‍, സുഹൈല്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കും. ആറ് കുപ്പി മദ്യമാണ് അഞ്ച് പേര്‍ മോഷ്ടിച്ചത്.
പുതുവത്സരാഘോഷത്തില്‍ പേരാമ്പ്രയില്‍ കുടിച്ച് തീര്‍ത്തത് 43.5 ലക്ഷം രൂപയുടെ മദ്യം; വില്‍പ്പനയുടെ കണക്കുകള്‍ പുറത്ത്
പേരാമ്പ്ര: പുതുവത്സരം ആഘോഷമാക്കാന്‍ പോരാമ്പ്രയിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നുമാത്രം വിറ്റുപോയത് 43.5 ലക്ഷം രൂപയുടെ മദ്യം. ഡിസംബര്‍ 31 ന് മാത്രം ജില്ലയില്‍ വിറ്റുപോയ മദ്യത്തിന്റെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. രാമനാട്ടുകരയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയിരിക്കുന്നത്. 77 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. തണ്ണീര്‍ പന്തലില്‍ 69 ലക്ഷം രൂപയുടെയും തിരുവമ്പാടിയില്‍ 66
ആഘോഷം ഏതുമാവട്ടെ, ഓര്‍ഡര്‍ അനുസരിച്ച് ചാരായം സ്ഥലത്തെത്തും; നാടന്‍ ചാരായം വാറ്റുന്നതിനിടെ ചേളന്നൂരില്‍ ഒരാള്‍ പിടിയില്‍
കോഴിക്കോട്: നാടന്‍ ചാരായം വാറ്റുന്നതിനിടെ ചേളന്നൂരില്‍ ഒരാള്‍ എക്‌സൈസിന്റെ പിടിയില്‍. ചേളന്നൂര്‍ കണ്ണങ്കര ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനിടെ കണ്ണങ്കര പുനത്തില്‍ താഴത്ത് ത്രിലേഷ് കുമാര്‍ (42) പിടിയിലായത്. കല്യാണം ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷപരിപാടികള്‍ക്കും ഓര്‍ഡര്‍ അനുസരിച്ച് നാടന്‍ ചാരായം വാറ്റി നല്‍കുന്ന ആളാണ് പിടിയിലായ പ്രതിയെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സുരേഷ് കുമാര്‍ പറഞ്ഞു.
മാഹിയിൽ നിന്ന് 1000, അത് കോഴിക്കോടെത്തുമ്പോൾ 3000 , ജില്ലയിൽ നിന്ന് ഓർഡറെടുത്ത് മദ്യ വിൽപ്പന; വടകരയില്‍ കാറില്‍ 105 ലിറ്റർ മദ്യം കടത്തുകയായിരുന്ന രണ്ട് പേർ പിടിയിൽ
വടകര: മാഹിയിൽ നിന്ന് വടകരയിലേക്ക് മദ്യ ശേഖരം കടത്തുകയായിരുന്ന രണ്ട് പേർ പിടിയിൽ. കര്‍ണാടകയിലെ ഹസന്‍ സ്വദേശികളായ ധർമ്മ (42 ), പ്രവീൺ കുമാർ (45) എന്നിവരാണ് പിടിയിലായത്. 105 ലിറ്റർ മദ്യം ആണ് ഇവരിൽ നിന്ന് പിടികൂടിയത്. പെരുവാട്ടും താഴെയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും എക്‌സൈസിന്റെ പിടിയിലാവുന്നത്. കർണ്ണാടക രജിസ്‌ട്രേഷൻ സ്വിഫ്റ്റ് കാറിൽ
മദ്യത്തിലാറാടി ഓണാഘോഷം; ബിവറേജിന്റെ പേരാമ്പ്രയിലെ മദ്യവില്‍പ്പനശാലയില്‍ തിരുവോണത്തലേന്ന് വിറ്റത് 51ലക്ഷത്തിന്റെ മദ്യം
പേരാമ്പ്ര: ഉത്രാടദിനത്തില്‍ പേരാമ്പ്രയിലെ ബിവറേജസ് ഔട്ട്‌ലറ്റില്‍ നിന്ന് വിറ്റുപോയത് 51ലക്ഷം രൂപയുടെ മദ്യം. കോഴിക്കോട് ജില്ലയിലെ ബീവറേജസിന്റെ രാമനാട്ടുകരയിലെ ഔട്ട്‌ലറ്റിലാണ് ഏറ്റവും അധികം മദ്യവില്‍പ്പന നടന്നത്. 81ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റുപോയത്. പയ്യോളിയിലെ ബീവറേജസ് ഔട്ട്ലെറ്റില്‍ 50,15,630 രൂപയുടെ മദ്യമാണ് ഈ ഓണക്കാലത്ത് വിറ്റുപോയത്. സംസ്ഥാനതലത്തില്‍ ആകെ 117 കോടി രൂപയുടെ മദ്യമാണ് ഈ