Tag: lesbian

Total 3 Posts

എതിര്‍പ്പുകളോട് പൊരുതി ജയിച്ചു, ഇനി എന്നും ഒന്നിച്ച്; വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ലെസ്ബിയന്‍ ദമ്പതികളായ ആദില നസ്‌റിനും കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയും

എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആദില നസ്‌റിനും ഫാത്തിമ നൂറയും വിവാഹ ജീവിതത്തിലേക്ക് കൈകോര്‍ത്തു പിടിച്ചു. സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഇരുവരും തന്നെയാണ് വിവാഹചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. ‘എന്നെന്നേക്കുമായുള്ള നേട്ടം സ്വന്തമാക്കി’ എന്ന അടിക്കുറിപ്പോടെയാണ് മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചത്. കൂട്ടുകാരിയായ ഫാത്തിമ നൂറയ്‌ക്കൊപ്പം ജീവിക്കാന്‍ അനുമതി തേടി ആദില നസ്‌റിന്‍ നേരത്തെ ഹൈക്കോടതിയില്‍

ലെസ്ബിയന്‍ പ്രണയിനികള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ അനുമതി; വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയ താമരശേരി സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ട് ഹൈക്കോടതി

കോഴിക്കോട്: ജീവിത പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ പിടിച്ച് കൊണ്ട് പോയ താമരശേരി സ്വദേശിനി നൂറയെ പങ്കാളിക്കൊപ്പം വിട്ടു. ആലുവ സ്വദേശിനിയായ ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പസിലാണ് നടപടി. തനിക്കൊപ്പം ജീവിക്കാനെത്തിയ പങ്കാളിയെ അവരുടെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോയെന്നും ഒരുമിച്ച് ജീവിക്കാന്‍ നിയമ പരിരക്ഷ ലഭ്യമാക്കണമെന്നും

താമരശ്ശേരി സ്വദേശിനിയായ പങ്കാളിയെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയെന്നാരോപണം; ലെസ്ബിയന്‍ പ്രണയിനിയുടെ പരാതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു

കോഴിക്കോട്: പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന ലെസ്ബിയൻ പ്രണയിനിയുടെ പരാതി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരാകാൻ താമരശേരി സ്വദേശിനിയായ പെൺകുട്ടിയോട് കോടതി നിര്‍ദ്ദേശിച്ചു. പെൺകുട്ടിയെ രക്ഷിതാക്കൾ കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണം എന്നാവശ്യപ്പട്ട് ആലുവ സ്വദേശിയായ ആദില നസ്റിനാണ് നിയമസഹായം

error: Content is protected !!